രാജസേനൻ
ചലച്ചിത്ര സംവിധായകൻ. 1958 ആഗസ്റ്റ് 20 ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ മരുതൂർ അപ്പുക്കുട്ടൻ നായർ, അമ്മ രാധാമണിയമ്മ. 1982-ൽ മരുപ്പച്ച എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. തുടർന്ന് ചില ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച രാജസേനൻ 1984-ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പാവം ക്രൂരൻ ആയിരുന്നു രാജസേനൻ സംവിധാനം ചെയ്ത ആദ്യ സിനിമ. തുടർന്ന് നാല്പതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഭൂരിഭാഗവും വിജയചിത്രങ്ങളായിരുന്നു. തൊണ്ണൂറുകളിലെ ഒരു ഹിറ്റ്മേക്കറായിരുന്ന രാജസേനൻ ചിത്രങ്ങളിൽ കൂടുതലും നായകൻ ജയറാമായിരുന്നു. ജയറാം - രാജസേനൻ കൂട്ടുകെട്ടിൽ പതിഞ്ചോളം ഹിറ്റ് ചിത്രങ്ങൾ പിറന്നു. മേലേപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ എന്നിവ ആ കൂട്ടുകെട്ടിൽ പിറന്ന വലിയ വിജയം നേടിയ ചിത്രങ്ങളാണ്. രാജസേനൻ സംവിധാനം ചെയ്ത സിനിമകളിൽ പത്തിലധികം സിനിമകൾക്ക് അദ്ദേഹം തന്നെയാണ് കഥ, തിരക്കഥ,സംഭാഷണം രചിച്ചത്. നല്ലൊരു ഗായകനും സംഗീത സംവിധായകനും കൂടിയാണ് രാജസേനൻ. നാല് സിനിമകളിലായി എട്ട് ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.
അഭിനേതാവുകൂടിയായ രാജസേനൻ, താൻ സംവിധാനം ചെയ്ത ചിത്രങ്ങളടക്കം പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിയ്ക്കുന്നുണ്ട്. ടിവിചാനലുകളിലെ സംഗീതപരിപാടികളിൽ അവതാരകനായും പങ്കെടുത്തിട്ടുണ്ട്. സിനിമയോടൊപ്പം രാഷ്ട്രീയപ്രവർത്തനവും തുടങ്ങിയ രാജസേനൻ 2016-ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു.
രാജസേനന്റെ ഭാര്യ ശ്രീലത. മകൾ ദേവിക.
സംവിധാനം ചെയ്ത സിനിമകൾ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
റേഡിയോ ജോക്കി | രാജസേനൻ | 2013 | |
വൂണ്ട് | രാജസേനൻ | 2014 | |
ഭാര്യ ഒന്ന് മക്കൾ മൂന്ന് | 2009 | ||
ഒരു സ്മോൾ ഫാമിലി | രാജസേനൻ | 2010 | |
സൗന്ദര്യപ്പിണക്കം | രാജസേനൻ | 1985 | |
പ്രിയപ്പെട്ടവർ | ഖാദർ മൊയ്തു | 2019 | |
ഫ്രീക്കൻസ് | അനീഷ് ജെ കരിനാട് | 2019 | |
തത്ത്വമസി | സുനിൽ | 2010 | |
ശ്രീ അയ്യപ്പനും വാവരും | ദേവേന്ദ്രൻ | എൻ പി സുരേഷ് | 1982 |
ഞാനും പിന്നൊരു ഞാനും | തുളസീധര കൈമൾ | രാജസേനൻ | 2023 |
രണ്ടാം യാമം | നേമം പുഷ്പരാജ് | 2024 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സൗന്ദര്യപ്പിണക്കം | രാജസേനൻ | 1985 |
ഞങ്ങൾ സന്തുഷ്ടരാണ് | രാജസേനൻ | 1998 |
നാടൻ പെണ്ണും നാട്ടുപ്രമാണിയും | രാജസേനൻ | 2000 |
ഒന്ന് രണ്ട് മൂന്ന് | രാജസേനൻ | 1986 |
ഇമ്മിണി നല്ലൊരാൾ | രാജസേനൻ | 2004 |
കനകസിംഹാസനം | രാജസേനൻ | 2006 |
മധുചന്ദ്രലേഖ | രാജസേനൻ | 2006 |
പാവം ക്രൂരൻ | രാജസേനൻ | 1984 |
ഇന്നാണ് ആ കല്യാണം | രാജസേനൻ | 2011 |
72 മോഡൽ | രാജസേനൻ | 2013 |
റേഡിയോ ജോക്കി | രാജസേനൻ | 2013 |
വൂണ്ട് | രാജസേനൻ | 2014 |
ഒരു സ്മോൾ ഫാമിലി | രാജസേനൻ | 2010 |
ഞാനും പിന്നൊരു ഞാനും | രാജസേനൻ | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സൗന്ദര്യപ്പിണക്കം | രാജസേനൻ | 1985 |
ഒന്ന് രണ്ട് മൂന്ന് | രാജസേനൻ | 1986 |
കണി കാണും നേരം | രാജസേനൻ | 1987 |
ഇമ്മിണി നല്ലൊരാൾ | രാജസേനൻ | 2004 |
ആഗ്രഹം | രാജസേനൻ | 1984 |
പാവം ക്രൂരൻ | രാജസേനൻ | 1984 |
72 മോഡൽ | രാജസേനൻ | 2013 |
റേഡിയോ ജോക്കി | രാജസേനൻ | 2013 |
വൂണ്ട് | രാജസേനൻ | 2014 |
ഒരു സ്മോൾ ഫാമിലി | രാജസേനൻ | 2010 |
ഞാനും പിന്നൊരു ഞാനും | രാജസേനൻ | 2023 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇമ്മിണി നല്ലൊരാൾ | രാജസേനൻ | 2004 |
ആഗ്രഹം | രാജസേനൻ | 1984 |
പാവം ക്രൂരൻ | രാജസേനൻ | 1984 |
ഇന്നാണ് ആ കല്യാണം | രാജസേനൻ | 2011 |
72 മോഡൽ | രാജസേനൻ | 2013 |
റേഡിയോ ജോക്കി | രാജസേനൻ | 2013 |
ഒരു സ്മോൾ ഫാമിലി | രാജസേനൻ | 2010 |
ഞാനും പിന്നൊരു ഞാനും | രാജസേനൻ | 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ആദ്യത്തെ കൺമണി | ആദ്യത്തെ കൺമണി | പി ഭാസ്ക്കരൻ | എം എസ് ബാബുരാജ് | 1995 | |
കാതോരം പ്രണയകഥകള് | സ്വപ്നം കൊണ്ടു തുലാഭാരം | ഗിരീഷ് പുത്തഞ്ചേരി | ഔസേപ്പച്ചൻ | 2003 |
സംഗീതം
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കണ്ണിനും കണ്ണാടിക്കും | സുന്ദർദാസ് | 2004 |
Edit History of രാജസേനൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
28 May 2022 - 09:14 | Muhammed Zameer | |
26 Feb 2022 - 16:05 | Achinthya | |
21 Feb 2022 - 03:15 | Achinthya | |
18 Feb 2022 - 14:10 | Achinthya | |
11 Feb 2021 - 12:59 | Santhoshkumar K | |
29 Dec 2019 - 12:26 | Santhoshkumar K | |
29 Dec 2019 - 12:25 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
13 Jun 2018 - 11:43 | Santhoshkumar K | |
5 Feb 2017 - 10:35 | Santhoshkumar K | |
10 Dec 2014 - 16:22 | Ashiakrish | Added Profile picture..! |
- 1 of 2
- അടുത്തതു് ›