പശ്ചാത്തല സംഗീതത്തിൽ നിന്നും പിറക്കുന്ന ഗാനങ്ങൾ

പശ്ചാത്തല സംഗീതത്തിൽ നിന്നും പിറക്കുന്ന ഗാനങ്ങൾ
................................

ചില നല്ല പശ്ചാത്തല സംഗീതം പിന്നിട് ഗാനങ്ങളായി മാറാറുണ്ട്

1 "സ്വരകന്യകമാർ വീണ മീട്ടുകയാ" എന്ന മോഹൻ സിത്താര ഗാനം ആദ്യം നമ്മൾ കേട്ടത് ഹിസ് ഹൈസ് അബ്ദുള്ള എന്ന സിനിമയിലാണ് - അതിന്റെ BGM (മോഹൻ സിത്താര ആയിരുന്നു)

2 .അനുബന്ധം എന്ന സിനിമയിലെ "കണ്ണാംന്തളിയും കാട്ടുകുറിഞ്ഞിയും "
ആദ്യം കേട്ടത്  അടിയൊഴുക്കുകൾ എന്ന സിനിമയിൽ BGM ആയിട്ടാണ് സംഗീതം ശ്യാം

3 "കൗരവരി "ലെ "കനകനിലാവേ " എന്ന ഗാനം ആദ്യം കേട്ടത്  മഹായാനം എന്ന സിനിമയിൽ BGM ആയിട്ടാണ് സംഗീതം (S.p.venkitesh)

4. "മൈനാകം കടലിൽ നിന്നുയരുന്നുവോ " ഈ ഗാനവും BGM ആയിരുന്നു സിനിമ മറന്നു

5 കാതോടു കാതോരത്തിലെ BGM  പിന്നീട് ദൂരെ മാമലയിൽ - (സിനിമ വീണ്ടും ) ഗാനം ആയി.
സംഗീതം ഔസേപ്പച്ചൻ

6 താരും തളിരും ചിലമ്പിലെ ഗാനം പ്രണാമം സിനിമയിലെ BG 'M ആണ്
സംഗീതം ഔസേപ്പച്ചൻ

7 കാട്ടിലെ മൈനയേ എന്ന ആകാശദൂതിലേ ഗാനം "നീലകുറിഞ്ഞി പൂത്തപ്പോൾ " BGM ആണ്

8താളം മറന്ന താരാട്ട് കേട്ടെന്‍ എന്ന ഗാനത്തിന്‍റെ(ചിത്രം:പ്രണാമം)BGM ചിലമ്പ് എന്ന ചിത്രത്തില്‍ കേള്‍ക്കാനുണ്ട്.

9"ശ്യാമാംബരം" ( സിനിമ "അർത്ഥം ")എന്ന പാട്ടിലെ ഒരു പോർഷൻ പിന്നീട്  "അഞ്ചിൽ ഒരാൾ അർജ്ജുനൻ" എന്ന സിനിമയിൽ BGMആയി വരുന്നുണ്ട്

10 "സാഗരം സാക്ഷിയിലെ " BG M പിന്നീട് "അനിയത്തിപ്രാവിലെ "
എന്നും നിന്നെ പൂജിക്കാം എന്ന ഗാനമായി മാറി

11 മേലെ വീട്ടിലെ വിണ്ണിലാവിൻ  ( സിനിമ - മനുവങ്കിൾ ) എന്ന ട്യുണ്‍, ? ന്യൂഡെൽഹി എന്ന ചിത്രത്തിൽ ഉണ്ട്.

ടituation (ത്യാഗരാജനും മറ്റും പണിക്കരെ തേടി പോകുന്ന രംഗത്തിൽ.. ആ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ..)

12 A.R Rahman "Indian " (1996) film ൽ "പച്ചക്കിളികൾ" തുടങ്ങുന്നതിനു മുൻപ് ഉപയോഗിച്ച BGM 1995 ൽ ഇറങ്ങിയ അറേബ്യ എന്ന സിനിമയിലെ BGM ആണ് (സംഗീതം ഔസേപ്പച്ചൻ)

13 Aalavandhan-ലെ "ഉന്‍ അഴകുക്ക്" എന്ന പാട്ടിന്റെ തുടക്കത്തിലെ ഹമ്മിംഗ് പിന്നീട് Bunty Aur Babli-ലെ "കജ്രാ രേ"യുടെ ആദ്യ വരികളുടെ ഈണമായി... സംഗീതം: ശങ്കര്‍-എഹ്സാന്‍-ലോയ്

14"ഇന്നല്ലെങ്കിൽ നാളെ" എന്ന സിനിമയിലെ "കരളിതിലെതോ കിളി പാടി ..... "എന്ന പാട്ടിന്റെ സംഗീതം ശ്യാം.
ഇത് ശ്യാം തന്നെ മുൻപ് "ഇണ" എന്ന സിനിമയിൽ BGM ആയി ഉപയോഗിച്ചിട്ടുണ്ട്

15 സ്നേഹം സിനിമയിലെ BGM (എം. ജയചന്ദ്രൻ)
കണ്ണെഴുതിെ പൊട്ടും തൊട്ട് എന്ന സിനിമയിലെ കൈതപ്പൂവിൻ എന്ന ഗാനമായത്
(സംഗീതം എം.ജി രാധാകൃഷ്ണൻ orchestra conducted by MJ)

16 ആരവം എന്ന സിനിമയിലെ ഔസേപ്പച്ചൻ വായിക്കുന്ന ഒരു BGM ആണ് കാതോടു കതോരത്തിലെ 'ദേവദൂതർ പാടി... എന്ന ഗാനം(സംഗീതം ഔസേപ്പച്ചൻ)

17 എന്റെ വീടും അപ്പൂന്റെം
.(സംഗീതം ഔസേപ്പച്ചൻ)സിനിമയിലെ BGmഅതിന്റെ തമിഴ് റിമേക്ക് ആയ കണ്ണാടി പൂക്കളിൽ ഗാനമായി ഉപയോഗിച്ചിട്ടുണ്ട് (സംഗീതംSA. രാജ് കുമാർ)

18 അഗ്നിദേവനിലെ Title BGM  (രാജാമണി)
പിന്നീട് സത്യഭാമക്ക് ഒരു പ്രേമലേഖനം എന്ന സിനിമയിലെ നിറതിങ്കളോ എന്ന ഗാനമായി മാറ്റി (സംഗീതം -രാജാമണി )

ഇനിയും ഇതുപോലെ ഉണ്ടാവില്ല?