ഇന്ദ്രജിത്ത് സുകുമാരൻ

Name in English: 
Indrajith Sukumaran

അന്തരിച്ച മലയാള ചലച്ചിത്ര നടന്‍ സുകുമാരന്റെയും  മല്ലികയുടെയും മകനായി
1980 മെയ് 5 നു ജനിച്ചു. ആദ്യ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍.2002 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികള്‍ കണ്ടറിഞ്ഞു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. മികച്ചൊരു ഗായകന്‍കൂടിയാണ് ഇന്ദ്രജിത്ത്.മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിൽ ആണു ആദ്യം പാടിയത്,ഹാപ്പി ഹസ്ബൻ‌ഡ്‌സ് എന്ന ചിത്രത്തിലെ മഞ്ഞക്കിളിക്കൂട്  ഒരു കുഞ്ഞിക്കിളിക്കൂട് എന്ന ഗാനവും ആലപിച്ചു

കുടുംബം :    
ഭാര്യ : പൂര്‍ണ്ണിമ ഇന്ദ്രജിത്ത് (ആദ്യം: പൂര്‍ണ്ണിമ മോഹന്‍)
മകള്‍     പ്രാര്‍ഥന