റിയാസ് ഖാന്‍

Name in English: 
Riyas Khan

റിയാസ് ഖാൻ, ബഹുഭാഷാ വില്ലൻ. ആദ്യ ചിത്രമായ ബാലേട്ടനിലെ സുമുഖനായ വില്ലനായി വന്ന റിയാസ് ഖാൻ മലയാളികൾക്ക് പ്രിയങ്കരനായി. പിന്നീട് പ്രമുഖ സംവിധായകരുടെ നിരവധി ചിത്രങ്ങൾ. "ഹായ്"എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. നീണ്ട പതിമൂന്നു വർഷം. കമലഹാസൻ മുതൽ ചിമ്പുവിന്റെ കൂടെ വരെ അഭിനയിച്ചു. പ്രസസ്ത നിർമ്മാതാവായ റഷീദിന്റെ മകനാണ് റിയാസ് ഖാൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മണ്ടന്മാർ ലണ്ടനിൽ,ലാൽ അമേരിക്കയിൽ,കുറുക്കന്റെ കല്യാണം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് റഷീദായിരുന്നു.