ചെഗുവേര മലയാള സിനിമയിൽ... ചില ഓർമ്മക്കുറിപ്പുകൾ

ചെഗുവേര മലയാള സിനിമയിൽ... ചില ഓർമ്മക്കുറിപ്പുകൾ ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെസൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു. മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു ഒക്ടോബർ 9... 1967 അന്നായിരുന്നു ചെഗുവേരയുടെ മരണം. നാളെ അമ്പതാം വാർഷികമാണ് നാളെ.ഈയവസരത്തിൽ ചില സിനിമാ ഓർമ്മകളിലൂടെ ഒരു പ്രയാണം. ചെഗുവേര സ്വയം മലയാള സിനിമയിൽ അവതരിച്ചത് സുമിത് നേവാളിന്റെ ഉടലിലായിരുന്നു അതും മാജിക്ക് റിയലിസത്തിന്റെ ആവരണത്തിൽ പൊതിഞ്ഞും. ലോകസിനിമയില്‍ തന്നെ ഒരു പക്ഷെ ആദ്യമായി ആവും മാര്‍ക്‌സിനെയും ലെനിനെയും ചെഗുവേരയ്ക്കൊപ്പം ഒരു കഥയിലെ നായകനോട് സംവധിക്കുന്നത് .ഇവരെ സിനിമയിലെടുത്തത് അമല്‍നീരദും.CIA എന്ന സിനിമയിലെ രംഗത്തിലേയ്ക്ക് ഒന്നു പോവാം... പ്രണയത്തില്‍ കഥാ നായകനായ അജിയ്ക്ക് ധൈര്യം കൊടുക്കുന്നതത്രയും ചെഗുവരയാണ്. എല്ലാം നഷ്ടപ്പെടാന്‍ മനുസുള്ളവര്‍ക്കേ നല്ല കമ്യൂണിസ്റ്റാകാന്‍ കഴിയൂ, അവര്‍ക്കേ നല്ല കാമുകനാകാനും കഴിയൂ എന്നും ചെഗുവേര പറയുന്നത്. ജീവന്‍പോലും തൃണവത്കരിച്ച് കാമുകിക്കടുത്തേക്ക് പോകാനൊരുങ്ങുന്ന അജിയെ ചെഗുവേര വിശേഷിപ്പിക്കുന്നത്, ഇതിഹാസ കാമുകനെന്നാണ്. തലമുറകള്‍ അജിയെന്ന കാമുകനെ വാഴ്ത്തുമെന്നും അദ്ദേഹം പറയുന്നു. ‘വിവാ റവല്യൂഷന്‍’ എന്ന് അഭിവാദ്യം അജിയെ അയയ്ക്കുന്നതും. ഇനി ചെഗുവേരയുടെ നാമം തങ്ങളുടെ കഥാ പാത്ര നാമങ്ങളിൽ ചേർത്ത ചില കഥാപാത്രങ്ങളെ പരിചയപ്പെടാം. ഈ കഥാപാത്രങ്ങളുടെ നാമം സ്മരിക്കുമ്പോൾ കൂടെ ചെ യുടെ നാമവും ഓർമ്മ വരുന്നു. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.  ഇതിൽ മുരളി ഗോപിയുടെ കഥാ പാത്രത്തിന്റെ പേര് റോയ് ജോസഫ് അഥവാ ചെഗ്വേര റോയ് എന്നായിരുന്നു. മുരളി ഗോപി എന്ന എഴുത്ത്കാരന്‍റെ ശക്തമായ കഥയും സംഭാഷണ ശകലങ്ങളും തന്നെയാണ് ചിത്രത്തിന്‍റെ ശക്തി. ജീവിതത്തോട് നിരന്തരം സമരം ചെയ്ത് മുന്നോട്ടു വരുന്ന വ്യക്തിയാണ് ചെഗ്വേര റോയ്. അടിയന്തരാവസ്ഥക്കാലത്ത് എതിരാളികളുടെ വെട്ടേറ്റ് മരിച്ച വര്‍ഗീസിന്റെ മകനാണ് റോയ്. അച്ഛന്റെ പാത തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തമാക്കുന്നതിനിടെ എതിരാളികളുടെ ആക്രമണത്തില്‍ റോയ് പാതിജീവനായി. മുരളി ഗോപി നിയന്ത്രിതാഭിനയത്തിന്റെ ഭംഗിയാല്‍ മികച്ചതാക്കിയിട്ടുണ്ട് ചെഗുവേര റോയ് എന്ന കഥാപാത്രത്തെ.  ഇനി ഓർമ്മ വരുന്നത് സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്‍റെ മക്കള്‍ എന്ന 2012 ൽ റിലീസ് ചെയ്ത സിനിമയാണ് . ടോവിനോയുടെ കഥാ പാത്രത്തിന്റെ പേര് ചെഗുവേര സുധീന്ദ്രൻ എന്നായിരുന്നു.ഇതായിരുന്നു ടോവിനോയുടെ ആദ്യ കഥാപാത്രം. പിന്നെ ഓർമ്മ വരുന്നത് ഇടുക്കി ഗോൾഡിന്റെ പോസ്റ്ററിൽ ആണ്. വിവാധമായ ശിവനും ചെഗുവേറയും കഞ്ചാവ് വലിക്കുന്ന പോസ്റ്റർ. ഇനി റിലീസ് ആവാതെ പോയ ഒരു സിനിമയെക്കുറിച്ചാണ്. ജോഷി സംവിധാനം ചെയ്യുന്ന കര്‍ണനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ചെഗുവേര എന്നാണ്. നരനു ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കേണ്ട ചിത്രമാവേണ്ടത് ആയിരുന്നു കര്‍ണന്‍. പിന്നീട് അതിന്റെ പേര് ചേഗുവേര എന്നാക്കി വിപ്ലവ തത്വചിന്തകള്‍ ആഴത്തില്‍ പഠിക്കുകയും ദാരിദ്ര്യം ഇല്ലാതാക്കണമെന്ന് കൊതിക്കുകയും ചെയ്യുന്ന ഒരു വിപ്ലവകാരിയാണ് കര്‍ണനിലെ ചെഗുവേര. എ.കെ.സാജനായിരുന്നു ചിത്രത്തിന് തിരക്കഥ രചിച്ചത്.രോഷാകുലനായ നായകനായി ആയിരുന്നു മോഹന്‍ലാല്‍ കഥാപാത്രം. ഇടതുപക്ഷസ്വഭാവമുള്ള സിനിമ അസാധാരണമായ സൌഹൃദബന്ധങ്ങളുടെ കഥ കൂടിയാണ് എന്നൊക്കെയാണ് കേട്ടത്. 2008ല്‍ എ കെ സാജന്‍ എഴുതിയതാണ് ഈ തിരക്കഥ. എന്നാല്‍ ചില കാരണങ്ങളാല്‍ പ്രൊജക്ട് നടന്നില്ല. പിന്നീട് ഇതേ തിരക്കഥ കാലികമായ മാറ്റങ്ങളോടെ എ കെ സാജന്‍ തന്നെ സംവിധാനം ചെയ്യാൻ ശ്രമിച്ചു . ഈ നിന്നു പോയ ചിത്രത്തിന്റെ പേരും ചെഗ്വേര എന്നായിരുന്നു.

AttachmentSize
Image icon PhotoGrid_1507485125948.jpg574.2 KB