പക്കല നിലബഡി

കൃതി : പക്കല നിലബഡി
കർത്താവ് : ത്യാഗരാജ സ്വാമികൾ
രാഗം : ഖരഹരപ്രിയ

‘വേദ’ എന്ന നാലാം ചക്രത്തിലെ നാലാമത്തെ മേളകർത്താരാഗമാണ് ഖരഹരപ്രിയ. ഖര എന്ന സംഖ്യ 22 നെക്കുറിക്കുന്നു. ഹരപ്രിയ എന്നായിരുന്നു ഇതിന്റെ നാമധേയമെന്നും 22 ആമതു മേളകർത്താരാഗമെന്ന നിലയിൽ ആ സംഖ്യ ലഭിക്കാനായി കടപയാദി പ്രകാരം ‘ഖര’ എന്നതു പിന്നീട് കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നും ഒരഭിപ്രായമുണ്ട്. ഹരപ്രിയ എന്നാൽ ശിവന് പ്രിയപ്പെട്ടതെന്നോ പാർവ്വതിയെന്നോ അർത്ഥം വരും. എന്നാൽ ഖരഹരപ്രിയ എന്നാൽ ഖരനെന്ന അസുരനെ ഹരിച്ചവന് (ശ്രീരാമൻ) പ്രിയപ്പെട്ടതെന്നോ സീതയെന്നോ അർത്ഥം പറയാം. പേരെന്തുതന്നെയായാലും വളരെ ദീർഘമായ ആലാപനത്തിന് അവസരമുള്ള കരുണരസപ്രധാനമായ രാഗമാണിത്. വീരഭാവവും ഇതിൽ നന്നായി പ്രതിഫലിക്കുന്നതായി കാണാം. ഹിന്ദുസ്ഥാനിയിൽ കാഫി ഥാട്ട് ആണ് സമാനമായ രാഗം. ഷഡ്ജം, ചതുശ്രുതി ഋഷഭം, സധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതുശ്രുതി ധൈവതം, കൈശികി നിഷാദം എന്നിവയാണ് സ്വരങ്ങൾ. രി ഗ ധ നി ഛായാ-ന്യാസ സ്വരങ്ങളും രി യും പ യും അംശസ്വരങ്ങളുമാണ്. ഇതൊരു സർവ്വ സർവ്വ ഗമക വാരികാ രക്തി രാഗമാണ്. രി സ, സ നി, നി ധ, ധ പ, പ മ , മ ഗ, ഗ രി എന്ന പ്രത്യാഹത ഗമകം ഈ രാഗത്തിന് മാറ്റു പകരുന്നു. എന്നാൽ ഗമകമില്ലാതെ തന്നെയും ഈ രാ‍ഗത്തിന് സവിശേഷമായ ഒരു ഭംഗിയുണ്ട്. ഇതൊരു ത്രിസ്ഥായി രാഗം കൂടിയാണ്. സാധാരണയായി കൃതികളെല്ലാം സ രി പ നി എന്ന സ്വരമേളനത്തോടെയാണ് ആരംഭിക്കാറുള്ളത്. നി ധ പ മ ഗ രി, നി ധ പ ധ നി സ നി ധ പ മ ഗ രി എന്നീ പ്രയോഗങ്ങളും സാധരണം. ഏതുകാലത്തും പാടാൻ യോഗ്യമാണിത്. ഗ്രീക്-യൂറോപ്യൻ-അറബിക് സംഗീതത്തിൽ സമാ‍ന രൂപമുള്ള രാഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ത്യാഗരാജസ്വാമികളാണ് ഈ രാഗത്തിന് ജനപ്രിയത നേടിക്കൊടുത്തത്. അദ്ദേഹം ധാരാളം കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുത്തുസ്വാമി ദീക്ഷിതരോ ശ്യാമശാസ്ത്രികളോ ഒരു കൃതിപോലും ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടില്ല. എന്നാൽ ദീക്ഷിതർ രുദ്രപ്രിയ എന്ന രാഗത്തിൽ കൃതികൾ കമ്പോസ് ചെയ്തിട്ടുണ്ട്. അതാകട്ടെ ഖരഹരപ്രിയയൊട് സാമ്യമുള്ളതും അവരോഹണത്തിൽ ധൈവതം ഇല്ല എന്ന വ്യത്യാസം മാത്രമുള്ളതുമാണ്. ത്യാഗരാജഭാഗവതരുടെ തന്നെ പ്രസിദ്ധമായ ‘ചക്കനി രാജമാർഗ്ഗമുലുണ്ഡഗ സന്ദുല ദൂരനേല ഓ മനസാ’ ഖരഹരപ്രിയയിലെ വളരെ പ്രസിദ്ധമായ കൃതിയാണ്. നാഗസ്വരത്തിൽ ദീർഘമായ ആലാപനം നടത്താൻ ഈ രാഗം പ്രധാനമായും ഉപയോഗിക്കാറുണ്ട്. കാരൈക്കുറിശ്ശി അരുണാചലവും മറ്റും മണിക്കൂറുകളോളം ഇതിൽ രാഗവിസ്താരവും ആലാപനവും നടത്തിയിരുന്നു. ധാരാളം നാടൻ പാട്ടുകളും കാവടിച്ചിന്തുകളും തിരുപ്പുകൾ പദങ്ങളും ഈ രാഗത്തിലുണ്ട്.

കോരി സേവിമ്പ രാരേ കോർകലീഡേര, മിത്രി ഭാഗ്യമേ ഭാഗ്യമു മനസാ സൌ, രാമാ നീയെഡ പ്രേമ രഹിതുലകു തുടങ്ങിയ കൃതികൾ ത്യാഗരാജ സ്വാമികൾ തന്നെ ചിട്ടപ്പെടുത്തിയവയാണ്. പാപനാശം ശിവൻ (അപ്പൻ അവതരിത്ത, ധർമാംബികേ, ജാനകീപതേ), ഊത്തുക്കാട് (ഭക്തിയോഗ, സുന്ദര നടരാജം), ഗോപലകൃഷ്ണ ഭാരതി (ഇന്ത ജന്മം വേണ്ടും), മുത്തയ്യാ ഭാഗവതർ (കണ്ണൻ മണിവർണ്ണൻ) തുടങ്ങിയവരുടെ പ്രസിദ്ധങ്ങളായ രചനകൾ ഈ രാഗത്തിലുണ്ട്. ഏകദേശം 132 ജന്യരാഗങ്ങൾ ഈ മേളകർത്താരാഗത്തിനുണ്ട്. ശ്രീരാഗം, കാനഡ, ആഭേരി, ദർബാർ, ദേവമനോഹരി, ഹുസേനി, കല്യാണവസന്തം, കാപ്പി, മദ്ധ്യമാവതി, ശ്രീരഞ്ജിനി, ശുദ്ധധന്യാസി, മുഖാരി, ശിവരഞ്ജിനി, ഉദയരവിചന്ദ്രിക, ആഭോഗി എന്നിവ അവയിൽ പ്രധാനം.  

മലയാള ചലച്ചിത്ര – ലളിതഗാനങ്ങൾ അനവധിയാണ് ഈ രാഗം അടിസ്ഥാനപ്പെടുത്തി ചെയ്തിരിക്കുന്നത്. ദക്ഷിണാമൂർത്തി – ശ്രീകുമാരൻ തമ്പി ടീമിന്റെ ‘ഉത്തരാസ്വയംവരം കഥകളികാണുവാൻ’, വയലാർ - ദേവരാജൻ ടീമിന്റെ ‘സാമ്യമകന്നോരുദ്യാനമേ’, ‘പുലയനാർ മണിയമ്മ’, ഇളയരാജ – ബിച്ചു ടീമിന്റെ ‘ഓലത്തുമ്പത്തിരുന്നൂയലാടും’, ദക്ഷിണാമൂർത്തി – തിക്കുറിശ്ശി ടീമിന്റെ ‘കാർകൂന്തൽ കെട്ടിലെന്തിന്’, രഘുകുമാർ - പുത്തഞ്ചേരി ടീമിന്റെ ‘ആമ്പല്ലൂരമ്പലത്തിൽ ആറാട്ട്’, രവീന്ദ്രസംഗീതത്തിൽ കന്മദം എന്ന ചിത്രത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ തുടങ്ങിയ ഗാനങ്ങൾ അവയിൽ ഭവാർദ്രമായ ചിലതുമാത്രം. മയിൽ‌പ്പീലി എന്ന ആൽബത്തിലെ ‘യമുനയിൽ ഖരഹരപ്രിയായിരുന്നെങ്കിൽ’,  എസ്. രമേശൻ നായർ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘ആകാശമാം പുള്ളിപ്പുലിമേലെഴുന്നെള്ളും’ എന്ന അയ്യപ്പ ഭക്തിഗാനം, ഒ.എൻ.വി എഴുതി ആലപ്പി രംഗനാഥ് സംഗീതം നിർവ്വഹിച്ച ‘പദേ പദേ ശ്രീ പദ്മദലങ്ങൾ പരാഗമുതിരുകയായി’ എന്ന ഓണപ്പാട്ട് എന്നിവയും ഈ രാഗം ബേസ് ചെയ്ത് കമ്പോസ് ചെയ്യപ്പെട്ടവയാണ്.

കച്ചേരിക്ക് ചില വായ്പ്പാട്ടുകാർ പക്കാ‍ാ‍ാ‍ാലാ‍ാ‍ാ നീ…ലാ‍ാ‍ാ‍ാ ബാ‍ാഡീ എന്ന് നീട്ടിപ്പിടിക്കുന്നത് കേട്ടിട്ടുണ്ട് ;)

അല്ലയോ അമ്മയായ സീതേ, അല്ലയോ സുമിത്രാ പുത്രാ, ശ്രീരാമചന്ദ്രന്റെ രണ്ടു പക്കത്തിലും (വശങ്ങളിൽ) നിന്ന് അദ്ദേഹത്തെ സേവിക്കുന്നതു എത്രമാത്രം മഹിതമാണെന്ന് എന്നോട് ദയവായി വിശദീകരിച്ചു തന്നാലും എന്ന ത്യാഗരാജന്റെ അപേക്ഷ ആസ്വാദകരും ഏറ്റുചോദിക്കുന്ന രീതിയിൽ ഇതിലെ സ്വരസഞ്ചാരവും രാഗഭാവവും അർത്ഥപുഷ്ടിയും സംഗമിച്ച് അത്രമേൽ ഹൃദയാവർജ്ജകമായി അനുഭവവേദ്യമാകുന്ന ഒരു ആകർഷണീയത ഇതിന്റെ ആലാപനത്തിലുടനീളം അനാദൃശമാകുന്നു.

Aroh: സ രി2 ഗ2 മ1 പ ധ2 നി2 സ
Avroh: സ നി2 ധ2 പ മ1 ഗ2 രി2 സ

പല്ലവി 

പക്കല നിലബഡി കൊലിചേ മുച്ചട
ബാഗ തെല്പ രാദാ

Won’t (rAdA) you inform me (telpa) in detail (bAga) (literally well) about the grandeur (muccata) of your serving (kolicE) (SrI rAma) by standing (nilabaDi) on His either side (pakkala)?

അനുപല്ലവി 

ചുക്കല രായനി കേരു മോമു ഗല
സു-ദതി സീതമ്മ സൌമിത്രി രാമുനികി-ഇരു 

O Beautiful teethed (su-dati) Mother (amma) sItA (sItamma) having (gala) a face (mOmu) that puts to shame (kEru) the moon – the Lord (rAyani) of stars (cukkala) - and O lakshmaNa – son of sumitrA (saumitri)! won’t you inform me in detail about the grandeur of your serving, by standing on either (iru) (literally both) side SrI rAma (rAmuniki) (rAmunikiru)?

ചരണം 

തനുവുചേ വന്ദനമു-ഒനരിഞ്ചുചു-ഉന്നാരാ
ചനുവുന നാമ കീര്തന സേയുചു-ഉന്നാരാ
മനസുന തലചി മൈ മരചി-ഉന്നാരാ
നെനരു-ഉഞ്ചി ത്യാഗരാജുനിതോ ഹരി ഹരി മീരു-ഇരു

Are (unnArA) you bodily (tanuvucE) paying (onarincucu) obeisance (vandanamu) (vandanamoranincucunnArA) to Him? or are (unnArA) you engaged (sEyucu) (sEyucunnArA) in chanting (kIrtana) His names (nAma) lovingly (canuvuna)? or are (unnArA) you in trance (mai maraci) (maraciyunnArA) (literally unaware of body consciousness) meditating (talaci) (literally think) in the mind (manasuna) on Him? won’t you (mIru) kindly (nenaru unci) (nenarunci) inform this tyAgarAja (tyAgarAjunitO) in detail about the grandeur of serving SrI rAma by standing on His either (iru) (mIriru) side? Pardon me for asking (hari hari)! 

സാരാർത്ഥം

O Beautiful teethed Mother sItA - having a face that puts to shame moon - and O lakshmaNa!

Won’t you kindly inform, this tyAgarAja, in detail about the grandeur of your serving SrI rAma by standing on His either side?

Are you bodily paying obeisance to Him? or are you engaged in chanting His names lovingly? or are you in trance meditating in the mind on Him?

Pardon me for asking!

അഭിപ്രായങ്ങൾ

  1. cukkala rAyani kEru mOmu gala – this can be applied either to sItA or SrI rAma. However, in all the books this has been applied to sItA only. The same has been maintained here also.
  2. hari hari – Exclamation - A colloquial usage to beg pardon of venerable people for uttering something which should not have been said to them. 

 

Article Tags: 
Contributors: