തിക്കുറിശ്ശി സുകുമാരൻ നായർ

Name in English: 
Thikkurissy Sukumaran Nair
Date of Birth: 
Mon, 16/10/1916
Date of Death: 
ചൊവ്വ, 11 March, 1997
Alias: 
തിക്കുറിശ്ശി
​ ​
കവിയും നാടകരചയിതാവും നടനും സം‌വിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ ചലച്ചിത്ര നടൻ എന്ന നിലയിലാണ് മലയാളികൾക്ക് കൂടുതൽ പരിചിതനാകുന്നത്.ചരിത്രം സൃഷ്ടിച്ച 'ജീവിതനൗക'യിലേറി ഒന്നാംനിരയിലേക്കുയർന്ന് മലയാളിയുടെ നായകസങ്കല്പത്തിന് അടിസ്ഥാനമുണ്ടാക്കിയ താരമാണ് തിക്കുറിശ്ശി സുകുമാരന്‍ നായർ.

മങ്കാട്ട് സി ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയുടെയും പുത്രനായി
1916 ഒക്ടോബര്‍ 16ന് തെക്കൻ തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കന്യാകുമാരി ജില്ല) തിക്കുറിശ്ശിയിൽ ജനിച്ച സുകുമാരൻ നായർ​ ​ സ്കൂള്‍ കാലയളവില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു.​  ​ഇരുപതാം വയസ്സിൽ ആദ്യ കവിതാസമാഹാരമായ 'കെടാവിളക്ക്' പ്രസിദ്ധീകരിച്ചതോടെ കവിയെന്ന് പേരെടുത്തു.​ ​ തുടർന്ന് അദ്ദേഹം നാടകങ്ങളും എഴുതി.​ ​ ​

​മരീചിക, കലാകാരന്‍, സ്ത്രീ, ശരിയോ തെറ്റോ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധനേടി.​

തിക്കുറിശ്ശിയുടെ സ്വന്തം രചനയിൽ, ആര്‍ വേലപ്പന്‍നായര്‍ സംവിധാനം ചെയ്ത 'സ്ത്രീ'യില്‍ നായകനായി​ ​ 1950ലാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ​ ​തുടർന്ന് നിരവധി സിനിമകളിൽ നായകനായ തിക്കുറിശ്ശി പിന്നീട് ​ ​അമ്മാവന്‍ വേഷങ്ങളിലേക്കും മുത്തച്ഛന്‍ വേഷങ്ങളിലേക്കും മാറി. ​ ​47 വർഷം സിനിമയിൽ നിറഞ്ഞുനിന്ന തിക്കുറിശ്ശി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.​
1972ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡു നേടിയ തിക്കുറിശ്ശിയെ 1973 രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം 1995ൽ അദ്ദേഹത്തെ തേടിയെത്തി.​

​ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച തിക്കുറിശ്ശി എന്ന പ്രതിഭ 1997 മാര്‍ച്ച് 11ന് ഈ ലോകത്തോട് വിടപറഞ്ഞു. ​