പി വേണു

Name in English: 
P Venu
Date of Death: 
Wednesday, 25 May, 2011
Alias: 
വേണു മേനോന്‍
ഉദ്യോഗസ്ഥ വേണു

മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ വേണു 22 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1967ല്‍ വേണു സംവിധാനം ചെയ്ത കന്നിച്ചിത്രമായ 'ഉദ്യോഗസ്ഥ' ഹിറ്റായതോടെ പില്‍ക്കാലത്ത് 'ഉദ്യോഗസ്ഥ' വേണു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. വിരുതന്‍ ശങ്കു (1968), വിരുന്നുകാരി, വീട്ടുമൃഗം (1969), ഡിറ്റക്ടീവ് 909 (1970), പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു (1999) തുടങ്ങിയവയാണ് വേണുവിന്റെ പ്രധാന ചിത്രങ്ങള്‍. ഗാനരചയിതാവ് എന്ന രീതിയിലും വേണു സിനിമാലോകത്തിന് പരിചിതനാണ്.

2002 ല്‍ മാടമ്പ് കുഞ്ഞുക്കുട്ടന്റെ രചനയെ ആസ്​പദമാക്കി സംവിധാനം ചെയ്ത 'പരിണാമ'മാണ് അവസാന ചിത്രം. ചിത്രത്തില്‍ നായകവേഷത്തിലെത്തിയ മാടമ്പ് കുഞ്ഞുകുട്ടന് ഇസ്രയേല്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരവും ലഭിച്ചു.