പിന്നെയും പിന്നെയും

വിശേഷണങ്ങൾ വേണ്ടാത്ത ഗാനരചയിതാവ്, മലയാളത്തെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് വർഷമൊന്നു തികയുന്നു. ഒരു വർഷം എത്ര പെട്ടെന്നാണ് കടന്നു പോയതെന്ന ആശ്ചര്യത്തോടെ നമ്മൾ കാലത്തിനുമുൻപിൽ പകച്ചു നിൽക്കുന്നു!

ആ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്…....  

നിശീകാന്ത് ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു.

‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടികടന്നെത്തുന്ന പദസിന്വനം

പിന്നെയും പിന്നെയും ആരോ നിലാവത്ത്…………’കുറച്ചുനാൾ മുൻപ് ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ബെഡ്ഡിൽ ചാരിക്കിടന്നുകൊണ്ട് ഈ പാട്ടുകേൾക്കുമ്പോൾ പെട്ടെന്ന് കണ്ണിൽ നനവു പടർത്തി മനസ്സിലേക്കൊടിയെത്തിയത് ആ പുത്തഞ്ചേരിക്കാരന്റെ മുറുക്കിച്ചുവന്ന ചുണ്ടിൽ പുഞ്ചിരിയുമായി നിൽക്കുന്ന ആ രൂപമായിരുന്നു, അനുവാദം ചോദിക്കാതെ മനസ്സിൽ കടന്നിരുന്ന് ഒരു യാത്രപോലും പറയാതെ നടന്നുമറഞ്ഞ ഒരു അവധൂതന്റെ രൂപം.അതുവരെയുള്ള പാട്ടെഴുത്തു സങ്കൽ‌പ്പങ്ങൾക്ക് ഒരു വെല്ലുവിളിയുമായി സിനിമയിലേക്ക് കടന്നു വന്ന ഗിരീഷ് പുത്തഞ്ചേരി തന്റെ ഹ്രസ്വമായ 20 വർഷത്തെ സിനിമാഗാനലോക ജീവിതത്തിൽ മറക്കാനാകാത്ത അനേകം ഗാനങ്ങൾ മലയാലത്തിനു സമ്മാനിച്ചു. നേരിട്ടുള്ള അർത്ഥകൽ‌പ്പനകളെ അതിജീവിച്ച് പാട്ടിന്റെ ‘ടോട്ടൽ ഫീൽ’നാണ് പ്രാധാന്യമെന്ന് അടിയുറച്ച് വിശ്വസിച്ച അദ്ദേഹം വളരെയധികം വിമർശനങ്ങളേയും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവയൊന്നും മലയാളികൾ നെഞ്ചേറ്റിയ ഗാനങ്ങൾ പകർന്ന അദ്ദേഹത്തിന്റെ ഗാനസൌന്ദര്യത്തിന് ത്തിന് ഒരു കോട്ടവും തട്ടിച്ചില്ല. കാവ്യത്തിനുപരിയായി ഗാനത്തിന്റെ അതിന്റേതായ ചിട്ടവട്ടങ്ങളും രൂപവും ഭാവവുമുണ്ടെന്ന് ചിന്തിക്കാനായിരുന്നു പുത്തഞ്ചേരിക്ക് താൽ‌പ്പര്യം.സംസ്കൃത പണ്ഡിതനായ അച്ചന്റേയും സംഗീജ്ഞയായ അമ്മയുടേയും മകനായി വളർന്ന അദ്ദേഹത്തിന്റെ ചെറുപ്പകാലം ദാരിദ്ര്യത്തിന്റേയും കണ്ണീരിന്റേയും കഥാസമാഹാരമായിരുന്നു. ചന്ദനത്തടിയിലെരിഞ്ഞ അച്ചന്റെ ആർദ്രമായ ഓർമ്മകളെ സ്നേഹിച്ചിരുന്ന, അരത്തുടം കണ്ണീരാൽ അത്താഴം വിളമ്പിയ അമ്മയുടെ ഓർമ്മകളെ സ്നേഹിച്ചിരുന്ന, സ്വന്തം ആത്മാവിനെ മുട്ടിവിളിച്ച ദിവ്യമായ സ്നേഹത്തെ ഉള്ളിൽ സൂക്ഷിച്ചിരുന്ന അദ്ദേഹം ചെറുപ്പ കാലത്ത് അമരകോശവും സിദ്ധരൂപവും ജ്യോതിഷ - ആയുർവ്വേദ ഗ്രന്ഥങ്ങളും മറ്റും ഹൃദിസ്ഥമാക്കിയത് പിൽക്കാലത്ത് ഗാനരചനാ ലോകത്ത് യഥേഷ്ടം വിഹരിക്കാനുള്ള വഴിയൊരുക്കിക്കൊടുത്തു എന്നതിൽ സംശയമില്ല. അമ്മ പകർന്ന് നൽകിയ സംഗീതത്തിന്റേയും താളങ്ങളുടേയും അടിത്തറ അദ്ദേഹത്തിന്റെ രചനകളെ മികവുറ്റതാക്കാൻ സഹായിച്ചിട്ടുണ്ട്. വാക്കുകൾ കൊണ്ട്, വർണ്ണനകൾ കൊണ്ട് ഒരു പൂക്കാലമായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. സംഗീതം എത്രമോശമായിരുന്നാലും ഒരു ‘പുത്തഞ്ചേരി ടച്ച്’ അതിൽ അവശേഷിപ്പിച്ച് ആ ഗാനത്തെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് കടത്തിവിടാൻ ആ ഗാനങ്ങൾക്ക് കഴിഞ്ഞിരുന്നു.