ദേവ് കൃഷ്ണ

Dev Krishna
ദേവീ കൃഷ്ണ
സംഗീതം നല്കിയ ഗാനങ്ങൾ: 7

വാദ്യോപകരണ വിദഗ്ദനായ കുഞ്ഞുമ്മന്റെ മകനായി മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള കല്ലൂരിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് തന്നെ ദേവ് കൃഷ്ണ സംഗീത പഠനം ആരംഭിച്ചിരുന്നു. പിന്നീട് പാലക്കാട് മ്യൂസിക് അക്കാദമി, അഡയാർ മ്യൂസിക് കോളേജ് എന്നിവിടങ്ങളിൽ നിന്നും സംഗീതത്തിൽ ബിരുദം നേടി. സംഗീത പഠനത്തിന് ശേഷം പ്രശസ്ത നർത്തകരായിരുന്ന ധനഞ്ജയന്റെയും ശാന്താ ധനഞ്ജയന്റേയും ട്രൂപ്പിലെ ഗായകനായും വാദ്യോപകരണ വായനക്കാരനായും കുറച്ചുകാലം പ്രവർത്തിച്ചു. പല്ലവി എന്ന സിനിമയിൽ കണ്ണൂർ രാജന്റെ സംഗീതം നൽകിയ ഗാനങ്ങൾക്ക് തബല വായിച്ചുകൊണ്ടാണ് ദേവ് കൃഷ്ണ സിനിമയിലെത്തുന്നത്. തുടർന്ന് ജോൺസൺ, രവീന്ദ്രൻ, മോഹൻ സിത്താര, ജെറി അമൽദേവ്, ഔസേപ്പച്ചൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ് എന്നീ സംഗീത സംവിധായകരുടെ കൂടെ പ്രവർത്തിച്ചു.

 

കൗരവർ എന്ന നാടകത്തിലെ ഗാനങ്ങൾക്ക് വേണ്ടി കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിക്കൊണ്ടാണ് ദേവ് കൃഷ്ണ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. ഈ നാടക ഗാനങ്ങളാണ്  ദേവ് കൃഷ്ണയ്ക്ക് സിനിമയിലേക്കുള്ള അവസരം ഒരുക്കിയത്. അലി അക്ബർ സംവിധാനം ചെയ്ത പൈ ബ്രദേഴ്‌സ് ആണ് ദേവ് കൃഷ്ണ സംഗീത സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടർന്ന് ജൂനിയർ മാൻഡ്രേക്ക്ഖലീഫ എന്നീ സിനിമകൾക്കും സംഗീതം നൽകി. കുടുംബ വാർത്തകൾ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും അദ്ധേഹം ചെയ്തിട്ടുണ്ട്.