വിനയൻ

Name in English: 
Vinayan

മലയാള ചലച്ചിത്ര സംവിധായകൻ. 1960-ൽ ആലപ്പുഴജില്ലയിലെ കുട്ടനാട് ജനിച്ചു. 1988-ൽ ആലിലക്കുരുവികൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് വിനയൻ സിനിമാരംഗത്ത് സജീവമാകുന്നത്. 1989-ൽ ആയിരം ചിറകുള്ള മോഹം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി തുടക്കം കുറിച്ചു. 1990- മോഹൻലാലിന്റെ ഛായയുള്ള മദൻലാൽ എന്ന നടനെ നായകനാക്കി സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് വിനയന്റെ സംവിധാനത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. അവയിൽ ഇൻഡിപെൻഡൻസ്ശിപായി ലഹള, ദിലീപ് നായകനായ രണ്ടാമത്തെ ചിത്രമായ കല്യാണസൗഗന്ധികം, പ്രേത സിനിമയായ ആകാശഗംഗ, കലാഭവൻ മണിയെ നായകപദവിയിലേയ്ക്കുയർത്തിയ സിനിമകളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുംകരുമാടിക്കുട്ടൻ. ജയസൂര്യയുടെ ആദ്യ ചിത്രമായ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, മമ്മൂട്ടി നായകനായ ചിത്രങ്ങളായ ദാദാ സാഹിബ്രാക്ഷസരാജാവ്, പൃഥിരാജ് നായകനായ ഹൊറർ ചിത്രം വെള്ളിനക്ഷത്രം, ഉയരം കുറഞ്ഞ ആളുകളെ അഭിനയിപ്പിച്ച സിനിമ അത്ഭുതദ്വീപ്, എന്നിവയെല്ലാം വലിയ സാമ്പത്തികവിജയം നേടിയ ചിത്രങ്ങളാണ്. അത്ഭുത ദ്വീപ് സിനിമയിലഭിനയിച്ച അജയകുമാർ( ഗിന്നസ് പക്രു ) ഒരു സിനിമയിൽ മുഴുനീള വേഷം ചെയ്ത ആദ്യത്തെ ഉയരംകുറഞ്ഞയാൾ എന്ന പേരിൽ ഗിന്നസ് ബുക്കിന്റെ ബഹുമതിയ്ക്ക് അർഹനായി. അത്ഭുത ദ്വീപ് തമിഴ് ഭാഷയിലേയ്ക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയും ചെയ്തു.

മലയാള സിനിമകൾ കൂടാതെ ഒരു തമിഴ് സിനിമയും വിനയൻ സംവിധാനം ചെയ്തിട്ടുണ്ട്. നാളൈ നമതൈ ആയിരുന്നു ആ ചിത്രം. ധാരാളം അഭിനേതാക്കളെ തന്റെ സിനിമകളിലൂടെ വിനയൻ മലയാള ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അവരിൽ ജയസൂര്യ,ഇന്ദ്രജിത്ത്,അനൂപ് മേനോൻ,ഹണിറോസ്,പ്രിയാമണി,സുരേഷ്കൃഷ്ണ,മണിക്കുട്ടൻ,മേഘ്ന രാജ്,ലക്ഷ്മി മേനോൻ,രാജാമണി. ഗായകരായ സിതാര, സുധീപ്കുമാർ.ഇവരെല്ലാം സിനിമാരംഗത്ത് പ്രശസ്ഥരായി. MACTA Federation-ന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു വിനയൻ. സിനിമാരംഗത്തുനിന്നുമുണ്ടായ ചില മോശം അനുഭവങ്ങൾ നിമിത്തം കുറച്ചുകാലം സിനിമയിൽ നിന്നും വിട്ടുനിന്ന വിനയൻ കലാഭവൻ മണിയുടെ കഥപറയുന്ന സിനിമയായ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തിരിച്ചുവന്നു. തുടർന്ന് വിനയൻ തന്റെ മകൻ വിഷ്ണു വിനയനെ നായകനാക്കി ആകാശഗംഗ 2 സംവിധാനം ചെയ്തു.

വിനയന്റെ ഭാര്യയുടെ പേര് നിന. രണ്ടു മക്കളാണ് അവർക്കുള്ളത്.