കാനേഷ് പൂനൂർ

Kanesh Punur
Lyricist
എഴുതിയ ഗാനങ്ങൾ: 13

ഗാനരചയിതാവ്

കേരള വർമ്മ പഴശ്ശിരാജ, മധുചന്ദ്രലേഖ, പതിനാ‍ാലാം രാവ് മുതലായ ചിത്രങ്ങൾക്ക് മാത്രമല്ലാതെ പല റ്റി വി സീരിയലുകൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട് കാനേഷ് പൂനൂര്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തിരക്കഥയെഴുതിയ രാഗാർദ്രം (ദൂരദർശൻ) മമ്മുട്ടി നിർമ്മിച്ച മനവാട്ടി, പി. എ. മുഹമ്മദ്കോയയുടെ സുൽത്താൻ വീട് (കൈരളി), നളിനി ബേക്കലിന്റെ അമ്മദൈവങ്ങൾ, എം. എൻ. കാരശ്ശേരിയുടെ മാമുക്കോയയുടെ സൊറ, ശിവജി രാഘവിന്റെ മോഹക്കൊലുസ്സുകൾ ഇവയൊക്കെയാണ് പ്രധാന സീരിയലുകൾ. സ്നേഹനിമിഷങ്ങൾ, ഈദുൽ അസ് ഹ, പെരുനാൾ പൂച്ചെണ്ട്, കുഞ്ഞിമൂസയുടെ തിരുവോണം എന്നീ ടെലിഫിലുമുകൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവയുടെ തിരക്കഥാരചനയും കാനേഷിന്റേതാണ്.
 
യേശുദാസിന്റെ തരംഗിണിയിറക്കിയ സ്വർഗ്ഗപ്പൂവ്, കെ. രാഘവന്റെ വളകിലുക്കിയ സുന്ദരി, കെ. വി. അബൂട്ടിയുടെ പതിറ്റടിപ്പൂക്കൾ, തേജ്, നവരംഗ് ഫാറൂഖ് എന്നിവർ ഇറക്കിയ നിലാവ്, നാസർ കോടൂരിന്റെ മലർക്കിനാവ് എന്നീ ഓഡിയോ ആൽബങ്ങൾക്കും മുജീബ് താമരശ്ശേരിയുടേയും നാസർ കോടൂരിന്റേയും വീഡിയോ ആൽബങ്ങൾക്കും ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.

മധുചന്ദ്രലേഖയിലെ “ മനസ്സിൽ വിരിയുന്ന മലരാണു സ്നേഹം” ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.