ജെ പള്ളാശ്ശേരി

Name in English: 
J Pallassery

മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്. തിരുവനന്തപുരത്ത് ജനിച്ചു. 1990-ൽ അനന്തവൃത്താന്തം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ജെ പള്ളാശ്ശേരി സിനിമാരംഗത്തെത്തുന്നത്. 1991-ൽ മുഖചിത്രം എന്ന സിനിമയ്ക്കുവേണ്ടിയാണ് പള്ളാശ്ശേരി ആദ്യമായി തിരക്കഥ,സംഭാഷണം രചിയ്ക്കുന്നത്. തുടർന്ന് അൻപതോളം സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ,സംഭാഷണം രചിച്ചു. തിരക്കഥാ കൃത്ത് കൂടാതെ അഭിനേതാവുകൂടിയാണദ്ദേഹം. മഴവില്ല്,ക്ലാസ്മേറ്റ്സ്,കരുമാടിക്കുട്ടൻ എന്നിവയടക്കം ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ജെ പള്ളാശ്ശേരി ടെലിവിഷൻ സീരിയലുകൾക്ക് തിരക്കഥ രചിയ്ക്കുകയും ചില സീരിയലുകളിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.