കലാഭവൻ സൈനുദ്ദീൻ

Kalabhavan Zainuddin
A C Zainuddin-Actor
Date of Birth: 
തിങ്കൾ, 12 May, 1952
Date of Death: 
Thursday, 4 November, 1999
എ സി സൈനുദ്ദീൻ
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടൻ. 1956 മെയ് 12ന് ഏറണാംകുളം ജില്ലയിൽ ജനിച്ചു. അനുകരണകലയിൽ വിദഗ്ദനായ സൈനുദ്ദീൻ കൊച്ചിൻ കലാഭവന്റെ മിമിക്സ് വേദികളിലൂടെയാണ് പ്രശസ്ഥനാകുന്നത്. മിമിക്സ്  വേദികളിൽ നടൻ മധുവിന്റെ "പരീക്കുട്ടി" എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു.  1980 ലെ 'തളരിട്ട കിനാക്കൾ' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് സിനിമയിൽ തുടക്കമിട്ടത്. പിന്നീട് പി എ ബക്കറിന്റെ ചാപ്പ എന്ന സിനിമയിൽ വേഷമിട്ട സൈനുദ്ദീൻ തുടർന്നങ്ങോട്ട് 150ഓളം സിനിമകളിൽ അഭിനയിച്ചു. സയാമീസ് ഇരട്ടകളിൽ മണിയൻപിള്ളയുടെ കൂടെ ഉള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. മിമിക്സ് പരേഡ്, ഹിറ്റ്ലർ ,കാസർഗോഡ്‌ കാദർ ഭായ് , ആലഞ്ചേരി തമ്പ്രാക്കൾ എന്നീ സിനിമകളിലും നല്ല വേഷങ്ങൾ കൈകാര്യം ചെയ്തു. തൊണ്ണൂറുകളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെട്ട സൈനുദ്ദിൻ 1999 നവംബർ 4ന്  അന്തരിച്ചു.എഴുപുന്ന തരകൻ ആണ് അവസാനമായി അഭിനയിച്ച സിനിമ .

ഭാര്യ ലൈല ഹിന്ദി അധ്യാപിക ആണ്. മക്കൾ സിൻസിൽ , സിനിൽ

മകൻ സിൻസിൽ "പുതുമുഖങ്ങൾ" എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 

 ഇളയ മകൻ സിനിൽ സൈനുദ്ദീനും മിമിക്രി കലാകാരനും ചലച്ചിത്രനടനുമാണ്.