യുണീക്കോഡ് മലയാളത്തിലെ ഏറ്റവും സമഗ്രവും സ്വതന്ത്രവുമായ ഈ സിനിമ/സംഗീത വിവരശേഖരണത്തിൽ പങ്കാളിയാവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ? ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ പിന്നിലെ പ്രയത്നത്തേയും ആ പാട്ടിന്റെ പിന്നണിയിലുള്ള സംഗീതജ്ഞരേയും കവികളെയും നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? എങ്കിൽ നിങ്ങൾക്ക് ഒരു പാട്ടിന്റെ വരികൾ ഈ ഡാറ്റാബേസിൽ പങ്ക് വയ്ക്കാൻ കഴിയുമോ ?
അങ്ങനെയെങ്കിൽ ഈ വെബ്ബിൽ നിങ്ങൾ നിലവിൽ അംഗമാണെങ്കിൽ താഴെയുള്ള സ്റ്റെപ്പ് ഒന്നിലേക്ക് പോവുക.അല്ലെങ്കിൽ ഇവിടെ പരാമർശിച്ചിരിക്കുന്ന(ഇവിടെ ക്ലിക്ക് ചെയ്യുക) 1 മുതൽ 2.4 വരെയുള്ള കാര്യങ്ങൾ പരിശോധിച്ച് പ്രാവർത്തികമാക്കിയ ശേഷം ഇവിടെ തുടരുക.
1.സൈറ്റിൽ ലോഗിൻ ചെയ്തതിനു ശേഷം ഇടത് വശത്തുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.താഴെയുള്ള ചിത്രം ശ്രദ്ധിക്കുക.
2.അവിടെക്കാണുന്ന "Add Content" എന്നതിൽ ക്ലിക്ക് ചെയ്യുക.
3. "Lyric " എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
4."Create Lyric" എന്ന് താഴെക്കാണുന്ന തരത്തിൽ ലഭ്യമായാൽ "Title" -ആയി പാട്ടിന്റെ പേരു കൊടുക്കുക.ഉദാഹരണത്തിന് മണിച്ചിത്രത്താഴെന്ന ചിത്രത്തിൽ "പഴംതമിഴ് പാട്ടിഴയും" എന്ന ഗാനമാണ് നിങ്ങൾ ചേർക്കാൻ ശ്രമിക്കുന്നതെങ്കിൽ "Title" - പഴം തമിഴ് പാട്ടിഴയും എന്ന് കൊടുക്കുക.രണ്ടാമതായി "Title in English" എന്നതിൽ അതിന്റെ ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷനായ "Pazhamthamizh paattizhayum" എന്നും ചേർക്കുക. 'Language' എന്ന ഓപ്ഷനിൽ 'Malayalam' സെലക്റ്റ് ചെയ്യുക. 'Lyrics Genre' അറിയാമെങ്കിൽ ചേർക്കുക. ഉദാഹരണത്തിനു മെലഡി, സെമി ക്ലാസിക്കൽ അങ്ങനെ..
5. വിവിധതരം ഗാനശാഖകളാണ് താഴെക്കാണിച്ചിരിക്കുന്നത്.നിങ്ങൾ ചേർക്കുന്ന പാട്ട് ഏത് വിഭാഗത്തിലാണ് ചേരുക എന്നത് ഇവിടെ നിന്നും തിരഞ്ഞെടുക്കാം. ഉദാഹരണത്തിനു ചലച്ചിത്രഗാനങ്ങൾ,
6. അതിനു ശേഷം വരികൾ "Lines" എന്ന കോളത്തിൽ പേസ്റ്റ് ചെയ്യുക.ഇത് ചെയ്യുമ്പോൾ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക."പാട്ടിന്റെ വരികൾ നിങ്ങൾ എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടെങ്കിൽ അത് ഒരു നോട്ട്പാഡിലേക്കോ,ഫോർമാറ്റ് ചെയ്യാത്ത ഒരു സിമ്പിൾ ടെക്സ്റ്റ് എഡിറ്ററിലേക്ക് കോപ്പി ചെയ്യുക.എന്നിട്ട് അവിടുന്നു മാത്രം ഇവിടേക്ക് പേസ്റ്റ് ചെയ്യുക.സൈറ്റിന്റെ ടെക്സ്റ്റ് ഫോർമാറ്റ് കൃത്യമായിരിക്കുന്നതിനു വേണ്ടിയാണിത്". അത്യാവശ്യം ഫോർമാറ്റിംഗ് ഓപ്ഷൻസ് ഈ ഫീൽഡിനു ലഭ്യമാണു, ആവശ്യമെങ്കിൽ അവ ഉപയോഗിക്കുക.
7. പാട്ടിന്റെ വരികൾക്ക് ശേഷം അതെങ്ങനെയാണ് ഒരു ചിത്രവുമായോ/ആൽബവുമായോ ബന്ധിപ്പിക്കേണ്ടതെന്ന് നോക്കാം. "Film/album" എന്ന കാറ്റഗറിയിൽ നിങ്ങൾ ചേർക്കുന്ന പാട്ട് ഏത് ചിത്രത്തിലേതാണെന്ന് മനസിലാക്കി ആ ആൽബത്തിന്റെയോ ചിത്രത്തിന്റെയോ പേരിന്റെ തുടക്കം ഇവിടെ ടൈപ്പ് ചെയ്യുക.ഡാറ്റാബേസിൽ ഒരുവിധം എല്ലാ ചിത്രങ്ങളുടേയും ആൽബങ്ങളുടേയും ലിസ്റ്റ് നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ പേരിന്റെ തുടക്കം ടൈപ്പ് ചെയ്ത് തുടങ്ങിയാൽത്തന്നെ ആ അക്ഷരങ്ങൾ വച്ച് തുടങ്ങുന്ന പേരുകൾ ലിസ്റ്റ് ചെയ്യുന്നതാണ്. താഴെയുള്ള ഉദാഹരണചിത്രം നോക്കുക. ഒരു പക്ഷേ നിങ്ങൾ ചേർക്കാൻ ഉദ്ദേശിക്കുന്ന പാട്ടിന്റെ ആൽബം/ചിത്രത്തിന്റേ പേര് ലഭ്യമല്ല എങ്കിൽ ചിത്രം2,3 എന്നിവ നോക്കി അത്തരമൊരു ചിത്രമോ ആൽബമോ നിർമ്മിക്കുവാൻ ശ്രമിക്കുക. അല്ലെങ്കിൽ admin@m3db.com എന്ന ഐഡിയിലേക്ക് ഒരു മെയിൽ അയക്കുക.ഇതിനു താഴെയുള്ള ചിത്രത്തിൽ ഉദാഹരണമായി "മണിച്ചിത്രത്താഴ് " എന്ന സിനിമ തിരഞ്ഞെടുത്തത് നോക്കൂ. ഇവിടെ ഏറ്റവും ശ്രദ്ധിക്കുവാനുള്ളത് ഡ്രോപ്പ് ഡൗണിൽ നിന്ന് വിവരം തിരഞ്ഞെടുക്കുമ്പോൾ വർഷം ചിത്രത്തിന്റെ പേരിനു മുകളിൽ ക്ലിക്ക് ചെയ്യാതെ, വലത്തോട്ടു മാറി വർഷം സൂചിപ്പിക്കുന്ന നമ്പരിനു ശേഷം ക്ലിക്ക് ചെയ്യുക.
ചിത്രത്തിന്റെ പേരു തിരഞ്ഞെടുത്തു കഴിയുമ്പോൾ പേരിനൊപ്പം ഒരു ലിങ്ക് കൂടി വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. (1498) പോലെ. അങ്ങനെ കൃത്യമായ ഒരു ലിങ്ക് കൂടി വരുന്ന വിവരമാണ് കൃത്യമായ വിവരം. ഈ ലിങ്ക് വന്നിട്ടില്ലെങ്കിൽ താങ്കൾ ചേർത്തതിൽ എന്തോ പിശകുണ്ടെന്ന് മനസിലാക്കി വീണ്ടും ശ്രമിക്കുക.
8 .ചിത്രം/പാട്ട് പുറത്തിറങ്ങിയ വർഷം ചേർക്കുക. ഉദാഹരണമായി 1993. അടുത്തതായി പാട്ടിന്റെ രാഗം ഏതെന്ന് അറിയാമെങ്കിൽ അത് ചേർക്കുക. ഡാറ്റാബേസിലെ ഇനിയുള്ള ഫീൽഡുകൾ ഒക്കെത്തന്നെ മുൻപ് വാക്കിന്റെ തുടക്കം ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്യുമ്പോൾ ലിസ്റ്റ് ചെയ്യുന്ന പോലെ ഡാറ്റാ തിരഞ്ഞെടുക്കുന്ന തരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്."പഴം തമിഴ് പാട്ടിന്റെ " ആഹരി രാഗം തിരഞ്ഞെടുക്കുന്ന ഉദാഹരണം ശ്രദ്ധിക്കുക.
9. ഗാനരചയിതാവിനേയും സംഗീതജ്ഞനേയും മുൻപ് പറഞ്ഞ രീതിയിൽ അവരുടെ പേരിന്റെ തുടക്കം ടൈപ്പ് ചെയ്ത് കിട്ടുന്ന ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക.
10. ഗായകരെ ചേർക്കുവാനായി അവരുടെ പേരു ടൈപ്പ് ചെയ്യുക ഡ്രോപ് ഡൗണിൽ നിന്നും ഉചിതമായ ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഇവിടെ "കെ ജെ യേശുദാസ് - ഗായകൻ - 4 - ദാസേട്ടൻ (4)" എന്ന ഉദാഹരണം നോക്കുക. ചില ഗാനങ്ങൾ ഒന്നിലധികം ആളുകൾ ആലപിച്ചിട്ടുണ്ടാകം ഉണ്ടെങ്കിൽ 'Add another Item' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, ഒരല്പം വെയിറ്റ് ചെയുക. പുതിയതായി ഒരു എൻട്രി ചെയ്യുവാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടും. മുൻപ് പറഞ്ഞ രീതിയിൽത്തന്നെ ബാക്കിയുള്ള ഗായകനെ/ഗായികയെ ചേർക്കുവാൻ സാധിക്കും.
11. ഗാനത്തിന്റെ വീഡിയോ ലഭ്യമാണെങ്കിൽ അതും ഈ വരികൾക്കൊപ്പം ചേർത്തു പോകാവുന്നതാണ്. അതിനായി 'Public Video' സെക്ഷനിലെ 'Browse' ബട്ടൺ ക്ലിക്ക് ചെയ്യുക.
വീഡിയോ ചേർക്കുവാനായി പുതിയതായി ഒരു വിൻഡോ നിങ്ങളുടെ തുറക്കും. 1. 'Web' എന്ന ടാബാണോ തുറന്നിരിക്കുന്നത് എന്നുറപ്പു വരുത്തുക. 2. അതിനു ശേഷം, ആഡ് ചെയ്യേണ്ട യൂട്യൂബ് വീഡിയോ ലിങ്ക് 'File URL or media resource' എന്ന ബോക്സിൽ കോപ്പി പേസ്റ്റ് ചെയ്യുക. 3. അവസാനമായി 'Next' എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.
പുതിയ വീഡിയോ ഒരു തമ്പ്നെയിലായി ലിറിക്സ് പേജിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും.
12. അടുത്തതായി 'Revision log message' എന്ന കോളം പൂരിപ്പിക്കുക " പാട്ടിന്റെ വരികൾ ചേർത്തു" എഡിറ്റ് ചെയ്യുന്ന ആളാണെങ്കിൽ "പാട്ടിലെ തെറ്റുകൾ തിരുത്തി/സംഗീതജ്ഞരുടെ വിവരങ്ങൾ ചേർത്തു" എന്ന തരത്തിൽ ഈ പേജിൽ നിങ്ങൾ എന്താണ് ചെയ്തതെന്നുള്ള ഒരു ട്രാക്കിംഗ് നടത്തുന്നതിനു വേണ്ടിയാണത്. അത് പൂർത്തിയാക്കിയാൽ "preview" നോക്കി ഇത് എങ്ങനെയാണ് വന്നിരിക്കുന്നതെന്ന് പരിശോധിച്ച് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താം, തെറ്റില്ല എന്ന് ബോധ്യമുണ്ടെങ്കിൽ "preview" നോക്കാതെ തന്നെ "save" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത്രയും ചെയ്താൽ നിങ്ങൾ വിജയകരമായി ഒരു പാട്ടിന്റെ വരി ഈ സ്വതന്ത്ര സിനിമാ/സംഗീത സംരംഭത്തിലേക്ക് ചേർത്തിരിക്കുന്നു. നിങ്ങൾ ഒരു പുതു യൂസർ ആണെങ്കിൽ M3DB അഡ്മിൻ ടീമിലെ അംഗങ്ങൾ നിങ്ങൾ ചേർത്ത വിവരം പരിശോധിച്ച് ഡാറ്റാ അപ്രൂവ് ചെയ്യുന്നതായിരിക്കും. അതിനുശേഷം മാത്രമേ സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്യുകയുള്ളു. ഒരു പക്ഷേ നിങ്ങൾക്ക് സൈറ്റിലേക്ക് അപ്രൂവൽ ഇല്ലാതെ ചേർക്കുവാൻ കഴിയുമെങ്കിൽ ഉടൻ തന്നെ സൈറ്റിൽ ഈ പാട്ടിന്റെ വരികൾ ലഭ്യമാവുന്നതുമാണ്.
13.നിങ്ങൾ പൂർത്തിയാക്കിയ ഒരു പാട്ട് ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്ത രീതി ശ്രദ്ധിക്കുക. നന്ദി.