ക്യാപ്റ്റൻ രാജു

Captain Raju
Date of Birth: 
ചൊവ്വ, 27 June, 1950
Date of Death: 
തിങ്കൾ, 17 September, 2018
സംവിധാനം: 2
കഥ: 2
തിരക്കഥ: 1

ക്യാപ്റ്റൻ രാജു എന്ന പേരിൽ പ്രശസ്തനായ രാജു ഡാനിയേൽ 1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ ജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. ഓമല്ലൂർ ഗവ യു പി സ്കൂൾ എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്ത അദ്ദേഹം പഠിയ്ക്കുന്നകാലത്ത് നല്ലൊരു വോളിബോൾ പ്ലേയർ കൂടി ആയിരുന്നു.

ഇരുപത്തിയൊന്നാം വയസ്സിൽ പട്ടാളത്തിൽ ചേർന്ന രാജു അതിനു ശേഷമാണു സിനിമയിലെത്തുന്നത്. 1981 ൽ ഇറങ്ങിയ രക്തം ആണ് ആദ്യ ചലച്ചിത്രം. തുടർന്ന് അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു .അഭിനയിച്ച ഒട്ടു മിക്ക ചിത്രങ്ങളിലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം അതുവരെയുള്ളഅദ്ദേഹത്തിന്റെ ഇമേജിനെ മാറ്റിമറിക്കുന്നതായിരുന്നു..മറ്റൊരു മികച്ച കഥാപാത്രമായിരുന്നു ഒരു വടക്കൻ വീരഗാഥയിലെ, ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ അരിങ്ങോടർ എന്ന കഥാപാത്രം.മലയാളം കൂടാതെ ഹിന്ദി,തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.  അഭിനയത്തിന് പുറമെ, ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി 99.99  എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മസ്തിഷ്‌കാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കെ 2018 സെപ്റ്റംബർ 17 ന് ക്യാപ്റ്റൻ രാജു മരണമടഞ്ഞു. ഭാര്യ പ്രമീള, മകൻ രവി.