കാവ്യത്വവും ഗാനത്വവും തമ്മിൽ ഒരിക്കലും ഗിരീഷ് കൂട്ടിക്കുഴച്ചിരുന്നില്ല. കാവ്യമല്ല ഗാനം എന്നുതന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു എന്നുവേണം കരുതാൻ. സംഗീത സംവിധായകന്റെ നിർദ്ദേശിക്കപ്പെട്ട മീറ്ററുകൾക്കുള്ളിൽ നിന്നുകൊണ്ട് വരികളെതുമ്പോൾ ആദ്യം വരികളെഴുതാൻ ലഭിക്കുന്ന സ്വാതന്ത്ര്യം ഒരെഴുത്തുകാരന് ലഭിക്കുന്നില്ല. കാവ്യം പോലെ നിയതമായ ഗുരു-ലഘു വ്യവസ്ഥകളിലല്ലാ ഗാനത്തിന്റെ പ്രയാണം. അത് സംഗീത സാദ്ധ്യതകളെ കൂടുതൽ സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഒരു രചനാ ശൈലിയാണ്. ഇടയ്ക്കുള്ള നീട്ടലുകളും കുറുക്കലുകളും പിരിക്കലുകളും ഗമകങ്ങളും ശബ്ദവ്യതിയാനവും സ്വര-വ്യഞ്ജന പ്രാസഭംഗിയും എല്ലാം കൂടിച്ചേരേണ്ട ഒരു സങ്കീർണമായ പ്രക്രിയ. അവിടെ കവിതയെ ഉരുക്കിച്ചേർക്കുക ചിലപ്പോൾ ബുദ്ധിമുട്ടാകും. രണ്ടരക്ഷരമുള്ള വാക്കുകൾ മലയാളത്തിൽ കുറവാണെന്നുള്ളത് സംഗീതത്തിനൊപ്പിച്ചുള്ള ഗാനരചനയെ കൂടുതൽ ദുഷ്കരമാക്കുന്നു. അനേകം വിമർശനങ്ങളേറ്റുവാങ്ങിയെങ്കിലും ചില്ല്, തൂവൽ, കൂട്, ഇളം, കുളിർ, നിഴൽ, മണി, മഴ തുടങ്ങിയ ധാരാളം ഇരട്ടാക്ഷരങ്ങൾ അദ്ദേഹത്തിന്റെ ചെപ്പിൽ ഉണ്ടായിരുന്നു, ഫില്ലറുകളായി. എങ്കിലും അതൊന്നും ഗാനത്തിന്റെ ഭംഗിയെ കുറച്ചില്ല. അത് പൂർവ്വോത്തര പദങ്ങളുമായി മനോഹരമായി സന്ധിചെയ്യിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.വാക്കുക്കൾക്കിടയിലെ വായനയല്ല ഗാനങ്ങൾ എന്ന് അദ്ദേഹത്തിന്റെ ഓരോ പാട്ടും നമ്മേ ഓർമ്മിപ്പിക്കുന്നു. വസ്തുതകളിൽ നിന്നും വർണ്ണനകളിലേക്ക് നീളുന്ന ഒരു പ്രയാണമായിരുന്നു അത്. ഈരടികളിൽ അല്ലെങ്കിൽ ഒറ്റവരികളിൽ അർത്ഥം പൂർത്തിയാക്കി അടുത്തതിൽ മറ്റൊരു കൽ‌പ്പനയെ അവതരിപ്പിച്ച് ചടുലവും വിരക്തമല്ലാത്തതുമായ ആശയഭാവങ്ങൾ പ്രകാശിപ്പിക്കുന്നവയായിരുന്നു അവയെല്ലാം തന്നെ. എങ്കിലും പൂർണ്ണമായി ആശയങ്ങൾ പ്രദാനം ചെയ്യുന്ന ഗാനങ്ങളും അദ്ദേഹം എഴുതി. കാലഘട്ടങ്ങളുടെ മാറ്റങ്ങൾ ഉൾക്കൊണ്ട് എഴുതേണ്ടിവരുന്നത് ഗാനരചനയേയും ബാധിക്കുമെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. ഒരു സിനിമാ ഗാനമെന്നാൽ അതിന്റെ സന്ദർഭത്തിനാണ് പ്രാധാന്യം. ഒരു രംഗം കാണാതെ ഗാനം മാത്രം ആസ്വദിച്ചാൽ അതിൽ പൂർണ്ണതയുണ്ടാകുന്നില്ല. അങ്ങനെ നോക്കുമ്പോൾ കഥാസന്ദർഭവുമായി ഗാനത്തെ കൂട്ടിയിണക്കേണ്ട ഉത്തരവാദിത്തവും കൂടി ഗാനരചയിതാവിന് വരുന്നു. പ്രത്യേകിച്ച് ഒരു ഗാനം ഒരു കഥ നയിക്കുന്ന പശ്ചാത്തലത്തിൽ. അതുകൊണ്ടാണ് ആ രംഗത്തിന്റെ വിഷ്വൽ കണ്ടുകൊണ്ട് പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഗാനം കേൾക്കുമ്പോൾ അത് കൂടുതൽ ഹൃദയാവർജ്ജകങ്ങളാകുന്നതും നാം അതിൽ മയങ്ങിപ്പോകുന്നതും.