ബ്രോചേവാരെവരേ

 
പ്രധാനമായും കൃതികളുടെ അർത്ഥം
 അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

 

കൃതി : ബ്രോചേവാരെവരെ

കർത്താവ് : ത്യാഗരാജ സ്വാമികൾ

രാഗം : ശ്രീരഞ്ജനി

 

ഖരഹരപ്രിയ എന്ന 22 ആം മേളകർത്താരാഗത്തിന്റെ ഒരു സുപ്രധാന ജന്യരാഗമാണ് ശ്രീരഞ്ജനി അഥവാ ശ്രീരഞ്ജിനി. കർണ്ണാടക സംഗീതത്തിൽ ഈ രാഗത്തിനു വലിയ പ്രാധാന്യമുണ്ട്. ത്രിമൂർത്തികളുടേതായി അനേകം പ്രസിദ്ധങ്ങളായ കൃതികൾ ഈ രാഗത്തിൽ ഉള്ളതായി കാണാം.

 

ആരോഹണത്തിലും അവരോഹണത്തിലും ആറു സ്വരങ്ങൾ വീതം വരുന്ന രാഗമാണ് ശ്രീരഞ്ജനി. അതിനാൽ ഇതിനെ ഷാഡവ -ഷാഡവ രാഗം എന്നും വിളിക്കുന്നു. ഖരഹരപ്രിയയിൽ നിന്നും മദ്ധ്യസ്വരമായ പഞ്ചമം മാറ്റിയാൽ അത് ശ്രീരഞ്ജിനിയാകും. ഷഡ്ജം, ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധ മദ്ധ്യമം, ചതുശ്രുതി ധൈവതം, കൈഷികി നിഷാദം എന്നിവയാണ് സ്വരങ്ങൾ. ആഭോഗി, ബാഗേശ്വരി എന്നീ രാഗങ്ങളുമായി ഇതിനു വളരെ സാമ്യമുണ്ട്. ഇതിലെ നിഷാദം കുറച്ചാൽ അത് ആഭോഗിയാകും. കച്ചേരികളിൽ പൂർവ്വാംഗത്തിലാണ് (പകുതിക്ക് മുൻപ്) സ്ഥിരമായി ഇത് ആലപിക്കപ്പെടാറുള്ളത്.

 

ലക്ഷ്മീ ദേവതാ ധ്യാനത്തിനു വിശേഷമെന്ന് പറയപ്പെടുന്നു. വളരെ തെളിഞ്ഞ പ്രതീതി സൃഷ്ടിക്കുന്ന ഈ രാഗം ശുഭകരവും സന്തോഷപ്രദായകവുമാണ് ആലാപനത്തിൽ. നിഷാദത്തിൽ പ്രയോഗിക്കുന്ന ഗമകങ്ങൾ ഇതിനു ഒരു പ്രത്യേക ഭംഗി നൽകുന്നു. ത്യാഗരാജസ്വാമികളുടെ തന്നെ ഈ രാഗത്തിലുള്ള മറ്റൊരു പ്രസിദ്ധ കൃതിയാണ് “സൊഗസുഗാ മൃദംഗ താളമു ജത കൂർചി നിനു സൊക്ക ജേയു ധീരുഡെവ്വഡോ” എന്നത്. സോപാനം എന്ന മലയാള ചലച്ചിത്രത്തിൽ കെ.ജെ.യേശുദാസ് ഈ ഗാനം ആലപിക്കുന്നുണ്ട്. സംസ്കൃതത്തിൽ മാത്രം കൃതികളെഴുതിയിരുന്ന ദീക്ഷിതരുടെ തെലുഗു കൃതിയായ “നീ സാടി ദൈവമെന്ദു ലേദനി മരുലുകൊണ്ടിരാ” ശ്രീരഞ്ജനിയിലാണ്. സ്വാതിയുടെ “ഭാവയേ ശ്രീജാനകീ കാന്തം ഭൂരികരുണ സാഗരം’ എന്ന സംസ്കൃത കൃതിയും ഇതേ രാഗത്തിൽ തന്നെ. പാപനാശം ശിവന്റെ ‘ഇനിയൊരു കാനം’, ‘കനവെന്തമോ’ എന്ന ഗോപാല കൃഷ്ണ ഭാരതിയാരുടെ തത്വചിന്താപരമായ ഗാനം തുടങ്ങിയവയും ഈ രാഗത്തിലാണ്. 

 

മലയാള തമിഴ് ചലച്ചിത്രങ്ങളിൽ ഈ രാഗത്തിൽ ധാരാളം ഗാനങ്ങൾ കാണാം. ‘മന്മഥ ലീലൈ’ എന്ന ചിത്രത്തിൽ എം.എസ്.വിശ്വനാഥൻ സംഗീതം നൽകിയ ‘നാദം എനും കോയിലിലേ’ എന്ന ഗാനം ശ്രീരഞ്ജനി അടിസ്ഥാനമാക്കിയാണ്. എങ്കിലും നമുക്കെല്ലാം പ്രിയങ്കരമായ ഗാനം സിലങ്കൈ ഒലി എന്ന് തമിഴിൽ ഇറങ്ങി സാഗര സംഗമം എന്ന മലയാള മൊഴിമാറ്റപ്പടത്തിലെ ഇളയരാജ സംഗീതം നൽകിയ  ‘നാദവിനോദം നാട്യവിലാസം’ എന്ന ഗാനമാണ്. അതേ പോലെ നമ്മൾക്കു സുപരിചിതമാണ് കണ്ണൂർ രാജൻ ചിട്ടപ്പെടുത്തി ബിച്ചു തിരുമല എഴുതിയ ‘ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം’ എന്ന ലളിതഗാനം. മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഗാനവുമാണിത്. കിളിപ്പേച്ച് കേൾക്കവാ എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ എസ്. ജാനകിപാടിയ ‘വന്തതു വന്തതു നെഞ്ചിതിൽ നിന്തതു യാരെടി കിളിയേ’ എന്ന ഗാനവും ഗോപുരവാസലിലെ എന്ന ചിത്രത്തിൽ യേശുദാസും ജാനകിയും ചേർന്നാലപിക്കുന്ന ‘നാദം എഴുന്തതെടീ’ എന്ന ഗാനവും   ശ്രീരഞ്ജനിയിൽ തന്നെ. 

 

മറുനാട്ടിൽ ഒരു മലയാളി എന്ന ചിത്രത്തിലെ ‘മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്‘ എന്ന രാഗമാലികയിലെ ‘പുസ്തക രൂപത്തിൽ ആയുധരൂപത്തിൽ പുണ്യവതീ നിന്നേ കൈതൊഴുന്നേൻ’ എന്ന ചരണം ഈ രാഗത്തിലാണ് ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതേ പോലെ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ രാക്കുയിൽ രാഗസദസ്സിൽ എന്ന ചിത്രത്തിൽ എം.ജി.ശ്രീകുമാർ പാടിയ ‘സ്വരരാഗമേ മനസ്സിൽ നീയുണരുമ്പോൾ അനുരാഗമോ’ എന്ന ഗാനം, അഗ്രജൻ എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ‘ഉർവ്വശി നീയൊരു’ എന്നീ ഗാനങ്ങളും ശ്രീരഞ്ജനിയിലാണ്.

 

‘ശങ്കരാഭരണം’ എന്ന പ്രസിദ്ധമായ ചലച്ചിത്രത്തിലെ ‘ബ്രോചേവാ രെവരുരാ നിനു വിന രഘുവരാ’ എന്ന മൈസൂർ വാസുദേവാചാര്യരുടെ കൃതിയുമായി ഇതിനു ബന്ധമൊന്നുമില്ല. അത് ഖമാസ് രാഗത്തിലുള്ളതാണ്.

ആരോഹണം:

സ രി2 ഗ2 മ1 ധ2 നി2 സ

അവരോഹണം:

സ നി2 ധ2 മ1 ഗ2 രി2 സ 

 

ഇനി ഈ കൃതിയുടെ സാഹിത്യം ഒന്നു പരിശോധിക്കാം

പല്ലവി

ബ്രോചേവാരെവരേ രഘു പതീ

Whoever (evarE) is the person (vAru) to protect (brOcE) brOcEvArevarE) us, O Lord raghu patI?

ചരണം1

നിനു വിനാ (ബ്രോ)

Whoever else (vina) than You (ninu) is the person to protect us, O Lord raghu patI?

ചരണം2

ശ്രീ രാമ നെനരുന (ബ്രോ)

O Lord SrI rAma! Whoever is the person to protect us kindly (nenaruna), O Lord raghu patI?

ചരണം3

സകല ലോക നായക (ബ്രോ)

O Lord (nAyaka) of all (sakala) Worlds (lOka)! Whoever is the person to protect us, O Lord raghu patI?

ചരണം4

നര വര നീ സരി (ബ്രോ)

O Excellent (vara) of men (nara)! Whoever is the person equal (sari) to You (nI) to protect us, O Lord raghu patI?

ചരണം5

ദേവേന്ദ്രാദുലു മെച്ചുടകു ലങ്ക 

ദയതോ ദാനമൊസങ്ഗി സദാ (ബ്രോ)

Lord raghu patI! Whoever is the person to protect always (sadA) gracefully (dayatO) (as You did), by giving (osangi) lanka as a gift (dAnamu) (dAnamosagi) to vibhIshaNa, 

to the felicitation (meccuTaku) of indra – the Lord (indra) of celestials (dEva) (dEvEndra) and others (Adulu) (dEvEndrAdulu)?

ചരണം6

മുനി സവമ്ബു ജൂഡ വെണ്ട ചനി ഖല 

മാരീചാദുല ഹതമ്ബു ജേസി (ബ്രോ)

O Lord raghu patI! Whoever is the person to protect (as You did) by - following (veNTa cani) (literally going behind) the sage (muni) viSvAmitra to look after (jUDa) the sacrificial oblation (savambu) and 

destroying (hatambu jEsi) the wicked (khala) mArIca and others (Adula) (mArIcAdula)?

ചരണം7

വാലിനൊക്ക കോലനേസി രവി 

ബാലുനി രാജുഗ കാവിഞ്ചി ജൂചി (ബ്രോ)

O Lord raghu patI! Whoever is the person to protect (as You did) by shooting down (Esi) vAli (vAlini) with a single (okka) (vAlinokka) arrow (kOlanu) (kOlanEsi) and 

making (kAvinci jUci) sugrIva – son (bAluDu) (bAluni) of Sun (ravi) a king (rAjuga)?

ചരണം8

ഭവാബ്ധി തരണോപായമു നേരനി 

ത്യാഗരാജുനി കരമ്ബിഡി (ബ്രോ)

O Lord raghu patI! Whoever is the person to protect (as You do) by holding (iDi) hand (karambu) (karambiDi) of this tyAgarAja (tyAgarAjuni) - 

who has not learnt (nErani) the means (upAyamu) of crossing over (taraNa) (taraNOpAyamu) the Ocean (abdhi) of Worldly Existence (bhava) (bhavAbdhi)?

സാരം : O Lord raghu patI! O Lord SrI rAma! O Lord of all Worlds! O Excellent of men! oWhoever is the person to protect us? oWhoever else than You is the person to protect us kindly? oWhoever is the person equal to You to protect us? oWhoever is the person to protect always gracefully (as You did/do) – oby giving lanka as a gift to vibhIshaNa, to the felicitation of indra and others? oby following the sage viSvAmitra to look after the sacrificial oblation and destroying the wicked mArIca and others? oby shooting down vAli with a single arrow and making sugrIva a king? oby holding hand of this tyAgarAja, who has not learnt the means of crossing over the Ocean of Worldly Existence?

യേശുദാസ് ആലപിക്കുന്നത് യൂട്യൂബിൽ കേൾക്കാം

Contributors: