ചേർത്തതു് Sree Hari സമയം
ജ്ഞാനപ്പാനയ്ക്ക് ഒരു ആധുനികചലച്ചിത്രഭാഷ്യം സാധ്യമോ എന്ന ശതകോടിരൂപാച്ചോദ്യത്തിനു ഉത്തരമാവുകയാണ് രഞ്ജിത് ശങ്കറിന്റെ വർഷം. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വർത്തുന്നതും ഭവാനെന്ന് മനമുരുകിപ്പാടുന്ന ഭക്തകവി പൂന്താനം വേണുവായി മമ്മൂട്ടിയും ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ എന്ന് പാടുന്ന ശാരികപ്പൈതലായി പ്രൊഫസർ ജയന്തിയും ഈ ചിത്രത്തിൽ വേഷമിടുന്നു. തന്റെ കുടുംബത്തിന്റെ മധ്യവർഗപ്രശ്നങ്ങളും ആർത്തിയുമായി ജീവിക്കുന്ന പൂന്താനം വേണു ഒരു ദുരന്തത്തെത്തുടർന്ന് ചിട്ടിക്കമ്പനിമുതലാളിമാർക്കിടയിലെ നിരുപമാരാജീവായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. മറക്കാതെ കാണുക.
Relates to:
Article Tags:
Contributors: