പരത്തുള്ളി രവീന്ദ്രൻ

Name in English: 
Parathully Raveendran
Artist's field: 

ചങ്ങരംകുളത്തിനടുത്ത് കാലടിത്തറ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 1977 ൽ പല്ലവി എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവഹിച്ചു കൊണ്ടാണ് പരത്തുള്ളി രവീന്ദ്രന്‍ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് ചുണക്കുട്ടികള്‍ എന്ന ചിത്രത്തിനു വേണ്ടി വരികൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ദേവരാജൻ ആയിരുന്നു സംഗീതം, പാട്ടുകള്‍ പുറത്തുവന്നെങ്കിലും, പടം ഇറങ്ങിയില്ല! പ്രൊഫഷണല്‍ നാടകരംഗത്തും റേഡിയോ നാടകങ്ങളിലും പരത്തുള്ളി രവീന്ദ്രന്റെ സംഭാവനകളുണ്ട്. ഒട്ടേറെ നാടകരചനയും പാട്ടെഴുത്തും നടത്തി അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്. 'വൈശാലി' എന്നൊരു നാടകത്തിനുവേണ്ടിയും രചന നിര്‍വഹിച്ചിട്ടുണ്ട്.