നാദ ലോലുഡൈ

കൃതി : നാദ ലോലുഡൈ
കർത്താവ് : ത്യാഗരാജ ഭാഗവതർ
രാഗം : കല്യാണവസന്തം

മനസ്സിലെ വികാരങ്ങളെ ഉദ്ദീപിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള സംഗീതത്തിന്റെ കഴിവിൽ ആർക്കും സംശയമില്ല. പ്രത്യേകിച്ച് രാഗ ബന്ധിതമായ ആലാപനം ആസ്വാദകരെ നയിക്കുന്നത് അത്തരം ഒരനുഭൂതിയുടെ തലങ്ങളിലേക്കാണ്. ഒരു ഗാനം ആസ്വദിക്കാൻ അതിന്റെ ശാസ്ത്രീയമായ വശങ്ങൾ മനസ്സിലാക്കണം എന്നില്ല. ആലപിക്കാനും ഇത് നിർബന്ധമല്ല. ചില പ്രത്യേക നിമിഷങ്ങളിൽ ചില രാഗങ്ങൾ പകർന്നുതരുന്നത് ഉദാത്തമായ ശ്രവണാനുഭൂതിയാണ്. ദുഃഖം, സന്തോഷം, ശാന്തം, കലുഷം, ആവേശം, ഉന്മേഷം ഇവയൊക്കെ അനുഭവവേദ്യമാക്കാൻ ഈ രാഗങ്ങൾക്ക് കഴിയുന്നു. ചില രാഗങ്ങൾ ഹൃദയത്തിന്റെ ലോല ഭാവങ്ങളെ നിരന്തരം പ്രതിധാവനം ചെയ്തുകൊണ്ടിരിക്കും. നിശ്ശബ്ദമായ ചുറ്റുപാടിൽ ഒരു മന്ദാനില സ്പർശം പോലെ കടന്നുവരുന്ന അത്തരം രാഗവീചികളുടെ അനുരണനങ്ങൾ അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. അങ്ങനെ നോക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ടതാകുന്നു ‘കല്യാണ വസന്തം’ എന്ന രാഗം. ചിലപ്പോൾ നൊമ്പരം അനുഭവപ്പെടും, ചിലപ്പോൾ ഈ രാഗം കേൾക്കുമ്പോൾ സന്തോഷമാണ് തോന്നുക! നമ്മുടെ ഭാവങ്ങൾക്കനുസരിച്ച് മാറിമറിയപ്പെടുന്നതായി തോന്നും ഇതിന്റെ ലക്ഷണം. വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നതിലുപരിയായ ഒരു വികാരത്താൽ മനസ്സ് നിർഭരമാകുന്ന അവസ്ഥയിലേക്കെത്തുന്നു ഇതിന്റെ ഗതിവിഗതികൾ.

21 ആം മേളകർത്താ രാഗമായ കീരവാണിയുടെ ജന്യമാണ് കല്യാണ വസന്തം. ആരോഹണത്തിൽ ഷഡ്ജം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയും അവരോഹണത്തിൽ ഷഡ്ജം, കാകളിനിഷാദം, ശുദ്ധധൈവതം, പഞ്ചമം, ശുദ്ധമധ്യമം, സാധാരണഗാന്ധാരം, ചതുശ്രുതിഋഷഭം എന്നിങ്ങനെയാണ് സ്വരങ്ങൾ. ചിലപ്പോൾ ഹിന്ദോളത്തിന്റെ ഭാവങ്ങൾ ഈ രാഗത്തിന് അനുഭവപ്പെടുന്നത് നിഷാദമൊഴിച്ച് ആരോഹണത്തിലെ സ്വരങ്ങളെല്ലാം ഒരേ പോലെ ആയതുകൊണ്ടാകാം. അവരോഹണത്തിന്റെ സ്വരങ്ങളാകട്ടേ നിഷാദമൊഴിച്ച് ബാക്കിയെല്ലാം ആഭേരി, ആഹിരി, ആനന്ദഭൈരവി, ഭൈരവി തുടങ്ങിയ രാഗങ്ങൾക്ക് സമാനമാണ്. എന്നാൽ ഭാവത്തിൽ ഈ രാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ, തനതായ ഒരു വ്യക്തിത്വം ഈ രാഗത്തിനുണ്ടെന്ന് കാണാം.

ത്യാഗരാജസ്വാമികളുടെ തന്നെ പ്രസിദ്ധമായ മറ്റൊരു കൃതിയും ഈ രാഗത്തിലുണ്ട്, ‘കനുലു താകനി പര കാന്തല മനസെടുലോ രാമാ’ എന്ന കീർത്തനം. അരുണാചല കവിയാരുടെ ‘അന്നലിൽ ആണൈ’ എന്ന ഒരപൂർവ്വ വർണ്ണവും ഈ രാഗത്തിൽ നിബദ്ധമാണ്. ദീക്ഷിതരുടേയോ സ്വാതിതിരുനാളിന്റേയോ ഏതെങ്കിലും കൃതികൾ ഈ രാഗത്തിൽ ഉണ്ടോ എന്ന് അറിവില്ല.    അത്രയധികം ചലച്ചിത്ര ഗാനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. വേണ്ടവിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടാത്തതാകാം പല സംഗീത സംവിധായകരും ഈ രാഗത്തെ ഒഴിവാക്കാൻ കാരണം. ബിജുനാരായണനെ പ്രശസ്തനാക്കിയ മാന്ത്രികം എന്ന ചിത്രത്തിലെ ‘കേളീ വിപിനം വിജനം ആ... ഹൂ... ഹാ...:)’ എന്ന ഗാനം ഈ രാഗത്തിൽ അടിസ്ഥാനമാക്കിയാണ് ചെയ്തിരിക്കുന്നത്. പിന്നെ എടുത്തുപറയാവുന്ന ഒന്ന് ‘ശിൽ‌പ്പകലാ ദേവതയ്ക്ക്’ എന്ന അർജ്ജുനൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് പാടിയ ഗാനമാണ്. കേശവൻ നമ്പൂതിരി സംഗീതം നൽകി യേശുദാസ് ആലപിച്ച ‘അണ്ഡകടാഹങ്ങൾ ചിറകടിച്ചുയരുന്നു അഗ്രേ പശ്യാമി’ എന്ന ഭക്തിഗാനവും ഈ രാഗത്തിൽ തന്നെ. പക്ഷേ ജയന്തശ്രീയേയും (ആമുഖ കണ്ടനാൾ), ലവാംഗിയേയും (അരുണകിരണമണിയുമുദയ...), വാസന്തിയേയും (പുഴയോരഴകുള്ള പെണ്ണ്), രുഗ്മാംബരിയേയും (ആടി ദ്രുതപദ താളം..) പോലുള്ള അപൂർവ്വ രാഗങ്ങളിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തി തന്റെ കയ്യൊപ്പു ചാർത്തിയ രവീന്ദ്രൻ തന്നെയാണ് ഈ രാഗത്തിലെ ഏറ്റവും മനോഹരവും ഭാവസാന്ദ്രവുമായ രണ്ടു ഗാനങ്ങൾ നമുക്ക് തന്നത്. ഒന്ന് സിനിമാഗാനമല്ല, വസന്തഗീതമാണ്, നമ്മൾ ഒരിക്കലും മറക്കാനിടയില്ലാത്ത ‘വലം പിരിശംഖിൽ തുളസീ തീർത്ഥം മലയജ കുങ്കുമ മഹാപ്രസാദം’ എന്ന അതിമനോഹര ഗാനവും കുട്ടേട്ടനിലെ ‘ദേവീ പാദം തിരു നടമാടും കാലം’ എന്ന ചിത്ര ആലപിച്ച ഗാനവും. രണ്ടു ഗാനങ്ങളും പരിശോധിച്ചാൽ ആദ്യത്തേത് തരുന്ന മൂഡല്ല രണ്ടാമത്തെ ഗാനത്തിൽ നിന്നും എന്നു മനസ്സിലാക്കാം. വലം പിരിശംഖിൽ ഒരു ആർദ്രഗാനമാണ്. അതിന്റെ സാഹിത്യവും അതേപോലെ മനോഹരമായി ഈണത്തോട് ചേർന്ന് നിൽക്കുന്നു. യേശുദാസിന്റെ ഗാംഭീര്യമുള്ള പ്രൌഢമായ ശബ്ദം കൂടിയാകുമ്പോൾ നേരത്തേ പറഞ്ഞതുപോലെ മിഴികൾ പാതിയടച്ച് നിശ്ശബ്ദമായ അന്തരീക്ഷത്തിൽ നേർത്ത ശബ്ദത്തിൽ കേൾക്കുമ്പോൾ നാം അനുഭവിക്കുന്ന അനിർവ്വചനീയമായ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല.

ഈ രാഗത്തിൽ ഇനിയും നല്ല നല്ല ഗാനങ്ങൾ പിറവിയെടുക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം. ഇനി ത്യാഗരാജന്റെ പ്രസിദ്ധമായ ‘നാദ ലോലുഡൈ’ എന്ന കൃതിയുടെ സാഹിത്യത്തിലേക്ക് കടക്കാം.

ആരോഹണം     : സ ഗ2 മ1 ധ1 നി3 സ
അവരോഹണം   : സ നി3 ധ1 പ മ1 ഗ2 രി2 സ

പല്ലവി

നാദ ലോലുഡൈ ബ്രഹ്മാനന്ദമു-അന്ദവേ മനസാ
O My Mind (manasA)! Attain (andavE) the Supreme bliss (brahmAnandamu) (brahmAnandamandavE) by being immersed (lOludai) (literally enamoured) in the nAda.

അനുപല്ലവി
സ്വാദു ഫല പ്രദ സപ്ത സ്വര രാഗ നിചയ സഹിത
O My Mind! attain Supreme bliss by being immersed in the nAda consisting of (sahita) seven (sapta) svara and the multitude (nicaya) of rAga(s) which bestows (prada) sweet (svAdu) results (phala).

ചരണം
ഹരി ഹര-ആത്മ-ഭൂ സുര പതി ശര ജന്മ ഗണേശ-ആദി
വര മൌനുലു-ഉപാസിഞ്ച രേ ധര ത്യാഗരാജു തെലിയു
As vishNu (hari), Siva (hara), brahma - self (Atma) born (bhUH), indra – chief (pati) of celestials (sura) (bhU-sura), subrahmaNya – born (janma) among reeds (Sara), gaNESa, many great (vara) sages (maunulu) and others (Adi) (gaNeSAdi) worship (upAsinnca) nAda, O (rE) My Mind! in this World (dhara), attain the Supreme bliss by being immersed in the nAda known (teliyu) to this tyAgarAja.

സാരാർത്ഥം
O My Mind! Attain Supreme bliss by being immersed in the nAda, consisting of seven svara and the multitude of rAga(s); it is worshipped by vishNu, Siva, brahma, indra, subrahmaNya, gaNESa, many great sages and others; it is known to this tyAgarAja; it bestows sweet results.

അഭിപ്രായങ്ങൾ
1 – nAda – "It is the recognition of a system of Yoga, called Nada Yoga, that the sound actually starts from the region of the navel, where it has its root, and gradually rises up into more and more audible forms, until it is expressed through the physical sound-box and the lips, the tongue, and the mouth. These various stages of the manifestation or the development of sound, right from the navel onwards, are known in Sanskrit as Para, Pasyanti, Madhyama and Vaikhari. Para is a soundless seed, as it were, the very possibility of the production of sound. Pasyanti is a little more pronounced. And the more intensified form is Madhyama; and the audible manifestation of it is Vaikhari. Often, these stages are identified, in the cosmical context, with the four metaphysical realities advanced in the Vedanta Philosophy, namely Brahma, Isvara, Hiranyagarbha and Virat."
2 – Sara janma – Lord subrahmaNya was born in the Lake full of reeds.
3 – upAsinca rE – this is how it is given all the books. If it is given as ‘upAsincirE’, this could be taken as a single word (past perfect) with meaning ‘they worshipped’. However, as it is given as ‘upAsinca’, the word ‘rE’ is to be taken separately as addressed to the mind - ‘rE mAnasa’ and joined to the pallavi.
4 – upAsinca – in my opinion, this should not be translated in the past tense (worshipped). As these personalities mentioned are eternal in nature, it would indicate a perpetual state of worship.
5 – dhara – the exact significance of this word in the context is not clear. However, it has been translated as ‘in this World’.
6 – tyAgarAju teliyu – this can be interpreted in two ways – (1) tyAgarAja knows the fact that vishNu, Siva etc worship nAda; (2) nAda - known to tyAgarAja. It has been translated in the latter sense here.

Contributors: 

പിന്മൊഴികൾ

deekhithar krithi-sree venkitesam bhajami and  purandaradasa krithi- innudaya barade are in kalyanavasantham. t s radhakrishnans, thyagaraja sangeetham (devotional song) also.