മജീദ് കൊല്ലിയിൽ

Name in English: 
Majeed Kolliyil
Majeed Kolliyil
Date of Birth: 
ബുധൻ, 30/07/1947

1947 ജൂലൈ 30ന് എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ ബീവിയുടെയും മാമദുവിന്‍റെയും മകനായി മജീദ്‌ ജനിച്ചു. എടവനക്കാടുള്ള കേരള പുലയ മഹാസഭ ഹൈസ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം കളമശ്ശേരി പോളിടെക്നിക്കല്‍ കോളേജില്‍ നിന്നും ഡിപ്ലോമ നേടി.

വിദ്യാഭ്യാസത്തിന് ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച മജീദ്‌ 2001ല്‍ അസിസ്ടന്റ് എഞ്ചിനിയര്‍ ആയി അവിടെനിന്നും വിരമിച്ചു. ഇതിനിടയില്‍ ചെറിയൊരു കാലയളവില്‍ ഒരു ഫ്രീലാന്‍സ് ഫിലിം ജേര്‍ണലിസ്റ്റ് ആയി പ്രവൃത്തിച്ച മജീദ്‌ പ്രേംനസീര്‍ അടക്കമുള്ള പല പ്രമുഖരെയും അഭിമുഖം ചെയ്തിരുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സജീവമായി കലാപ്രവര്‍ത്തനങ്ങളില്‍ , പ്രത്യേകിച്ച് നാടകത്തില്‍ പങ്കെടുത്തിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിന്‌ ശേഷം സഹോദരന്‍ സിദ്ദീക്ക് നിര്‍മ്മിച്ച നന്ദനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമാനടനായി രംഗപ്രവേശനം ചെയ്ത മജീദ്‌ ഇതിനോടകം ഒരു പാട് ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി നിലനില്‍ക്കുന്നു. 

മജീദ്‌ ഭാര്യ നജ്മയുമൊത്ത് എടവനക്കാട് തന്‍റെ വീട്ടില്‍ താമസിക്കുന്നു, ഫോട്ടോഗ്രാഫര്‍ ഷിഹാബ്, ഷബ്ന, അജ്മല്‍ എന്നിവര്‍ മക്കളാണ്