ചേർത്തതു് Kumar Neelakandan സമയം
സുഹൃത്തുക്കളെ,
M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരത്തിന്റെ ആദ്യ എപ്പിസോഡ് ഇന്ന് ആരംഭിക്കുകയാണ്. ഏവർക്കും സ്വാഗതം. (ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും മത്സരത്തിന്റെ നിബന്ധനകളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
ആദ്യ എപ്പിസോഡായ ആർദ്രവീണയുടെ ഈണമാണ് ഡൌൺ-ലോഡ് ചെയ്യാൻ പാകത്തിൽ താഴെ അറ്റാച്ച് ചെയ്തിട്ടുള്ളത്.
ഇതിന്റെ പല്ലവി അനുപല്ലവി എന്നിവ സൂചനയോടെ കൊടുത്തിട്ടുണ്ട്. ഒരു ഗാനത്തിനുവേണ്ട മൂന്നു അടിസ്ഥാന ഭാഗങ്ങളായ പല്ലവി അനുപല്ലവി ചരണം എന്നിവയിൽ പല്ലവി അനുപല്ലവി എന്നിവയാണ് കൊടുത്തിട്ടുള്ളത്. അനുപല്ലവിയുടെ ഈണത്തിന്റെ ആവർത്തനം തന്നെയാണ് ചരണത്തിലും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആദ്യം പല്ലവി എഴുതണം അടുത്തത് അനുപല്ലവി, പിന്നെയും അനുപല്ലവിയുടെ ടൂണിൽ തന്നെ ഒരിക്കൽ കൂടി എഴുതണം ചരണമായിട്ട്.
ആർദ്രവീണയുടെ ട്യൂൺ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം. അല്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കും.
(ഈ ഈണം നിങ്ങൾക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നത് എം ത്രി ഡി ബിയിലെ നിശികാന്ത് ആണ്.)
ആർദ്രവീണ എന്ന ഈ എപ്പിസോഡിൽ ഗാനരചന നിർവഹിക്കാനുള്ള സന്ദർഭം ചുവടെ പറയുന്നതാണ്.
പരസ്പരമുള്ള പ്രണയം വീട്ടുകാരറിഞ്ഞ് എതിർത്തപ്പോൾ പിടിച്ചു നിൽക്കാനാവാതെ വന്ന നായിക ആത്മഹത്യാശ്രമം നടത്തുകയും അതിൽ പരാജയപ്പെടുകയും ചെയ്തു. അതിനുശേഷം അവൾ വീട്ടുതടങ്കലിൽ ആയിപ്പോകുന്നു. അതോടുകൂടി അവരുടെ പ്രണയം കൂടുതൽ ശക്തവും ആർദ്രവുമാകുന്നു. ഇങ്ങിനെ ഒരു ചുറ്റുപാടിലെ ഒരു രാത്രിയിൽ രണ്ടുവീടുകളിലെ മുറികളിൽ തടവിലാക്കപ്പെട്ട നായകന്റേയും നായികയുടേയും മാനസിക അവസ്ഥയിലൂടെയാണ് ഈ ഗാനം പുരോഗമിക്കേണ്ടത്.. നായകന്റെ വാക്കുകളാണ് ഗാനം. ഇടയ്ക്ക് നായികയുടെ വാക്കുകളും വേണമെങ്കിൽ ആവാം (ഒരു ഡ്യുയറ്റ് പോലെ. പക്ഷെ ഡ്യുയറ്റ് എഴുതുന്നവർ രണ്ടുപേരുടേയും വാക്കുകൾ സൂചിപ്പിക്കണം.)
എൻട്രികൾ അയക്കേണ്ട വിലാസം : events@m3db.com
യൂണിക്കോഡ് മലയാളം ടൈപ്പു ചെയ്യാനറിയുന്നവർ അതിൽ ചെയ്യുക. അല്ലാത്തവർ, എഴുതി സ്കാൻ ചെയ്ത് അയച്ചാലും മതി. പക്ഷെ ഫയൽ നെയിം സ്വന്തം പേരിൽ വേണം സേവ് ചെയ്യാൻ.
മെയിലിന്റെ സബ്ജക്ട് ലൈനിൽ “EPISODE :01“ എന്നുവയ്ക്കാൻ മറക്കരുത്.
പത്തു ദിവസമാണ് മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാക്സിമം ദിവസം. നിങ്ങളുടെ എൻട്രികൾ മെയിലിൽ കിട്ടേണ്ട അവസാന ദിവസം ഏപ്രിൽ 7 (07/04/2011) ആയിരുന്നു.എന്നാൽ മത്സരാർത്ഥികളുടെ അഭിപ്രായത്തെ മാനിച്ച് ഒരാഴ്ച്ച കൂടി ആദ്യത്തെ ഈ മത്സരം നീട്ടിവച്ചിരിക്കുകയാണൂ.അതായത് ഏപ്രിൽ 15 (15/04/2011) വെള്ളി ആണ് ആദ്യത്തെ എൻട്രി അയക്കാനുള്ള അവസാനതീയതി..
ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും മത്സരത്തിന്റെ നിബന്ധനകളെ കുറിച്ചും അറിയാൻ ഈ പോസ്റ്റ് വായിക്കുക
If you are unable to play audio, please install Adobe Flash Player. Get it now.
പിന്മൊഴികൾ
വിജയകുമാർ ബ്ലാത്തൂർ replied on Permalink
ആർദ്ര വീണ വല്ലാതെ
ആർദ്ര വീണ വല്ലാതെ ആർദ്രമായിപ്പോയോ/..ആദ്യ ഗാനം അല്പം സന്തോഷമുള്ളതും ..മോഹനത്തിൽ ചിട്ടപ്പെടുത്തിയതുമാകുമെന്ന് ആശിച്ചു.. എന്നാലും സാരമില്ല....നന്നായിരിക്കുന്നു
Krishna thulasi replied on Permalink
aadyam thanne athmathya
aadyam thanne athmathya venamayirunno? enkilum tune kettu nokkatte
ashamsakal!!!!
jeevan replied on Permalink
my opinion, please dnt take any offense
I am not trying to offend any one, but I dont feel this tune good. First of all, it doesnt feel suit to the situation, second, it feels like it somehow heard. anyways, will try to write some lyrics for this tune..
N.B:-I am sorry 4 not writing in malayalam, I dont have mallu font atm and not able to install..
രാജേഷ് കൃഷ്ണൻ replied on Permalink
ഈ മത്സരത്തിന് ആശംസകൾ...
ട്യൂൺ നന്നായിരിക്കുന്നു. ഓർക്കസ്ട്രയും നല്ല ആലാപനവും കൂടിയാകുമ്പോൾ മികച്ചൊരു ഗാനമാകുമെന്ന് കരുതുന്നു. വരികൾ എഴുതാൻ ശ്രമിക്കാം. ഈ മത്സരത്തിന് ആശംസകൾ… രാജേഷ് കൃഷ്ണൻ
Haree replied on Permalink
ചില പ്രശ്നങ്ങള്‍
എഴുതി വന്നപ്പോള്‍ അനുഭവപ്പെട്ട ചില പ്രശ്നങ്ങള്‍:
ഈ സംശയങ്ങള്‍ തീര്‍ത്തു തന്നാല്‍ 'ഇപ്പോ ശര്യാക്കിത്തരാം'. :-)
Kiranz replied on Permalink
ഹരീ..ആദ്യ ചോദ്യത്തിനുള്ള താളം
ഹരീ..ആദ്യ ചോദ്യത്തിനുള്ള താളം സംഗീതസംവീധായകനോട് ചോദിച്ച് നോക്കാം.
2.അനുപല്ലവി കഴിഞ്ഞ് പല്ലവിയുടെ എല്ലാഭാഗവും പാടണമെന്ന് നിർബന്ധമില്ലല്ലോ.കൃത്യമായ മറുപടി നിശീ പറയുമെന്ന് കരുതുന്നു.
3.അനുപല്ലവിയുടെ അതേ ഈണം തന്നെയാണു ചരണം1,ചരണം 2 എന്നിവക്ക്..ഇവിടെ..പല്ലവി,അനുപല്ലവി,ചരണം എന്ന മൂന്ന് സെക്ഷൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.
ഇത്രയും കൊണ്ട് പെട്ടെന്ന് ശരിയാക്കാൻ പറ്റുമോ എന്നറിയിക്കുമോ :) അല്ലെങ്കിൽ വെക്കേഷനിൽ പോയ സംഗീതസംവിധായകനെ ഓടിച്ചിട്ട് പിടിച്ചോണ്ട് വരാം :)
Navami replied on Permalink
Episode 2 of Lyrics competition
Is episode 2 published?
sanal sasidharan replied on Permalink
മനോഹരമായ ആശയം-ആശംസകൾ
ഈ മത്സരം ഒരുഗ്രൻ ആശയമാണ്.എല്ലാവിധ ആശംസകളും.
m3admin replied on Permalink
അടുത്ത എപ്പിസോഡിൽ ഒരു ചെറിയ മാറ്റം പുതിയതു്
നേരത്തേ അറിയിച്ചതിൽ നിന്ന് വ്യത്യസ്തമായി അടുത്ത എപ്പിസോഡ് ഒരു താരാട്ട് തീമായിരിക്കും. അത് നാളെ രാവിലെ പ്രസിദ്ധീകരിക്കുന്നതാണ്.മത്സരം പിന്തുടരുന്ന എല്ലാവർക്കും നന്ദി.
js replied on Permalink
episode 1,2,3 result evide ?
episode 1,2,3 result evide ?
js replied on Permalink
episode 1,2,3 result evide ?
episode 1,2,3 result evide ?