നാദം - ഒരു ഓഡിയോബുക്ക്

 

 

 

 

 

 

 

 

സംഗീതത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്കായി M3DB യുടെ പുതിയ സംരംഭമാണ് “നാദം”. ആദ്യ സ്വതന്ത്ര സംഗീത ശാഖയായ “ഈണ”ത്തിൽ നിന്നും വ്യത്യസ്തമായി വർഷത്തിൽ ഒരിക്കൽ പുറത്തിറക്കുന്ന ഒരാൽബം എന്ന നിലയിലല്ലാതെ ഏറ്റവും ചുരുങ്ങിയ ചെലവിലും പ്രയത്നത്തിലും ഏതൊരാൾക്കും പുതിയ സംഗീതത്തിൽ, വരികളിൽ, ശബ്ദത്തിൽ, തങ്ങളുടെ ഗാനങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഏതുകോണിലുമുള്ള ഗാനരചനയിൽ, സംഗീത സംവിധാനത്തിൽ, ആലാപനത്തിൽ, പശ്ചാത്തല സംഗീതോപകരണം കൈകാര്യം ചെയ്യുന്നതിൽ, സൌണ്ട് എഫക്ട്സ് / എഞ്ചിനീയറിങ്ങിൽ തൽ‌പ്പര്യവും കഴിവുമുള്ള പ്രതിഭകൾക്ക് ഇതിലേക്ക് സ്വാഗതം. നിങ്ങൾക്കായി അവസരങ്ങളുടെ ജാലകം ഞങ്ങൾ തുറന്നിടുന്നു….

Contributors: