ബി അജിത് കുമാർ

Name in English: 
Ajith Kumar B

കോതമംഗലം നിവാസിയായ ബി അജിത് കുമാർ . നിവവധി തവണ എഡിറ്റർക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള അജിത് കുമാർ കുമ്മാട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. കോതമംഗലം പിടവൂർ ശാന്തിഭവനിൽ എം ൻ ബാലഗോപാലൻ സുമതിയമ്മ ദമ്പതികളുടെ മകനാണ് അജിത് കുമാർ. കോതമംഗലം എം എ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അജിത് കുമാർ പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും എഡിറ്റിംഗ് പഠിച്ചു സിനിമ രംഗത്ത് സജീവമാകുകയായിരുന്നു. നിരവധി സിനിമകളും ഡോക്യൂമെന്ററികളും ഫീച്ചർ ഫിലിമുകൾക്കും എഡിറ്റിന് നിർവ്വഹിച്ചിട്ടുള്ള അജിത്കുമാർ 'ഈട' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേയ്ക്ക് കടന്നു

Ajithkumar