വൈക്കം മണി

Name in English: 
Vaikom Mani
മലയാളത്തിലെ അഭിനേതാവും ഗായകനുമായ ശ്രീ വൈക്കം മണിയുടെ ചിത്രം
Alias: 
ശങ്കര നാരായണ കുറുപ്പ്

1950 ഇൽ പുറത്തിറങ്ങിയ നല്ലതങ്ക എന്ന ചിത്രത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്തു. ചലച്ചിത്രരംഗത്തെത്തുന്നതിനു മുൻപ് കൃഷ്ണപിടാരൻ, കൃഷ്ണാർജ്ജുനവിജയം തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നു. പല മലയാളചിത്രങ്ങളിലും കുറച്ചു നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. 

വൈക്കത്തു ജനിച്ച മണി ചെറുപ്പത്തിൽ സ്വന്തം അമ്മയിൽ നിന്നാണ് സംഗീതമഭ്യസിച്ചത്. പിന്നീട് തമിഴ്നാട്ടിലെത്തി പലഗുരുക്കന്മാരിൽനിന്നും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു. തമിഴ്നാടകങ്ങളിലും അഭിനയിച്ചു. നാട്ടിലെത്തി ഞാറയ്ക്കൽ സന്മാർഗപോഷിണി നാടകസഭയുടെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. നല്ലതങ്കയിൽ രത്നപുരി രാജാവായ സോമനാഥനായി അഭിനയിക്കുകയും ആ കഥാപാത്രത്തിനുവേണ്ടി പാടുകയും ചെയ്തത് ഇദ്ദേഹമാണ്.  മണിഭാഗവതർ എന്നായിരുന്നു അക്കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് മണിക്കുട്ടൻ.

ഭാര്യ പദ്മാവതി അമ്മ. മക്കൾ :രാജേശ്വരി, ഹരികുമാർ, വിജയകുമാർ &nbsp