ട്രിവാന്‍ഡ്രം ലോഡ്ജ് - ഒരു പ്രേക്ഷകക്കുറിപ്പ്‌

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്

ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു കഴിഞ്ഞപ്പോൾ ഏതാണ്ട് കഷായം കുടിച്ച അവസ്ഥയായിരുന്നു. ചില ചോദ്യങ്ങളും  ചിന്തകളും മാത്രം മനസ്സില്‍  തങ്ങി. ന്യൂ ജെനെറേഷന്‍ സിനിമ എന്ന ലേബല്‍ കിട്ടുവാന്‍ വേണ്ടിയാണോ സെക്സ് ഡയലോഗുകൾ  മാത്രം കുത്തി നിറച്ചുള്ള ഈ സിനിമ ..? അത് കഥയ്ക്കും ചിത്രത്തിനും ആവശ്യമാണെങ്കില്‍ അതിനെ അംഗീകരിക്കാമെന്നു വെക്കാം, പക്ഷേ ഇതിൽ അങ്ങിനെ തോന്നിയില്ല. അനൂപ്‌ മേനോന്റെ കഴിഞ്ഞ ചിത്രങ്ങള്‍ വരെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹത്തില്‍ ഭാവിയിലെ നല്ലൊരു കഥാകൃത്തിനെ  കണ്ടിരുന്നു. പക്ഷെ ഇത്  വളരെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ.

പുരുഷ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധമാണ്  ഈ സിനിമയുടെ ആവിഷ്ക്കാരം. പുരുഷന്റെ കണ്ണില്‍ സ്ത്രീ എന്നത് വെറും സെക്സ്  / ചരക്ക്‌ മാത്രമാകുന്നത് പ്രേക്ഷകരുടെ കണ്ണിലൂടെ കൃത്യമായും കണ്ടു. തീയറ്ററിലെ ഓരോ കയ്യടികളും കൂക്കി വിളികളും അത് ബോധ്യപ്പെടുത്തിത്തന്നു. ഇത് കാണുന്ന പുരുഷന്മാര്‍ക്കറിയാം അവര്‍ എങ്ങനെ ആണെന്ന്. പക്ഷെ ഇത് കാണുന്ന സ്ത്രീകള്‍  തീര്‍ച്ചയായും നിങ്ങളെ തെറ്റിദ്ധരിച്ചേ മതിയാകൂ എന്ന രീതിയില്‍  ആണ്   ഈ സിനിമയെടുതിരിക്കുന്നത് എന്ന് തോന്നി പോകും. പുരുഷന്മാരിലെ ഞരമ്പ്‌ രോഗികളെ തൃപ്തിപ്പെടുത്തുന്ന...ഞരമ്പ്‌ രോഗികളുടെ സിനിമ എന്നതാണ് ഈ സിനിമക്ക്‌ ഏറ്റവും അനുയോജ്യമായ നിര്‍വചനം. "ഇത്രക്കും അരാജകത്വം നിറഞ്ഞതാണോ മലയാളി പുരുഷന്മാരുടെ ജീവിതം  ?" എന്ന് തോന്നിക്കുന്ന തരത്തില്‍ ആണ് സിനിമ.

എല്ലാ അശ്ലീലങ്ങളും പറഞ്ഞു അവതരിപ്പിച്ചു കഴിഞ്ഞ ആദ്യ  പാതിക്കു ശേഷം നായകന്റെ ഒരു വിശുദ്ധ പ്രണയത്തെ കാണിക്കുമ്പോള്‍ കഥാകൃത്തിനോട് പുച്ഛം തോന്നും. ആ പ്രണയത്തെ വിശുദ്ധമാക്കാന്‍ ഇത്രയും അശ്ലീലം കുത്തി നിറയ്ക്കണമായിരുന്നോ?

കഥയും കഥാപാത്രങ്ങളും
ഒരു ലോഡ്ജിനെ കേന്ദ്രമാക്കി നീങ്ങുന്ന കഥയാണ് ഈ സിനിമ. എല്ലാ കഥാപാത്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ ലോഡ്ജ് ആണ്. ഈ ലോഡ്ജിലെ പുരുഷന്മാരെല്ലാം ജീവിക്കുന്നത് സ്ത്രീയെ ഭോഗിക്കാന്‍ വേണ്ടി മാത്രമാണെന്ന്  ബോധ്യപ്പെടുത്തും വിധം അവതരിപ്പിക്കേണ്ടത് ഒരു രീതിയിലും ഈ സിനിമയിലെ കഥയ്ക്ക് ആവശ്യമായിരുന്നു എന്ന് തോന്നുന്നില്ല. ഒരു സ്ത്രീയെ പ്രാപിക്കുക മാത്രമാണ് ജീവിത ലക്ഷ്യമെന്ന് കരുതിയ അബ്ദു, ഒരു സ്ത്രീയെ പ്രാപിക്കാന്‍  കഴിയാതെ , വൈകാരികമായി ശ്വാസം  മുട്ടുന്ന ഏതു തലമുറയുടെ പ്രതീകമാണ് ? നായിക പറയുംപോലെ പലപ്പോഴും ഒരു സെക്സ് മാനിയാക്കിന്റെ ഭാവം പ്രകടിപ്പിക്കുന്ന അബ്ദു . സിനിമ അവസാനിക്കുമ്പോഴും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു . ഒരു പൂര്‍ണ്ണതയില്ലാത്ത കഥാപാത്രം. (ജയസൂര്യ ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ..ജയസൂര്യയുടെ അഭിനയ ജീവിതത്തില്‍ ഇതൊരു നല്ല  കഥാപാത്രമായിരിക്കും.) ആദ്യ പകുതിയില്‍ അബ്ദുവായിരുന്നു നായകനെങ്കില്‍ ..  രണ്ടാം പകുതിയില്‍ രവിശങ്കര്‍ ആയി നായകന്‍. ഭര്‍ത്താവിനെ ഉപേക്ഷിച്ചു ജീവിതം ആഘോഷിക്കാന്‍ നാട്ടില്‍  വരുന്ന എഴുത്തുകാരി നായികാ ധ്വനി നമ്പ്യാര്‍ ... (ഹണി റോസ്  ) കാമ ശാസ്ത്രത്തില്‍ അവഗാഹമുള്ള; തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സ്ത്രീകളെ പ്രാപിച്ചു  എന്നും തന്റെ ആയിരാമത്തെ സ്ത്രീ , യുണിഫോം  ഇട്ട വനിതാ പോലീസ്‌ ആവണമെന്ന ആഗ്രഹം പേറി നടക്കുന്ന വൃദ്ധ കഥാപാത്രം കോര സര്‍ ( പി ബാലചന്ദ്രന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു) അദ്ദേഹത്തോട് ‘ആയിരാമത്തെ സ്ത്രീ ഞാന്‍ ആവുന്നതില്‍ വല്ല കുഴപ്പവുമുണ്ടോ‘ എന്ന് ചോദിക്കുന്ന നായിക മോഡേണ്‍ വനിതയുടെ പ്രതിരൂപമാണെന്ന്  വിശ്വസിക്കാന്‍ തക്ക വിഡ്ഢികള്‍ ആണോ പ്രേക്ഷകര്‍ ? പണക്കാരനായ മണ്ടന്‍ ഭര്‍ത്താവാണ് തന്റെ ജീവിത വിജയത്തിന് കാരണം എന്ന് പറയുന്ന നായികയുടെ സുഹൃത്ത്‌ സെറീന ( ഇങ്ങനെ ഉള്ളവര്‍ ബെഡ് ലൈഫില്‍ സക്സസ് ആയിരിക്കും എന്ന് കൂടി പറയുമ്പോള്‍ )  അവള്‍ ചവിട്ടിയരക്കുന്നത് സ്വന്തം സ്ത്രീത്വത്തെ  തന്നെയല്ലേ ? ബാലതാരങ്ങളായ മാസ്റര്‍ ധനൻജയ് , ബേബി നയന്‍‌താര .. നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്  അവരുടെ നിഷ്കളങ്കമായ പ്രണയം  കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

കുട്ടികളുടെ നിഷ്കളങ്കത നമുക്കില്ലാതെ പോയി എന്ന് പറയുന്ന രണ്ടാം പകുതിയിലെ നായകന്‍. ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനു  മാത്രം മനസും ശരീരവും നല്‍കിയ നായകന്‍ ലോഡ്ജ് ഉടമ രവിശങ്കര്‍  (അനൂപ്‌ മേനോന്‍  - അവന്‍ ഒരു വേശ്യയുടെ മകന്‍ എന്നത് വേറൊരു വിരോധാഭാസം ) തന്റെ ഏക പത്നീ വ്രതത്തെ സംശയ ദൃഷ്ടിയോടെ കണ്ട ധ്വനി എന്ന നായികയോട്  രവിശങ്കര്‍ പറയുന്ന കിടിലന്‍ ഡയലോഗ് ..  അത് അനൂപ്‌ മേനോന് മാത്രം കഴിയുന്ന സ്ക്രിപ്റ്റ് ആണ്.  പക്ഷെ എന്തിനു പറയുന്നു ഇദ്ദേഹം ഒഴിച്ച് ബാക്കിയെല്ലാവരും  ഏതെങ്കിലും പെണ്ണിന്റെ പിറകെയാണ് , നായിക ആണിനു പുറകെയും !!

ഗായകന്‍ ജയചന്ദ്രന്റെ പോറ്റി കഥാപാത്രം  ഉസ്താദ്‌ ഹോട്ടലിലെ തിലകനെ ഓര്‍മ്മിപ്പിച്ചു. പക്ഷെ ആശയപരമായി ഈ കഥാപാത്രം റിയലിസ്റ്റിക് ആയി പെരുമാറുന്നുണ്ട്..  വേശ്യയായ ഭാര്യയുടെ സ്വത്തുക്കള്‍ തനിക്ക് വേണ്ട എന്ന് പറയുമ്പോഴും  വയസ്സ് കാലത്ത് ഭാര്യയും മകനും  തന്നെ നോക്കിയില്ലെങ്കിലോ എന്ന ആശങ്കയില്‍  അവളുടെ ചില സ്വത്തു പ്രമാണം ഭാര്യയുടെ ഷെല്‍ഫില്‍ നിന്നും  അടിച്ചു മാറ്റി സൂക്ഷിക്കുന്ന ആ കഥാപാത്രം ഇന്നത്തെ കാലത്തിന്റെ പ്രതിനിധിയായി തോന്നി. പിന്നെ തൂവാനത്തുമ്പികളിലെ  തങ്ങളദ്ദേഹം പഴയകാല സിനിമയിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. "ബ്യുട്ടിഫുള്‍ "കഥാപാത്രം  കന്യകയും അതെ പേരില്‍ ഇവിടെ ശരീരം വിറ്റു ജീവിക്കുന്നുണ്ട് (തെസ്നി ഖാന്‍)ജൂനിയര്‍ ആര്ടിസ്ടുകളെ പ്രലോഭിപ്പിച്ചു കിടപ്പറയില്‍ എത്തിക്കുന്ന  സിനിമ വാരിക റിപ്പോര്‍ട്ടര്‍ ഷിബു (സൈജു കുറുപ് )

സത്യത്തില്‍ ഈ സിനിമയില്‍ കഥയില്ല .. കുറെ കഥാപാത്രങ്ങള്‍ മാത്രം.
സാങ്കേതികമായി മികച്ചു നില്‍ക്കുന്നുണ്ട് ഈ സിനിമ. നല്ല ക്യാമറാ വര്‍ക്ക്‌ ആണ് എന്ന് പറയേണ്ടിയിരിക്കുന്നു. പശ്ചാത്തല സംഗീതവും കൊള്ളാം. പാട്ടുകളും  നല്ലതാണ്. കാസ്റ്റിങ്ങ്  വളരെ നന്നായിരിക്കുന്നു. ഓരോ കഥാപാത്രങ്ങളും അത് ചേരുന്നവര്‍ക്ക്‌ തന്നെ നല്‍കി എന്നത് തന്നെ അഭിനയം ബോറടിപ്പിച്ചില്ല എന്നതില്‍ നിന്നും വ്യക്തം.

പ്രേക്ഷകരോട് :-

നിങ്ങള്‍ ഈ സിനിമയെ ഏതു ഗണത്തില്‍ പെടുത്തും എന്നറിയില്ല, പക്ഷെ എനിക്കൊരിക്കലും ഇത്തരം സിനിമകള്‍ കാണണം എന്ന് പറയാനാവില്ല. കഥയോ കാമ്പോ  ഇല്ലാതെ   സ്ത്രീയെ വില്‍പനച്ചരക്കാക്കി മാത്രം വില്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം സിനിമകള്‍ വിജയിക്കുന്നത് പുരോഗമന സമൂഹത്തിനു ചേരുന്നതാണെന്ന് എനിക്ക് അഭിപ്രായമില്ല.

പിന്മൊഴികൾ

സിനിമ കണ്ടില്ല ... എങ്കിലും ഒന്ന് പറയാന്‍ ആഗ്രഹിക്കുന്നു ... അത്രയ്ക്ക് അരാജകത്വം നിറഞ്ഞതല്ല പുരുഷന്മാരുടെ ജീവിതം ....
There is a saying - 'Those who generalizes generally lies"
ചില ഞരമ്പ്‌ രോഗികളെ പോലെയാണ് എല്ലാ പുരുഷന്മാരും എന്ന 'generalization' ഉണ്ടെങ്കില്‍ അതിനെ അപലപിക്കുന്നു .

വിവേക് , എനിക്കറിയാവുന്ന പുരുഷന്മാര്‍ എല്ലാവരും തന്നെ ഇങ്ങനെ ആണെന്ന് കരുതുന്നില്ല .. പക്ഷെ ഇത്തരം ഒറ്റപെട്ടവരും ഉണ്ടായിരിക്കാം .. എന്റെ ഫ്രണ്ട് ഈ സിനിമ കണ്ടു കഴിഞ്ഞു ചോദിച്ചത് " എല്ലാ ആണുങ്ങളുടെയും ലൈഫ് ഇങ്ങനെ ആയിരിക്കുമോ ?" .. അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കും വിധമാണ് ഈ സിനിമ . അത് പോലെ തിരിച്ചു സ്ത്രീകളെ ക്കുറിച്ചും ഒരു തെറ്റിദ്ധാരണ ഉണ്ടായേക്കാം ..ഈ സിനിമ കണ്ടാല്‍ .. അത്രയേ ഉദ്ദേശിച്ചുള്ളൂ ...യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണീ സിനിമ .

ആദർശമൊന്നുമല്ല ജീവിതമെന്ന് ചുറ്റുപാടും നോക്കി ഉറക്കെ വിളിച്ചുപറയുന്ന നായകൻ. (അനൂപ്), പക്ഷേ നായകൻ കടുത്ത ആദർശങ്ങൾ കൊണ്ടുനടക്കുന്ന ഒരാളാണ്. ചുറ്റുപാടുമുള്ളതൊക്കെ വെറും 'പടം.' തന്റേത് മാത്രം ശരി എന്ന ധാരണയിൽ നടക്കുന്നയാൾ. കുറഞ്ഞ പക്ഷം സ്ത്രീയെപ്പറ്റിയുള്ള ചില സംസാരങ്ങളെയെങ്കിലും തുറന്നുപറയുന്നു സിനിമ. സ്ത്രീപക്ഷമെന്ന ലേബലിൽ ഇറങ്ങുന്ന സിനിമകളേക്കാൾ സത്യസന്ധം. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. കഥയിൽ പാളിച്ചകൾ ഉണ്ട്. കുട്ടികളുടെ റൊമാൻസ് ഇഷ്ടപ്പെട്ടില്ല.

cinema ye reality yumayi bandhapeduthathe....nayikaye dhwani enna ezhuthukariyaya bhudhijeeviyayaum...pullikariyude friend ne...st.stephensil padicha upper class geek ayum kandal oru parudhivare yulla pblms solve aakum....pinne ella anungalum engane anno...allenkil ella pennungalum engane aano ennu chodikkunnathinu pakaram...engane ulla anungaludeyum engane ulla pennungaludeyum cinemayanu ethu ennu vicharichal pblms theere ellathe aakum.....story thanne venam cinemayku ennu parayunnathinodu enikku yojippilla...kure incidentsil ninnum cinema cheyam....mattoru kaaryam....e cinemayil pennine patti mosham ennu nisha chechi(hope ur elder)paranja karyangal ennu valare common aye boys nte edayil parayunna karyangal aanu.....nthayalum MAYAMOHINI polulla cinemayil parayathe parayunna karyangal valare straight aye script writer anoop e cinemayil paranju enne ullu...

ശോ ,ഞാന്‍ വിചാരിച്ചു അന്നകുട്ടി ആയിരിക്കും എന്ന് ....
ഈ സ്ത്രീ കാഴ്ചകാരി എന്ന പ്രയോഗം കണ്ടപ്പോള്‍ എനിക്ക് റ്റീ പീ ശാസ്തമങ്ങലതിനെ ഓര്മ വരുന്നത് ഒരു രോഗം ആണോ ?

ഒന്നുകില്‍ കാഴ്ചകാരി ... അല്ലെങ്കില്‍ സ്ത്രീ ... ഏതേലും ഒന്ന് പോരെ ?

ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ചോതിക്കുവാ ,വേശ്യയുടെ മകനെന്താ ഒരു പെണ്ണിനുമാത്രമായി തന്നെ കൊടുത്തൂടെ ?
കുട്ടികൾക്ക് നിഷ്കളങ്ക സൌഹൃദവും അനുകരണങ്ങളുമാണ് ഉണ്ടാവുന്നത് . അത് പ്രണയമാണെന്ന് നായകനും പിന്നെ ഇതെഴുതിയ ആളും പറയുന്നു . എഴുതിയ ആൾക്ക് ഈ സിനിമയിൽ ഇഷ്ടപ്പെട്ട കാര്യം ഇതാണെന്നത് അത്ഭുതപ്പെടുത്തുന്നു !?

പിന്നെ നല്ല പാട്ടുകൾ !!!!

ഞാന്‍ ഈ സിനിമ ഇന്നലെ ഈ സിനിമ കണ്ടു. റിവ്യൂ വായിച്ചിരുന്നതുകൊണ്ട് എനിക്ക് ഈ പടം എന്താണെന്ന് ഊഹിക്കാന്‍ കഴിയുമായിരുന്നു. അനൂപ്‌ മേനോന്‍ എന്ന നടനെയും തിരക്കഥാ കൃ ത്തിനെയും ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങിയത് ബ്യൂട്ടിഫുള്‍ എന്ന സിനിമക്ക് ശേഷമാണ്. നല്ല കഥകള്‍ വൃത്തിയായി എഴുതാന്‍ അറിയാവുന്ന അനുപ് മേനോന്‍റെ ഈ സിനിമയും വളരെ മനോഹരം എന്നാണ് എന്റെ അഭിപ്രായം. ഈ സിനിമ ഒരു പ്രത്യേക ചുറ്റു വട്ടങ്ങളിലേക്ക് ഒതുങ്ങി നിന്ന് പറയുന്ന കഥയാണല്ലോ. അതുകൊണ്ട് ഇതില്‍ പ്രത്യക്ഷപ്പെടുന്നവര്‍ എല്ലാം ഈ സമൂഹത്തിന്റെ മുഴുവന്‍ പ്രതിനിധികള്‍ അല്ല.. അടക്കിവെച്ച ലൈംഗികതയും തുറന്നു പറയുന്ന ലൈംഗികതയും പിന്നെ വിശുദ്ധ പ്രണയവും.. വിവിധ കാലങ്ങളിലെ മനുഷ്യമനസ്സിന്റെ പ്രണയ കാമനകളെ തഴുകി തലോടി പോകുന്ന ഈ സിനിമ ഒറ്റ വാക്കില്‍ സുന്ദരമാണ്... ലൈംഗിക തുറന്നു പറച്ചിലുകളെ വെളിച്ചത്തില്‍ എതിര്‍ക്കുകയും ഇരുളില്‍ അതിനോട് ചേരുകയും ചെയ്യുന്ന മലയാളി മനസ്സ് ഈ സിനിമയെ വിമര്‍ശിച്ചാല്‍ അത്ഭുതപ്പെടാനില്ല.. കാരണം എന്നും മലയാളികള്‍ അങ്ങനെയാണ്...

ningalude achanumammayum ningalude munnil vechu pakal samayangalil lyngeeka kelikalil erppettirunno?
Ningalum bharyayum ningalude kuttikalude munnil vachu itharam thurannu parachilukal nadatharundo?

swathanthra thurannu parachilukale pakwathayayi vilayiruthappettukondirikkunna nava-liberal madhyamaadhishtitha cinema vyvasayatheyaanu 'new-age' ennu vilikkunnathenkil, pinthirippan aanu bhedam.