കൊച്ചുപ്രേമൻ

kochupreman
Kochu Preman
Date of Death: 
Saturday, 3 December, 2022
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടൻ. 1955 ജൂൺ മാസത്തിൽ ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേയാട് ജനിച്ചു. പ്രേംകുമാർ ജനിച്ചു. പേയാട് ഗവണ്മെന്റ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്നുള്ള വിദ്യാഭ്യാസം തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലായിരുന്നു. വളരെ ചെറുപ്പം മുതല്‍ തന്നെ സ്കൂള്‍ നാടക രംഗത്ത് അദ്ദേഹം സജീവമായിരുന്നു.” കൊച്ചുപ്രേമന്റെ ഓര്‍മപ്പുസ്തകത്തിലെ താളുകള്‍ പിന്നിലേക്ക് മറിഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചുപ്രേമൻ ആദ്യമായി ഒരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്റെ തണലില്‍ðനിന്ന് അദ്ദേഹം “ഉഷ്ണവര്‍ഷം’ എന്ന രണ്ടാമത്തെ നാടകവുമെഴുതി. പ്രഫഷണല്‍  നാടകവേദികള്‍ക്കൊപ്പം റേഡിയോനാടക ശ്രോതാക്കളും അന്ന് കാത്തിരിക്കാറുണ്ടായിരുന്നു കൊച്ചുപ്രേമന്റെ നാടകങ്ങള്‍. ഇതിന്റെ വലിയൊരു പങ്ക് വഹിച്ചത് ആകാശവാണിയിലെ “ഇതളുകള്‍’ എന്ന പരിപാടിയാണ്. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ നര്‍മത്തിലൂടെ അവതരിപ്പിച്ച കൊച്ചുപ്രേമന്റെ “കൃമീരി അമ്മാവന്‍’ എന്ന കഥാപാത്രം ഇന്നും ശ്രോതാക്കളുടെ മനസിലുണ്ട്.

സ്കൂൾ തലംവിട്ട് കൊച്ചുപ്രേമൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എന്‍. കെ. ആചാരി ഒരുക്കിയ “ജ്വാലാമുഖി’ എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ്. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്‌സിന്റെ “അനാമിക’ എന്ന നാടകത്തിലാണ് പ്രേക്ഷകര്‍ പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികള്‍ക്കൊപ്പം കൊച്ചുപ്രേമന്‍ പ്രവര്‍ത്തിച്ചു.  ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയര്‍ത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്‌സിന്റെ “അമൃതം ഗമയ’, വെഞ്ഞാറമ്മൂട് സംഘചേതനയുടെ “സ്വാതിതിരുനാള്‍’, “ഇന്ദുലേഖ’, രാജന്‍ പി. ദേവിന്റെ “ആദിത്യമംഗലം ആര്യവൈദ്യശാല’ തുടങ്ങിയവ.  പ്രേമൻ നാടക സമിതിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അതേ പേരുള്ള ഒരു സുഹൃത്ത് സമിതിയിലുണ്ടായിരുന്നു. പേരിലെ സാമ്യം രണ്ട് പേർക്കും ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയപ്പോൾ അദ്ദേഹം കൊച്ചു പ്രേമൻ എന്നപേര് സ്വീകരിച്ചു.

  തിരുവനന്തപുരം കാര്‍ത്തികതിരുനാള്‍ തിയറ്ററില്‍ കൊച്ചുപ്രേമന്‍ എഴുതി, സംവിധാനം ചെയ്ത നാടകം നടക്കുകയായിരുന്നു. തീര്‍ത്തും യാദൃച്ഛികമായി പ്രശസ്ത സംവിധായകന്‍ ജെ. സി. കുറ്റിക്കാട് ആ നാടകം കാണാനിടയായി. നാടകം കഴിഞ്ഞിറങ്ങിയപ്പോള്‍ ജെ. സി. നേരിട്ടു കണ്ടു. “”നാടകം എനിക്കിഷ്ടമായി; അഭിനയവും. അടുത്തു തന്നെ ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ?” ജെ. സി. ചോദിച്ചു. സമ്മതം എന്ന് പറഞ്ഞതും അദ്ദേഹം കൊച്ചുപ്രേമന്റെ ഫോണ്‍ നമ്പറും വാങ്ങിപോയി. പിന്നെ ഒരുവര്‍ഷത്തിനു ശേഷം അപ്രതീക്ഷിതമായൊരു ഫോണ്‍ വന്നു. ജെ. സി. യുടെ ഏഴ് നിറങ്ങൾ’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണമായിരുന്നു ആ ഫോണ്‍ സന്ദേശം. ആദ്യ ചിത്രത്തിനു ശേഷം പത്തു വര്‍ഷത്തെ ഇടവേളയാണ് കൊച്ചുപ്രേമന്‍ എടുത്തത്. നാടകത്തിലെ തിരക്കും പഠനവുമൊക്കെ ഈ കാലയളവില്‍ അദ്ദേഹം പൂര്‍ത്തിയാക്കി.

പത്തു വര്‍ഷത്തിനു ശേഷം രാജസേനന്റെ ദില്ലിവാല രാജകുമാരൻ-’ല്‍ എത്തി. രാജസേനനൊടൊപ്പം എട്ടോളം ചിത്രങ്ങളില്‍ കൊച്ചുപ്രേമന്‍ ഭാഗമായി. കഥാനായകന്‍’ എന്ന ചിത്രത്തിന്റെ സമയത്താണ് അന്തിക്കാട് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം സത്യന്‍ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. “”സിനിമാ നടന്‍ എന്ന ലേബല്‍ എനിക്ക് തന്നത് ഈ ചിത്രമാണ്”- എന്ന് അദ്ദേഹം പറയുന്നു. തമാശവേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് കൊച്ചുപ്രേമന്‍ തെളിയിച്ചത് ഗുരു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ജയരാജ് സംവിധാനം തിളക്കം’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയില്‍ തിരക്കായി. രഞ്ജിത്ത് സംവിധാനം ചെയ്ത "ലീല" -യില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിരയായി. പക്ഷേ, വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായാണ്. ഏതാണ്ട് ഇരുനൂറോളം സിനിമകളിൽ കൊച്ചു പ്രേമൻ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. ഒരു മകനാണ് അവർക്കുള്ളത്. പേര് ഹരികൃഷ്ണൻ.