പ്രേം പ്രകാശ്
Prem Prakash
ആലപിച്ച ഗാനങ്ങൾ: 1
കെ കെ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും ഏഴു മക്കളിൽ ഏറ്റവും ഇളയമകനായി കൊച്ചിയിൽ ജനിച്ചു. കോട്ടയം സി എം എസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1968ൽ പുറത്തിറങ്ങിയ കാർത്തിക എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ചു. പിന്നീട് ഏറെ മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങി. സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജേഷ്ഠൻ ജോസ് പ്രകാശ്.നിരവധി മലയാള സിനിമകൾക്ക് മികച്ച തിരക്കഥയൊരുക്കി രംഗത്തെത്തിയ ബോബി-സഞ്ജയ്, തങ്കം എന്നിവരാണ് മക്കൾ. ഭാര്യ ഡെയ്സി ലൂക്ക് കോട്ടയം സി എം എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 | |
ഹൈവേ | ശിവാനന്ദൻ | ജയരാജ് | 1995 |
സൂര്യകിരീടം | ജോർജ്ജ് കിത്തു | 2007 | |
സീസൺ | പി പത്മരാജൻ | 1989 | |
സീമന്തപുത്രൻ | എ ബി രാജ് | 1976 | |
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | മുഖ്യമന്ത്രി | കെ കെ ഹരിദാസ് | 2003 |
സമക്ഷം | ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള | 2018 | |
വേട്ട | അപ്പച്ചൻ | രാജേഷ് പിള്ള | 2016 |
ലണ്ടൻ ബ്രിഡ്ജ് | മെറിന്റെ ഡാഡി | അനിൽ സി മേനോൻ | 2014 |
രാഷ്ട്രം | അനിൽ സി മേനോൻ | 2006 | |
രാപ്പാടികളുടെ ഗാഥ | കെ ജി ജോർജ്ജ് | 1978 | |
മൗര്യൻ | കൈലാസ് റാവു | 2007 | |
മേരിക്കുണ്ടൊരു കുഞ്ഞാട് | ഡോക്ടർ സ്കറിയ പോത്തൻ | ഷാഫി | 2010 |
മൂന്നാമതൊരാൾ | സി ഐ സഖറിയ | വി കെ പ്രകാശ് | 2006 |
മൂന്നാം നാൾ ഞായറാഴ്ച | മേടയിൽ ജോർജ് | ടി എ റസാക്ക് | 2016 |
മിന്നാമിനുങ്ങ് | എം എൻ | അനിൽ തോമസ് | 2017 |
മായാമയൂരം | സിബി മലയിൽ | 1993 | |
ബൽറാം Vs താരാദാസ് | മുഖ്യമന്ത്രി | ഐ വി ശശി | 2006 |
ബാബാ കല്യാണി | ഷാജി കൈലാസ് | 2006 | |
പ്രതിജ്ഞ | പി എൻ സുന്ദരം | 1983 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഹൈവേ | ജയരാജ് | 1995 |
ശങ്കരനും മോഹനനും | ടി വി ചന്ദ്രൻ | 2011 |
പെരുവഴിയമ്പലം | പി പത്മരാജൻ | 1979 |
പുത്രൻ | ജൂഡ് അട്ടിപ്പേറ്റി | 1994 |
പറന്നു പറന്നു പറന്ന് | പി പത്മരാജൻ | 1984 |
നീ വരുവോളം | സിബി മലയിൽ | 1997 |
കൂടെവിടെ? | പി പത്മരാജൻ | 1983 |
കുഞ്ഞാറ്റക്കിളികൾ | ജെ ശശികുമാർ | 1986 |
എവിടെ | കെ കെ രാജീവ് | 2019 |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
എന്റെ കാണാക്കുയിൽ | ജെ ശശികുമാർ | 1985 |
ഈ കൈകളിൽ | കെ മധു | 1986 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
കാർത്തിക നക്ഷത്രത്തെ | കാർത്തിക | യൂസഫലി കേച്ചേരി | എം എസ് ബാബുരാജ് | 1968 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | കെ കെ ഹരിദാസ് | 2003 |
മീനത്തിൽ താലികെട്ട് | രാജൻ ശങ്കരാടി | 1998 |
ഞങ്ങൾ സന്തുഷ്ടരാണ് | രാജസേനൻ | 1998 |
ആകാശദൂത് | സിബി മലയിൽ | 1993 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | 2010 |
അവതാരം | ജോഷി | 2014 |
Submitted 13 years 6 months ago by Pachu.
Edit History of പ്രേം പ്രകാശ്
7 edits by