അഗസ്റ്റിൻ

Augustine

മലയാള ചലച്ചിത്ര നടൻ.  നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അഗസ്റ്റിൻ, 1955 ജൂലൈ 30ന് കുന്നുമ്പുറത്ത് മാത്യുവിന്റെയും, റോസിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ആണ് ജനിച്ചത്.1975 ൽ പുറത്തിറങ്ങിയ തോമശ്ലീഹ ആയിരുന്നു ആദ്യ ചിത്രം. എന്നിരുന്നാലും ഗാന്ധിനഗർ സെക്കന്റ് സ്റ്റട്രീറ്റ് " എന്ന സിനിമയിലൂടെയാണ് അഗസ്റ്റിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഏകലവ്യൻ, കമ്മീഷണർ, ദേവാസുരം, ആറാംതമ്പുരാൻ, കാഴ്ച്ച, കഥപറയുമ്പോൾ തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളും, കോമഡിവേഷങ്ങളുമായിരുന്നു. മിഴിരണ്ടിലും എന്ന സിനിമയുടെ നിർമ്മാതാവുകൂടിയായിരുന്നു അഗസ്റ്റിൻ.
  2009 ൽ അസുഖത്തെ തുടർന്നു  കുറച്ചുകാലം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായി വരുന്നതിനിടെയാണ് 2013  നവമ്പർ  14 ന് മരണത്തിനു കീഴടങ്ങുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടി ആയിരുന്നു അഗസ്റ്റിൻ അവസാനമായി അഭിനയിച്ച സിനിമ.
ഹൻസമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. ചലച്ചിത്ര താരം ആൻ അഗസ്റ്റിൻ, ജീത്തു എന്നിവർ മക്കളാണ്.