ജോഷി

Name in English: 
Joshiy
Artist's field: 
Alias: 
വർക്കല ജോഷി
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജനിച്ചു, സിനിമാ മോഹങ്ങളുമായി 1969ൽ ചെന്നെയിലേയ്ക്ക് വണ്ടി കയറി. ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു

സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം 1978 ൽ ടൈഗർ സലീം. അതിനുശേഷം ജയൻ നായകനായ മൂർഖൻ. ആരാത്രി എന്ന സിനിമയിൽ മമ്മൂട്ടിയുമായി ചേർന്ന ജോഷി, മമ്മൂട്ടിയിലൂടെ വർഷങ്ങളായി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. നായർസാബ്, ന്യൂ ഡൽഹി, സംഘം, നിറക്കൂട്ട് എന്നിവയൊക്കെ അതിൽ ചിലതാണ്.
മോഹൻൽ‌ലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ “ജനുവരി ഒരു ഓർമ്മ“യാണ്.

1998ൽ എയർപോർട്ട് എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു.
താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിർമ്മിച്ച ‘ട്വന്റുഇ ട്വന്റി” എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു.

ഭാര്യ : സിന്ധു. കുട്ടികൾ അഹിലാഷ്, ഐശ്വര്യ (2011 ൽ ചെന്നൈയിൽ ഒരു കാർ ആക്സിഡന്റിൽ അന്തരിച്ചു)