ജോൺ കൊക്കൻ

John Kokkan
Date of Birth: 
Friday, 27 March, 1981
അനീഷ് ജോൺ കൊക്കൻ

യഥാർഥ പേര് അനീഷ് ജോൺ കൊക്കൻ എന്നാണ്. ജോൺ കൊക്കൻ എന്ന അച്ഛന്റെ പേര് സ്ക്രീൻ നെയിം ആയി സ്വീകരിക്കുകയായിരുന്നു.അച്ഛന്റെ നാട് തൃശൂരാണ്. അമ്മ ത്രേസ്യാമ്മ ഒരു നഴ്സാണ്. പാലയാണ് സ്വദേശം. നാട്ടിൽ നിന്നും പിന്നീട് മുംബൈയിലേക്ക് മാറി.അച്ഛൻ കോളജ് പ്രഫസർ ആയിരുന്നു.ലെവിസ് ആൻഡഴ്സൺ എന്ന രണ്ട് സഹോദരങ്ങളാണ് ജോണ്.അമ്മ കുറെക്കാലം പ്രവാസിയായിരുന്നു. പ്ലസ്ടുവിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു. തുടർന്ന് രണ്ട് വർഷക്കാലം ഹയാത്ത് റീജൻസി മുംബൈയിൽ ജോലി ചെയ്തിരുന്നു. മോഡലിംഗിൽ താല്പര്യമുണ്ടായിരുന്നെങ്കിലും ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ തന്നെ ആ കാലത്ത് മിനിമം 25000–30000 രൂപ ചെലവുണ്ടായിരുന്നതിനാൽ, അന്ന് 7500 രൂപ ശമ്പളം കിട്ടിയിരുന്ന ജോലി രാജി വച്ച് കോൾ സെന്ററിൽ വർക്ക് ചെയ്തു.ആ പണം ഉപയോഗിച്ചാണ് പോർട്ട്ഫോളിയോ ചെയ്തതും പിന്നീട് ഗൗരവമായി മോഡലിങ്ങിലേക്ക് തിരിഞ്ഞതും.

ജോൺ എബ്രഹാം, സോനു സൂദൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഗ്ലാഡ്‍റാഗ്സ് മാൻ ഹണ്ട് ആൻഡ് മെഗാമോഡൽ എന്ന കോൺടെസ്റ്റിൽ 2005ൽ പങ്കെടുത്തു.ആ ഇവന്റിലൂടെ ചില പരസ്യങ്ങൾക്ക് അവസരം ലഭിച്ചു.ഒരു പരസ്യത്തിന്റെ ഷൂട്ടിനായി കേരളത്തിലെത്തിയപ്പോൾ ചില സംവിധായകരെ പോയി കണ്ടു കളഭം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിൽ മലയാള സിനിമയിൽ തുടക്കമിട്ടു.പിന്നീട് നടി ഗീതാ വിജയൻ വഴി അംബികാ റാവു ആണ് മമ്മൂട്ടി നായകനായ ലവ് ഇൻ സിങ്കപ്പൂരിലെ പ്രധാന വില്ലൻ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത്. അതിനു ശേഷം വേറെയും മലയാള സിനിമകൾ ചെയ്തു. ഏറെ സൗത്തിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച ജോൺ പാ രഞ്ജിത്തിന്റെ സർപ്പാട്ടാ പരമ്പരയെന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായ വെമ്പുലി എന്ന ബോക്സറെ അവതരിപ്പിച്ച് ഏറെ പ്രശംസ നേടി.

പൂജ രാമചന്ദ്രനാണ് ഭാര്യ.

ജോൺ കൊക്കന്റെ ഫേസ്ബുക്ക് പ്രൊഫൈൽ John Kokken