പ്രിയദർശൻ

Priyadarsan
Date of Birth: 
Wednesday, 30 January, 1957
പ്രിയൻ
എഴുതിയ ഗാനങ്ങൾ: 4
സംവിധാനം: 42
കഥ: 32
സംഭാഷണം: 27
തിരക്കഥ: 28

തിരുവനന്തപുരം ജില്ലയിൽ കെ സോമൻ നായർ രാജമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മലയാള സിനിമയിലും പിന്നെ ഇന്ത്യൻ സിനിമയുടെ തറവാടായ ബോളിവുഡിലും ഏറെ അറിയപ്പെടുന്ന സംവിധായകനായി.

തുടക്കം
മോഡൽ സ്കൂളിലെ പഠനത്തിനുശേഷം യൂണിവേർസിറ്റി കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം. കോളേജ് പഠനകാലത്ത് ആകാശവാണിക്കുവേണ്ടി ചെറുനാടകങ്ങളും സ്കിറ്റുകളും ഒക്കെ എഴുതുമായിരുന്നു. അന്നത്തെ സുഹൃത്തുക്കളായിരുന്നു, മോഹൻലാൽ, എം ജി ശ്രീകുമാർ, മണിയൻപിള്ള രാജു, സുറേഷ് കുമാർ, സനൽ കുമാർ, അശോക് കുമാർ, ജഗദീഷ് എന്നിവർ.

തുടക്കത്തിൽ അവരിൽ പലർക്കും ഒപ്പം സിനിമാ മോഹവുമായി ചെന്നൈയിൽ എത്തി. അവസരങ്ങൾ കാത്തു നടന്ന കാലത്ത് പടയോട്ടം പോലെയുള്ള ചില സ്ക്രിപ്റ്റുകൾക്ക് അസിസ്റ്റന്റ് റൈറ്റർ ആയിട്ട് വർക്ക് ചെയ്തു. 1984ൽ കേരളത്തിലേയ്ക്ക് തിരികെ വന്നു. ആ വർഷം തന്നെ സുഹൃത്തുക്കളായ സുരേഷ്‌കുമാർ സനൽകുമാർ എന്നിവരെ നിർമ്മാതാക്കൾ ആക്കി തന്റെ ആദ്യം സിനിമ പ്രിയദർശൻ സംവിധാനം ചെയ്തു. ശങ്കറിനെ നായകനാക്കി ലോ ബഡ്ജറ്റിൽ “പൂച്ചയ്ക്കൊരു മൂക്കുത്തി” എന്ന ഒരു ‘സ്ലാപ് സ്റ്റിക്ക് കോമഡി’ സിനിമ ചെയ്തു. ആ സിനിമ കേരളത്തിൽ നൂറുദിവസത്തിൽ കൂടുതൽ ഓടി.

മലയാളത്തിൽ
കുറെ കാലം പ്രിയദർശൻ ശ്രീനിവാസനുമായി ചേർന്ന് കോമഡി ചിത്രങ്ങൾ ചെയ്തു. ഒരു കോമഡി സിനിമാ സംവിധായകനിൽ നിന്നും ഒരു മാറ്റം മലയാളം പ്രേക്ഷകർ പ്രിയദർശനിൽ കണ്ടു തുടങ്ങിയത് താളവട്ടം, ചെപ്പ് തുടങ്ങിയ സിനിമകൾ മുതലാണ്.