ശ്രീകാന്ത് മുരളി

Name in English: 
Sreekanth Murali

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ആലപുരം എന്ന ഗ്രാമമാണ് സ്വദേശം. അച്ഛൻ മഠത്തിൽ മനയിൽ മുരളീധരൻ നമ്പൂതിരി, അമ്മ വി എൻ ഹൈമവതി അന്തർജ്ജനം. കുറവിലങ്ങാട് ദേവമാതാ കോളെജിലെ പഠനത്തിനു ശേഷം കൈരളി ചാനലിൽ പ്രോഗ്രാം പ്രോഡ്യൂസർ ആയിരുന്ന ശ്രീകാന്ത് മുരളി 250 ഓളം പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയദർശന്റെ സംവീധാന സഹായി കൂടിയായിരുന്ന ശ്രീകാന്ത് മുരളിയുടെ ആദ്യത്തെ സ്വതന്ത്രചലച്ചിത്രം വിനീത് ശ്രീനിവാസൻ അഭിനയിച്ച "എബി" ആണ്.
ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു. ഭാര്യ സംഗീത ശ്രീകാന്ത് പിന്നണിഗായികയാണ്, മകൻ എസ്. മാധവൻ.