സെക്കന്റ്സ് - റിവ്യൂ - ശ്രീഹരി

പ്രേക്ഷകനെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന ഡാർക്ക് ത്രില്ലർ സിനിമയാണ് സെക്കന്റ്സ്. എഡ്ജോഫ് സീറ്റ് എന്നൊക്കെ ഇംഗ്ലീഷിൽ വിശേഷിപ്പിക്കും.

സിനിമ തുടങ്ങുന്നു. പ്രേക്ഷകൻ : ഇപ്പോ ത്രിൽ വരും.

10 മിനിട്ട് : ദാ ഇപ്പ ത്രിൽ വരും.

15 മിനിട്ട് : ദേ ഇപ്പ വരും.

20 മിനിട്ട് : ഇപ്പോ എന്തായാലും വരും.

30 മിനിട്ട് : ഇദാ ത്രില്ലിങ്ങെത്തിക്കഴിഞ്ഞു

45 മിനിട്ട് : ഇദാ ആസനം എഡ്ജോഫ് സീറ്റെത്തി. എവിടെയാണ് പുറത്തേക്കുള്ള വാതിൽ?

ഇന്റർവെൽ : അടുത്ത ഹാഫ് സസ്പെൻസായിരിക്കും ഉറപ്പ്.

സെക്കന്റ് ഹാഫ് 10 മിനിട്ട് : ത്രില്ലിപ്പ വരും, ഇപ്പ വരും.

സെ.ഹാഫ് 20 മിനിട്ട് : ഇനി വരൂലേ?

സെ. ഹാഫ് 30 മിനിട്ട് : മൊത്തം സസ്പെൻസ്. ത്രില്ലെപ്പ വരുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.

പടം തീരാൻ പത്ത് മിനിട്ട് : അയ്യോ തീരല്ലേ തീരല്ലേ. ത്രില്ലിനിയും വന്നില്ല.

എൻഡ് റ്റൈറ്റിൽശ് : തീരല്ലേ തീരല്ലേ.. തീർന്ന്. സീറ്റീന്നോടിക്കല്ലേ. ഓടിച്ച്. ഹാളീന്ന് പൊറത്താക്കല്ലേ. ആക്കി. കതകടക്കല്ലേ... അടച്ച്. ഇതാണീീ മത്തായിച്ചന്റെ കുഴപ്പം. എന്തേലും പറഞ്ഞാൽ അപ്പോ കതകടച്ച് കളയും.

ആകെ മൊത്തം ത്രില്ലു തന്നെ.

Contributors: