രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

മലയാളത്തിനൊരുപാട് അനശ്വരഗാനങ്ങൾ സമ്മാനിച്ച കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രാഘവൻ മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

റിലീസാകാത്ത കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിൽ ആയിരുന്നു രാഘവന്മാസ്റ്ററേ ജനപ്രിയമാക്കിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം എക്കാലത്തേയും സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.

രാഘവൻ മാസ്റ്ററെ കുറിച്ച് കൂടുതൽ വിവരങ്ങളും മാസ്റ്ററുടെ ഗാനങ്ങളുടെ ലിസ്റ്റും അടക്കമുള്ള എം ത്രി ഡി പേജ് ഇവിടെ കാണാം.

AttachmentSize
Image icon K-Raghavan-Master.jpg36.52 KB
Article Tags: 
Contributors: