ലീല - പുസതകവും സിനിമയും

leela_review

സാധാരണ കേൾക്കുന്ന  കഥയല്ല ലീല. ഫാന്റസിയുമല്ല. ഉണ്ണിയുടെ ലീല ഫാന്റസി യും യാഥാർത്ഥവും ഇടകലർന്നു നിൽക്കുന്നു. വന്യ ഭാവനയിൽ നെയ്തെടുത്ത കഥ അതാണ്‌ ലീല....

പുസ്തകത്തിലെ കഥാപാത്രത്തിന്റെ ഉൾത്തലങ്ങളെ  പച്ചയായി അവതരിപ്പിച്ചിരിക്കുന്നിടത്ത് രഞ്ജിത്ത്  എന്ന സംവിധായകന്റെ മികവ്വ് അഭിനന്ദനീയം. അഭ്രപാളിയിൽ എത്തിക്കുമ്പോൾ വേണ്ട സിനിമാറ്റിക്ക് ഘടകങ്ങൾ നന്നായി അടുക്കിയതിനും രഞ്ജിത്ത് പ്രശംസ അർഹിക്കുന്നു . മാലാഖ മാത്രം ഒരു എച്ചു കെട്ടായി തോന്നി

പ്രേക്ഷക മനസ്സിൽ കഥാ സന്ദർഭത്തിന്റെ മൂഡ് നിലനിർത്തി കൊണ്ടുപോകാൻ ബിജിപാലിന്റെ സംഗീതത്തിന് സാധിച്ചു. അവസാന 10 മിനിറ്റ് അത്യഗ്രൻ Bgm നമ്മളെ ഭീതിയിൽ നിർത്തും..

അതി മനോഹരമായ ഛായാഗ്രഹണമാണ് മുഖ്യമായ ആകര്‍ഷണം. വയനാടിന്റെ മനോഹരിത  ഒപ്പി എടുത്തു ഛായാഗ്രാഹകനായ പ്രശാന്ത് രവീന്ദ്രന് വിസ്മയം തീർക്കാൻ  കഴിഞ്ഞു. 

കുട്ടിയപ്പന്റെ  ഭ്രാന്തൻ മോഹത്തിന് പിന്നാലെയുള്ള യാത്രയാണ് ലീല. കൈയടക്കത്തോടെ ബിജു മേനോൻ കുട്ടിയപ്പനായി അരങ്ങു തകർത്തു. പക്ഷെ സ്റ്റാർ കുട്ടിയപ്പന്റെ സന്തതസഹചാരിയായ പിള്ളാച്ചനെ
തന്മയത്വത്തോടെ അവതരിപ്പിച്ച  വിജയരാഘവൻ തന്നെ. അതി ഗംഭിരം....

ഇതൊക്കെയാണെങ്കിൽ പുസ്തക താളിലെ ലീല തന്നെ ഒരു പടി മുന്നിൽ...

Good Attempt Renjith & Crew.

* അഡൽട്ട് ഫാന്റസി Theme കുടുംബങ്ങളെ തീയേറ്ററിൽ നിന്നും അകറ്റുമൊ എന്ന ചോദ്യം ചെവിയിൽ മുഴങ്ങുന്നു... കൂടതെ സാധാരണ പ്രേക്ഷകന്  ഇത് എത്രത്തോളും  ഉൾക്കൊള്ളാൻ കഴിയുമെന്നതും..

Relates to: