രഞ്ജിനിയെ ഓർമ്മയുണ്ടോ?

തെരഞ്ഞെടുത്ത പത്ത് ഗാനങ്ങളുമായി വന്ന രഞ്ജിനിയെ ഓർക്കുന്നുണ്ടോ ? പുതുമുഖഗായകരിൽ നിന്നും പത്ത് ഗാനങ്ങൾ ആഴ്ചതോറും കേൾക്കാനവസരം.

ആകാശവാണിയിലെ "രഞ്ജിനി" എന്ന ചലച്ചിത്രഗാനപരിപാടി ശ്രവിക്കാത്ത സംഗീതപ്രേമികൾ കുറവായിരിക്കാം. തിരഞ്ഞെടുത്ത ചലച്ചിത്രഗാനങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു രഞ്ജിനിയുടെ പ്രത്യേകത. കുഞ്ഞൻ റേഡിയോ അത്തരമൊരു പരിപാടിയുമായി നിങ്ങളുടെ മുന്നിലേക്കെത്തുന്നു. "ഗാനമേള" എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിൽ ഒരോ രണ്ടാഴ്ചയും തിരഞ്ഞെടുക്കുന്ന പത്ത് ഗാനങ്ങൾ,ഗാനങ്ങളുടെ വിശദാംശങ്ങളോടെയും ഗായകരേയും പരിചയപ്പെടുത്തുന്ന തരത്തിലും സംപ്രേഷണം ചെയ്യുന്നു. അവതാരകർ, ഗായകർ, ശ്രോതാക്കൾ ഒക്കെ അണിചേരുന്ന ഈ പരിപാടിയെ കൂട്ടുകാരിലേക്ക് പങ്ക് വയ്ക്കുക. ആദ്യ എപ്പിസോഡിന്റെ വിവരങ്ങൾ തുടർന്നുള്ള അപ്ഡേറ്റായി ഇടുന്നതാണ്.

ഗാനമേളക്ക് ഒരു ആഡ് കാമ്പയിൻ സംഘടിപ്പിക്കുകയാണ്. മികച്ച അവതാരകരെ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. താഴെ രണ്ട് ഫയലുകൾ അറ്റാച്ച് ചെയ്തിട്ടുണ്ട്..ഒന്ന് ഒരു "ബിജീഎം" ട്രാക്ക്.അനൗൺസ്മെന്റിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക്കാണത്. രണ്ടാമത് അറ്റാച്ച് ചെയ്തിരിക്കുന്നത് ഒരു അനൗൺസ്മെന്റ് സാമ്പിളും.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. താഴെത്തന്നിരിക്കുന്ന വാചകം ബാക്ഗ്രൗണ്ട് സംഗീതത്തിനോടൊപ്പം യോജിക്കുന്ന തരത്തിൽ വായിച്ച് റെക്കോർഡ് ചെയ്ത് അയച്ച് തരിക.മിക്സ് ചെയ്യാതെയോ അല്ലാതെ വോക്കൽ ട്രാക്ക് മാത്രമായോ അയക്കാം.  അയക്കേണ്ട വിലാസം nadham@m3db.com. അയക്കേണ്ട അവസാന തീയതി 18/06/2011.

"ഗാനമേള... ലോകമെമ്പാടൂമുള്ള സംഗീത പ്രേമികൾക്കായി M3DB.COM അവതരിപ്പിക്കുന്ന സംഗീത പ്രപഞ്ചം..ഗാനമേള, ഞങ്ങളുടെ സ്വന്തം ഗായകരിലൂടെ, നിങ്ങൾക്ക് പ്രിയതരമായ ഗാനങ്ങൾ ആസ്വദിക്കുക, കുഞ്ഞൻ റേഡിയോയിലൂടെ."

കുഞ്ഞൻ റേഡിയോ കേൾക്കാൻ www.m3db.com/radio എന്ന ലിങ്ക് ശ്രദ്ധിക്കുക.

AttachmentSize
Audio icon BGM-Track-1.mp3429.8 KB
Audio icon Radio-Ad-Sample-1.mp3468.57 KB
Audio icon Ganamela-Episode1-Ad.mp3640.5 KB
Article Tags: 
Contributors: