പ്രതാപ് പോത്തൻ

Name in English: 
Prathap Pothan
Date of Birth: 
വെള്ളി, 15/02/1952
Alias: 
പ്രതാപ് കെ. പോത്തൻ
പ്രതാപ്

ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ പ്രതാപ് കെ പോത്തൻ എന്ന പ്രതാപ് പോത്തൻ. 1952ൽ തിരുവനന്തപുരത്ത് ആയിരുന്നു ജനനം. സ്കൂൾ വിദ്യാഭ്യാസം ഊട്ടി ലോറൻസ് സ്കൂളിൽ, തുടർന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തൻ മലയാള ചലച്ചിത്രലോകത്തെത്തുന്നത്. തുടർന്ന് തകര , ചാമരം ,ലോറി തുടങ്ങിയ നിരവധി ചിത്രങ്ങൾ. മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി തൊണ്ണൂറോളം ചിത്രങ്ങങ്ങളിൽ അഭിനയിച്ചു. ഋതുഭേദം, ഡൈയ്സി, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഗ്രീൻ ആപ്പിൾ എന്ന സ്വന്തം പരസ്യ കമ്പനിയിൽ സജീവമാണ് പ്രതാപ് പോത്തൻ. നിർമ്മാതാവായ ഹരി പോത്തൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.