ഷമ്മി തിലകൻ
Shammi Thilakan - Malayalam Actor
മലയാള ചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. അന്തരിച്ച പ്രശസ്ത നടൻ തിലകന്റെയും ശാന്തയുടെയും രണ്ടാമത്തെ മകനാണ് ഷമ്മിതിലകൻ പത്തനംതിട്ട ജില്ലയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പത്തനം തിട്ടയിലെ തടിയൂർ എൻ എസ് എസ് ഹൈസ്കൂളിലായിരുന്നു. തന്റെ പതിഞ്ചാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതം ആദ്യം നാടകങ്ങളിലൂടെയായിരുന്നു. രശ്മി തിയ്യേറ്റേൾസ്, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി , പി ജെ തീയറ്റർസ്,കലാശാല തൃപ്പൂണിത്തറ .... എന്നീ നാടകസമിതികളിലെല്ലാം ഷമ്മിതിലകൻ പ്രവർത്തിച്ചു.
1986-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത് ഇരകൾ എന്ന ചിത്രത്തിലൂടെയാണ് ഷമ്മിതിലകൻ സിനിമാലോകത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ചെറുതും വലുതുമായ വേഷങ്ങൾ നിരവധി സിനിമകളിൽ അദ്ദേഹംചെയ്തു. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തിട്ടൂള്ളത്. "പ്രജ" എന്ന മോഹൻലാൽ ചിത്രത്തിലെ ഷമ്മിയുടെ വില്ലൻ വേഷം വളരെ പ്രസിദ്ധമാണ്. ഹാസ്യവേഷങ്ങളും ഷമ്മിതിലകൻ ചെയ്യുന്നുണ്ട്. "നേരം" സിനിമയിലെ ഷമ്മി അവതരിപ്പിച്ച ഊക്കൻ ടിന്റു എന്ന പോലീസ് ഓഫീസർ പ്രേക്ഷകപ്രീതിനേടിയതാണ്. അഭിനയം കൂടാതെ ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയാണ് ഷമ്മിതിലകൻ. നിരവധിസിനിമകളിൽ വിവിധ അഭിനേതാക്കൾക്ക് അദ്ദേഹം ശബ്ദം കൊടുത്തിട്ടുണ്ട്. അവയിൽ ഏറെ പ്രശസ്തമായവ കടത്തനടൻ അമ്പാടിയിൽ പ്രേംനസീറിനും, ദേവാസുരത്തിൽ നെപ്പോളിയനും, ഗസലിൽ നാസറിനും, ഒടിയനിൽ പ്രകാശ് രാജിനും വേണ്ടി ശബ്ദം കൊടുത്തതാണ്. നൂറ്റി അൻപതോളം സിനിമകളിൽ അഭിനയിക്കുകയും രണ്ട് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഷമ്മിതിലകൻ 25 നാടകങ്ങളും അംവിധാനം ചെയ്തിട്ടുണ്ട്.
ഉഷയാണ് ഷമ്മിതിലകന്റെ ഭാര്യ. മകൻ അഭിമന്യു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഇരകൾ | ബേബിയുടെ കോളേജ് മേറ്റ് | കെ ജി ജോർജ്ജ് | 1985 |
ജാതകം | സുരേഷ് ഉണ്ണിത്താൻ | 1989 | |
രാധാമാധവം | ശശാങ്കൻ | സുരേഷ് ഉണ്ണിത്താൻ | 1990 |
ഒറ്റയാൾപ്പട്ടാളം | ടി കെ രാജീവ് കുമാർ | 1991 | |
തലസ്ഥാനം | എസ് ഐ | ഷാജി കൈലാസ് | 1992 |
ചെങ്കോൽ | സിബി മലയിൽ | 1993 | |
കുലപതി | നഹാസ് ആറ്റിങ്കര | 1993 | |
എന്റെ ശ്രീക്കുട്ടിയ്ക്ക് | ജോസ് തോമസ് | 1993 | |
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി | വിക്രമൻ | പി അനിൽ, ബാബു നാരായണൻ | 1993 |
ധ്രുവം | അലി | ജോഷി | 1993 |
ഭരണകൂടം | സുനിൽ | 1994 | |
ദാദ | അണലി തോമ | പി ജി വിശ്വംഭരൻ | 1994 |
പുത്രൻ | ജൂഡ് അട്ടിപ്പേറ്റി | 1994 | |
കമ്പോളം | തങ്കച്ചൻ | ബൈജു കൊട്ടാരക്കര | 1994 |
ഇലയും മുള്ളും | കെ പി ശശി | 1994 | |
രാജധാനി | ജോഷി മാത്യു | 1994 | |
കടൽ | സിദ്ദിഖ് ഷമീർ | 1994 | |
ചുക്കാൻ | തമ്പി കണ്ണന്താനം | 1994 | |
വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | ബാലു കിരിയത്ത് | 1994 | |
മനശാസ്ത്രജ്ഞന്റെ ഡയറി | വി പി മുഹമ്മദ് | 1995 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജാതകം | സുരേഷ് ഉണ്ണിത്താൻ | 1989 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കഥയ്ക്കു പിന്നിൽ | കെ ജി ജോർജ്ജ് | 1987 |
രാധാമാധവം | സുരേഷ് ഉണ്ണിത്താൻ | 1990 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 | |
രാധാമാധവം | സുരേഷ് ഉണ്ണിത്താൻ | 1990 | |
താഴ്വാരം | ഭരതൻ | 1990 | |
ഊട്ടിപ്പട്ടണം | ഹരിദാസ് | 1992 | മഹേഷ് ആനന്ദ് |
കൗരവർ | ജോഷി | 1992 | വിഷ്ണുവർദ്ധൻ |
സൂര്യമാനസം | വിജി തമ്പി | 1992 | രഘുവരൻ |
സമൂഹം | സത്യൻ അന്തിക്കാട് | 1993 | ജോൺ അമൃതരാജ് |
ഗസൽ | കമൽ | 1993 | നാസർ |
സോപാനം | ജയരാജ് | 1994 | |
അറേബ്യ | ജയരാജ് | 1995 | |
സ്ഫടികം | ഭദ്രൻ | 1995 | |
വൃദ്ധന്മാരെ സൂക്ഷിക്കുക | സുനിൽ | 1995 | |
ഇന്ദ്രപ്രസ്ഥം | ഹരിദാസ് | 1996 | പ്രകാശ് രാജ് |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 | |
ഇതാ ഒരു സ്നേഹഗാഥ | ക്യാപ്റ്റൻ രാജു | 1997 | |
ചൈനാ ടൌൺ | റാഫി - മെക്കാർട്ടിൻ | 2011 | |
ബ്ലാക്ക് ബട്ടർഫ്ലൈ | എം രഞ്ജിത്ത് | 2013 | |
ഒടിയൻ | വി എ ശ്രീകുമാർ മേനോൻ | 2018 | പ്രകാശ് രാജ് |
Edit History of ഷമ്മി തിലകൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
21 Feb 2022 - 16:55 | Achinthya | |
1 Apr 2021 - 14:12 | Ashiakrish | ഫോട്ടോ |
8 Apr 2019 - 12:51 | Kiranz | |
6 Apr 2019 - 13:07 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
25 Mar 2015 - 00:48 | Jayakrishnantu | ഫീൽഡ് ചേർത്തു |
6 Mar 2012 - 11:13 | admin |