ഉഷാ രവി

Name in English: 
Usha Ravi
Artist's field: 
Date of Death: 
Thursday, 3 October, 2013

1941 ൽ ടി.എ.ഡി. മേനോന്റെയും ദയാമ്മയുടെയും മകളായി സിംഗപ്പൂരിലാണ് ഉഷാരവി ജനിച്ചത്. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥൻ ഭാഗവതരിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം ശരത്ചന്ദ്ര മറാഠേയിൽ നിന്നും അഭ്യസിച്ചു. ഡിറ്റക്ടീവ് 909 കേരളത്തിൽ' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി, അർജ്ജുനൻ സംഗീതം നൽകിയ 'രംഗപൂജ തുടങ്ങി' എന്ന ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് പ്രവേശിച്ചു. തുടർന്ന് തന്പ്  ആന്പൽപൂവ്, അഷ്ടപദി, ആഗമനം തുടങ്ങി നിരവധി ചിത്രങ്ങളിലും പാടി. ജനറൽ പിക്ചേഴ്സ് ഉടമ കെ രവീന്ദ്രനാഥൻ നായരാണ് ഭർത്താവ്.