പി കെ ശിവദാസ്

P K Sivadas
സംഗീതം നല്കിയ ഗാനങ്ങൾ: 9

എറണാകുളം ചളിക്കവട്ടത്ത് കിഴക്കേടത്ത് കൊച്ചുകുട്ടിയുടെയും അമ്മ നാരായണിയുടെയും മകനായി കനിച്ച പി കെ ശിവദാസ് , ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിനുശേഷം  കേരള പ്രോഫ്രസ്സുവ് തിയേട്രിക്കൽ ആർട്ട്സിൽ ചേർന്നു പ്രവർത്തിച്ചുതുടങ്ങി. ശാസ്ത്രീയമായിട്ട് സംഗീതം അഭ്യസിച്ചിട്ടില്ലാത്ത അദ്ദേഹം ഒട്ടേറേ കവിതകൾക്കും നാടകഗാനങ്ങൾക്കും സംഗീതം നൽകി. ‘പെരിയാർ’ എന്ന ചിത്രത്തിലെ , പിജെ ആന്റണി രചിച്ച രണ്ടു ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് അദ്ദേഹം സിനിമയിൽ ആദ്യമായിട്ടെത്തിയത്. ‘തീരങ്ങൾ ‘ എന്ന മറ്റൊരു ചിത്രത്തിനും സംഗീതം നൽകിയിട്ടുണ്ട്.