ദേ കണ്ടുട്ടോ, മായാമോഹിനി കണ്ടുട്ടോ..!

പടത്തെ കുറിച്ച് പറയുന്നതിന് മുന്‍പായി പടം കണ്ടതിനെ കുറിച്ച് പറയാം. കുറെ കാലത്തിനു ശേഷമാണ് ഒരു സിനിമ ഞാന്‍ ആദ്യം കണ്ടതിനു ശേഷം മറ്റുള്ളവര്‍ കാണുന്നത്. ന്നു  വെച്ചാല്‍ വെള്ളിത്തിരശീലക്ക് തൊട്ടു താഴെയുള്ള പൊട്ടിയ ചുവന്നു കസേരയില്‍ ഇരുന്നു 180 ഡിഗ്രിയില്‍ തല തിരിച്ചാണ് സിനിമ കണ്ടതെന്ന്. അത്രേം തിരക്ക്. ഹൌസ് ഫുള്‍ . ആ ബോര്‍ഡ് കണ്ടപ്പഴേ മനസ്സ് നിറഞ്ഞുട്ടോ. തിക്കും തിരക്കും പോലീസും..!
മായാമോഹിനി ഒരു എന്റര്‍ട്രെയിനെര്‍ ആണെന്ന് പറയാം, ഒരു പരിധി വരെ. ആദ്യ പകുതിയുടെ "കോമഡി പഞ്ച്" അവസാനം വരേയ്ക്കും തുടരാനായില്ല. ദിലീപ് തന്നെയാണ് നായികയും നായകനും എന്നാ രസമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.
ഇത്രേം "ശക്തവും കെട്ടുറപ്പ് ഉള്ളതും" ആയ തിരക്കഥ അടുത്ത കാലത്തെങ്ങും ( രാധയും കൃഷ്ണനും  ഒരു അപവാദമാണ് ) ഉണ്ടായിട്ടില്ല. ആദ്യ പകുതി തമാശ പറയാന്‍ ഉപയോഗിച്ച ശേഷം രണ്ടാം പകുതിയില്‍ കഥകളുടെയും ഫ്ലാഷ് ബാകുകളുടെയും ഘോഷയാത്ര തന്നെ ഒരുക്കിയിട്ടുണ്ട്. വളഞ്ഞു മൂക്ക് പിടിച്ചു മൂക്ക് ഇല്ലാണ്ടായി.
അഭിനയത്തെ കുറിച്ച് രണ്ടു മൂന്ന് വാക്ക്. അത്രേ ഉള്ളു, അതോണ്ടാ. തന്റെ കഴിവിന്റെ പരമാവധി ദിലീപ് പുറത്തെടുത്തു. ഒരു പെണ്ണായി മാറാനുള്ള ഒരുക്കത്തിന് കയ്യടി നല്‍കാം. മാദകത്വം ഉള്ള ഒരു ഹിന്ദിവാല ആകാന്‍ പലപ്പോഴും സാധിച്ചിട്ടുണ്ട്. ഭാര്യ, അടുക്കള, തോട്ടം നന, ബിക്കിനി, സാരിവാല, sexy , dancer ..തുടങ്ങിയ ഗെട്ടപ്പുകളില്‍ ദിലീപ് എത്തുന്നുണ്ട്. ക്ലോസ് അപ്പ്‌ ഷോട്ടുകളില്‍ ചില വള്ഗരത ഇടയ്ക്കു തോന്നും. make up ഉണ്ടെന്നു വെച്ച് ആ പെണ്ണൊരുത്തി ദിലീപ് അല്ലാന്നു നമുക്ക് തോന്നുകയേ ഇല്ല. അത് വലിയൊരു പോരായ്മ തന്നെയാണ്. (അവ്വൈ ഷന്‍മുഖിയുമായി താരതമ്യം ചെയ്യാന്‍ എനിക്കാവില്ല. ഞാന്‍ പള്ളിക്കൂടത്തില്‍ പോയിട്ടുണ്ട്)

?? ആകെ കണ്‍ഫുഷ്യന്‍ അവന്ട. പടം കാണാനും കാണാതെ ഇരിക്കാനുമുള്ള കാരണങ്ങള്‍::
**********************************************************
# ദിലീപ് എന്ന നടനെയും അയാളുടെ സിനിമകളെയും നിങ്ങള്‍ ഇഷ്ടപെടരുന്ടെങ്കില്‍ ഇതും നിരാശപെടുതില്ല.
# തല പുകക്കാതെ തലയറുത്ത് ചിരിക്കണോ? വന്നു കാണു.
# സിനിമയുടെ വ്യാകരണങ്ങള്‍ അരച്ച് കലക്കിയ ആളാണോ. തല വെച്ച് കൊടുക്കേണ്ട.
# നര്‍മ്മം എന്നാല്‍ നോണ്‍ വെജ് ആണെന്നാണോ ധാരണ. കണ്ണും പൂട്ടി പോയി കാണു.
# "കഥപ്പടം" മാത്രമേ നല്ലത് എന്നുണ്ടോ? അസ്സല് കഥയുണ്ട് ട്ടോ..!
# ബോംബയില്‍ പോയി "യുദ്ധം" നടത്തുന്ന കേരള പോലിസിനെ കാണണോ? സാരി ചുറ്റി ബൈക്ക് ഓടിക്കുന്ന, നിന്ന് മുള്ളുന്ന, പുക്കിള്‍ കാണിക്കുന്ന, പെണ്ണിനെ കാണണോ?
# എന്തിനു എന്തിനേറെ പറയുന്നു... ബാബുരാജ്, ബിജു മേനോന്‍ , വിജയരാഘവന്‍, ലെക്ഷ്മി റായ്, ചുള്ളിക്കാട്, നെടുമുടി വേണു.. എന്നിവരെ കാണണോ.. പടം കാണാതെ നിവര്ത്തിയില്ല..!
by Sanil Kumar on Tuesday, April 10, 2012 @ p.sanilkumar