ഷിജു റഷീദ്

Name in English: 
Shiju Rasheed

മോഡലിംഗ് രംഗത്ത് നിന്നാണ് ഷിജു സിനിമയിൽ എത്തുന്നത്. ദി സിറ്റിയിൽ വില്ലനായി അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് മഴവിൽക്കൂടാരത്തിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെത്തി. അതിനു മുൻപേ 'മഹാപ്രഭു' എന്ന തമിഴ് ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. സീരിയൽ രംഗത്തും സജീവമായ ഷിജു, ഒട്ടേറെ ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.