എം3ഡിബി ബ്രോഷറും നിങ്ങളും

മലയാള സിനിമയുടെയും സംഗീതത്തിന്റെയും സമഗ്രമായ വിവരങ്ങൾ ശേഖരിച്ച് പൊതു ഡൊമൈനിൽ ലഭ്യമാക്കുന്ന എം3ഡിബിയുടെ വിവരശേഖരണ പദ്ധതിയിൽ നിങ്ങൾക്കും ഒരു ചെറു കൈ സഹായം ചെയ്യാമോ ? .സിനിമയോടും സംഗീതവുമായും ബന്ധപ്പെടുത്തി ആധികാരിക വിവരങ്ങൾ തിരയാനുള്ള ഉഗ്രൻ ടൂളുകളാണ് ഫേസ്ബുക്ക്,ട്വിറ്റർ, ഗൂഗിൾ പ്ളസ് അങ്ങനെ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ഇടങ്ങൾ. പല ആർട്ടിസ്റ്റുകളും, സംഗീതജ്ഞരും, ടെക്നീഷ്യൻസും ഒക്കെ വാസം ചെയ്യുന്ന ഈ പ്രദേശത്ത് നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ് അത് ചിട്ടയോടെ ഡാറ്റാബേസിൽ ഡോക്കുമെന്റ് ചെയ്യാൻ എളുപ്പമാണ്..കൂടൂതൽ ആധികാരികമായ വിവരങ്ങളാണ് ഇത്തരം നേരിട്ടുള്ള ഇടപെടലുകളിലൂടെ നമുക്ക് ലഭ്യമാവുന്നത്. ഡാറ്റാബേസിനെ പരിചയപ്പെടുത്താൻ ദാ ഈ ബ്രോഷർ ഉപകരിക്കും. പലർക്കും എന്താണ് ഡാറ്റാബേസിൽ ചേർക്കുക അല്ലെങ്കിൽ എന്തൊക്കെ വിവരങ്ങളാണ് ചോദിച്ചറിയേണ്ടത് എന്നതൊരു കൺഫ്യൂഷനാണ്. എം3ഡിബിയെ പരിചയപ്പെടുത്തിയ ശേഷം അവരിൽ നിന്നും ദാ ഈ താഴെയുള്ള മെസ്സേജ് ടെംബ്ലേറ്റ് /മാതൃക നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനായി ഉപയോഗപ്പെടുത്താം.അങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ നമുക്ക് കൃത്യമായി ഡാറ്റാബേസിൽ ചേർത്ത് പോകാം..

മലയാള സിനിമക്കും സംഗീതത്തിനും വേണ്ടിയുള്ള m3db.com (malayalam movie and music database)ൽ താങ്കളുടെ പൂർണ്ണവിവരങ്ങൾ രേഖപ്പെടുത്താനാഗ്രഹിക്കുന്നു..ദയവായി താഴെപ്പറയുന്ന വിവരങ്ങൾ അയച്ചു തരുമല്ലോ 

1. ജനനസ്ഥലം
2. മാതാപിതാക്കൾ
3. ജനിച്ച തീയതി
4. സ്കൂളിംഗ്, കോളേജ് വിവരങ്ങൾ - വിദ്യാഭാസ്യ വിവരങ്ങൾ.
5. പ്രൊഫഷണലായി എന്ന് തുടക്കമിട്ടു, ഗുരുക്കന്മാർ
6. സിനിമയിലേക്ക് വന്നതെങ്ങനെ 
7. ശ്രദ്ധേയമായ നേട്ടങ്ങൾ 
8. അവാർഡുകൾ
9. കൗതുകങ്ങൾ
10. സിനിമയിലെ മറ്റ് ബന്ധങ്ങൾ-ബന്ധുക്കൾ ?
11. നിലവിലെ പ്രോജക്റ്റുകൾ
12. കുടുംബം, വിവരങ്ങൾ
13. അഭിനേതാക്കൾ ആണെങ്കിൽ സിനിമയും – അവരുടെ കഥാപാത്രങ്ങളും
14. ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണെങ്കിൽ സിനിമയും – അവർ ശബ്ദം കൊടുത്തതാർക്കെന്നും..

Article Tags: