ചിറകൊടിഞ്ഞ കിനാവുകൾ.. ഒരു തവണ ധൈര്യമായി കാണാൻ സാധിക്കുന്ന സിനിമ

ചിറകൊടിഞ്ഞ കിനാവുകൾ.. ഒരു തവണ ധൈര്യമായി കാണാൻ സാധിക്കുന്ന സിനിമ.. കേവലം ഒരു പേരിൽ ( ചിറകൊടിഞ്ഞ കിനാവുകൾ.)നിന്നും കുറച്ചു സംഭാഷണങ്ങളിൽ നിന്നും ( തയ്യൽക്കാരൻ, സുമതി,കല്യാണം,പാല്ക്കാച്ചൽ)നിന്നും ഒരു സിനിമ ഉണ്ടാക്കിയ ലിസ്റ്റിൻ സ്റ്റിഫൻ, സന്തോഷ് വിശ്വനാഥ്, പ്രവീൻ .എസ്.. എന്നിവരെ അഭിനന്ദിക്കാതെ വയ്യ.. സിനിമ ക്ളീഷേകൾ കാണിച്ചിട്ടുണ്ടെങ്കിലും അടിമുടി ഒരു സ്പൂഫ് സിനിമയാക്കാൻ  സാധിച്ചിട്ടില്ല എന്നാണെനിക്ക് തോന്നിയത്. വെടി പൊട്ടിച്ചിട്ട് "ട്ടോ "എന്ന് പറയാതെ തന്നെ കാണികൾക്ക് കാര്യം മനസ്സിലാകണം. സിനിമകളുമായി അത്ര അടുപ്പമില്ലാത്ത ഒരു വിഭാഗത്തിനും വേണ്ടിയാണ് "ട്ടോ" പൊട്ടിച്ചതെങ്കിലും അവരിൽ കാര്യമായി അത് എത്തിയതും ഇല്ല സിനിമയെ അറിയാവുന്ന എന്നെപോലെയുള്ള ആളുകൾക്ക് ആ" ട്ടോ" അരോചകമായി തോന്നി.. സിനിമയിൽ നിന്നും കഥാപാത്രം പുറത്തു വന്നതോടെയാണ് സിനിമ കൈവിട്ടു പോയത് ..(കൂടുതൽ പറഞ്ഞാൽ കാണാൻ പോകുന്നവരോടു ചെയ്യുന്ന ചതിയാണ്.. ........... positives. 1 ഈ ഒരു സംഭവം സിനിമയാക്കാൻ ധൈര്യം കാണിച്ച മാജിക്ക് ഫ്രെയിംസ് ലിസ്റ്റിൻ സ്റ്റിഫൻറെ കാണിച്ച മനസ്സും  ധൈര്യവും. 2 Technical perfection ക്യാമറ( ബോട്ടിൽ നിന്നും പുറത്തേക്ക് സീൻ പോകുന്ന ഒരു വിഷ്വ പോലും നമ്മളെ അതിശയിപ്പിക്കും) കോസ്റ്റ്യൂംസ്.(സമീറ സനീഷ് തകർത്തു) എഡിറ്റിങ്ങ് & compositing( kunchako double role ) .  കലാസംവിധാനം എന്നിവ തകർത്തു. 3super casting except മാമൂക്കോയ & innocent കുഞ്ചാക്കോ, റീമ ഉൾപ്പെടെ എല്ലാവരും നന്നായി.. ശ്രീനിവാസൻറെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടു എന്നു കരുതിയ ഹാസ്യാഭിനയം തിരിച്ചു കിട്ടി.. ജോയ് മാത്യുവിന് ഒരേ ശൈലിയാണ് ഏത് സിനിമ എടുത്താലും എന്നാലും ഇതിൽ മോശമാക്കിയില്ല.. പക്ഷ ആ റോൾ പഴയ C.I പോൾ ആണെങ്കിൽ തകർത്തേനെ. രാജൻ പി ദേവായാലും അടിപ്പെളിയാക്കിയേനെ.. (പകരം വെയ്കാനില്ലാത്ത  നഷ്ടങ്ങൾ) 4 പാട്ടുകൾ കേൾക്കാൻ രസമുള്ളത് ദീപക് ദേവിൻറെ BGM തകർത്തു.. ജയചന്ദ്രനും മിൻമിയും പാടിയ നിലാകുടമേ മനോഹരഗാനം.. മനോഹര ചിത്രീകരണം. മുക്ത അഭിനയിച്ച ഐറ്റം നമ്പർ പാട്ടും മനോഹര ഗാനം ........... negatives 1 സ്പൂഫ്, ഒരു വിഭാഗം ആളുകൾക്ക് മാത്രമേ മനസ്സിലാകുന്നുള്ളു ലാൽ  ജോസ് പറയുന്നതിൽ കൂടുതൽ നരേഷൻ എൻറെ  അടുത്തിരുന്ന പൈയ്യൻ അവൻറെ അമ്മയ്കു വേണ്ടി പറയുന്നുണ്ടായിരുന്നു..സിനിമൻ കാണുമ്പോൾ ചിരിക്കാത്ത അമ്മ പൈയ്യസിൻറെ നരേഷൻ കഴിയുമ്പോൾ ചിരിക്കുന്നു.. 2 മാമൂക്കോയയുടെ യും ഇന്നസെൻറിൻറയും ബോറായ കഥാപാത്രവും അഭിനയവും.. 3 intervel ന് ശേഷം  ചെറുതായി കൈവിട്ടുപ്പോകുന്ന തിരക്കഥ ............................... ആലപ്പുഴ തായങ്കരിയിൽ നിന്നും പാലക്കാട് ഒറ്റപ്പാലത്തേക്കുള്ള ലോക്കൽ ബസ്സും എന്നെ ചിരിപ്പിച്ചു. ഈ സിനിമ കണ്ടവരും കാണാത്തവരും മികച്ച സ്പൂഫ് സിനിമ മനസ്സിലാക്കാൻ തമിഴ് സിനിമ ശിവയുടെ "... തമിഴ്പടം" കാണുക...