റോബിൻ തിരുമല

Robin Thirumala
Robin Thirumala
Date of Birth: 
Thursday, 26 November, 1964
മുസാഫിർ
റോബിൻ അൻസാർ
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 2
കഥ: 8
സംഭാഷണം: 11
തിരക്കഥ: 11

മലയാള ചലച്ചിത്ര സംവിധായകൻ  1964 നവംബർ 26- ന് കോഴിക്കോട് ജനിച്ചു. പത്രപ്രവർത്തകനായിട്ടായിരുന്നു റോബിൻ തിരുമലയുടെ കരിയർ തുടങ്ങുന്നത്. പത്രപ്രവർത്തനം വഴി സിനിമയുമായി ബന്ധപ്പെടുകയും അത് സിനിമാമേഖലയിലേയ്ക്കെത്തുന്നതിന് കാരണമായിത്തീരുകയും ചെയ്തു. 1989- ൽ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ സിദ്ദിഖ് - ലാലിന്റെ സഹസംവിധായകനായിട്ടാണ് റോബിൻ തിരുമല തന്റെ ചലച്ചിത്രപ്രവർത്തനം തുടങ്ങുന്നത്. 1992- ൽ മക്കൾ മഹാത്മ്യം എന്ന സിനിമയ്ക്ക് തിരക്കഥ  രചിച്ചു. തുടർന്ന് മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ കോമഡി സിനിമകൾക്ക് തിരക്കഥ രചിച്ച  റോബിൻ പിന്നീട് ഇന്ദ്രപ്രസ്ഥം, കണ്ണൂർ, ഉന്നതങ്ങളിൽ, സായ്‌വർ തിരുമേനി, കൃത്യം, പതാക  തുടങ്ങിയ ആക്ഷൻ,പൊളിറ്റിക്കൽ ത്രില്ലറുകൾക്ക് തിരക്കഥ രചിച്ചു.

റോബിൻ തിരുമല സംവിധായകനാകുന്നത് 2008- ൽ ചെമ്പട എന്ന സിനിമയിലൂടെയാണ്. ചെമ്പടയുടെ തിരക്കഥ എഴുതിയതും റോബിനായിരുന്നു. പതിനഞ്ച് സിനിമകൾക്ക് റോബിൻ തിരുമല കഥ, തിരക്കഥ എന്നിവ എഴുതിട്ടുണ്ട്. മാറാത്ത നാട്, മുസാഫിർ എന്ന സിനിമകൾക്കുവേണ്ടി ഗാന രചന നടത്തിയിട്ടുണ്ട്. ചെമ്പട, വീണ്ടും കണ്ണൂർ എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചിക്ക് കിംഗ് ഫ്രൈഡ് ചിക്കൻ, കൌല മസാല, കൈരളി എയർലൈൻസ്  എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾക്ക് പരസ്യ ജിംഗിൾസുകൾ റോബിൻ ചെയ്തിട്ടുണ്ട്

 

ഇദ്ദേഹത്തെ കുറിച്ച് എം3ഡിബിയിൽ വന്ന ചർച്ച