ഏത് ട്യൂൺ എങ്ങനെയൊക്കെ ഇട്ടുകൊടുത്താലും അത് തനിക്കനുകൂലമാക്കി പരമാവധി പൊലിപ്പിച്ച് വരികൾ എഴുതുവാൻ അദ്ദേഹത്തിന് അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. ചില പ്രത്യേക സന്ദർഭങ്ങളിലെ ഗാനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക. ദേവാസുരത്തിലെ ‘അംഗോപാംഗം സ്വരമുഖരം’ എന്ന ഗാനമെഴുതിയത് ‘അമ്മൂമ്മക്കിളി വായാടി’ എഴുതിയ ആൾ തന്നെയോ എന്ന് നാം അതിശയിച്ചുപോകും. ‘ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ്, ഗോപികാ രമണരൂപമേ നെഞ്ചിലുണരൂ, അഭിനവ സഭയിതിൽ നൊന്തുപാടുമീ ശാമകന്യയിൽ കനിയൂ.., മനസ്സിന്റെ നിർവ്വേദമുഖരാഗമേ…, തെളിയാതെ പൊലിയുന്ന തിരിനാളമേ, നിളപോലെ വരളുന്ന മമമോഹമേ’ എന്നൊക്കെ ആ സന്ദർഭത്തിനനൌസരിച്ച് ഇതിൽക്കൂടുതൽ ഒരു ഗാനരചയിതാവിന് ഭംഗിയായി എഴുതാൻ സാധിക്കുമോ എന്ന് എനിക്ക് സംശയമാണ്. സന്ദർഭം ശോകമെങ്കിലും നായകന്റെ രസത്തിനനുസരിച്ച് വാക്കുകളിൽ വീര-ഗാംഭീര്യഭാവത്തെ എത്ര മനോഹരമായി ആവാഹിച്ചിരിക്കുന്നു ആ വിരൽത്തുമ്പുകൾ. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം എന്താകാമെന്ന ചിന്തകൾ സഞ്ചരിക്കുന്ന വഴിയൊന്ന് നൊക്കൂ, ആ ഗാനരചയിതാവിന്റെ സങ്കൽ‌പ്പങ്ങളിലേക്കുള്ള തീർത്ഥയാത്രയാകുമത്. ആരോ വിരൽ മീട്ടി എന്ന ഗാനം നമ്മേ ഏത് ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്ന് അതനുഭവിക്കുന്ന ഓരൊരുത്തർക്കുമേ പറയാൻ കഴിയൂ.കൈക്കുടന്ന നിറയെ തിരുമധുരവുമായി ഒഴുകുകയായിരുന്നു രണ്ട് പതിറ്റാണ്ട് ആ ഗാനമാധുരി. ഒരു ‘പാട്ട്’ എഴുതാൻ ആർക്കും കഴിഞ്ഞേക്കും, പക്ഷേ, അതൊരു ‘ഗാന’മാക്കാൻ എല്ലാരെക്കൊണ്ടും കഴിഞ്ഞെന്നുവരില്ല. അങ്ങനെ എന്തെഴുതിയാലും അതിൽ ഒരു ഗാനസൌന്ദര്യം സന്നിവേശിപ്പിക്കാൻ കഴിയുന്ന ഒരു ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ജീവിച്ചിരുന്നപ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ അവഗണിച്ച ആ സാന്നിദ്ധ്യത്തിന്റെ മാധുര്യം അദ്ദേഹത്തിന്റെ അഭാവത്തിൽ നാം തിരിച്ചറിയുന്നു എന്നതുതന്നെ അദ്ദേഹത്തിന്റെ ഗാനങ്ങൾ നമ്മിൽ എത്രമാത്രം അഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതിന്റെ നേർചിത്രമാണ്. ഒരിക്കൽ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്, ഒരു പരിപാടിക്ക് ക്ഷണിക്കാനായി. എന്നാൽ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല, മറ്റൊരിക്കൽ വരാമെന്ന് അറിയിച്ചിരുന്നു, അന്ന് തമ്മിൽ കാണാനാകുമെന്നും. പക്ഷേ, വിധി അതിനനുവദിച്ചില്ല. പിന്നെ, ആരൊടൊന്നും പറയാതെ ആ പകൽ‌പക്ഷി എങ്ങോ മറഞ്ഞപ്പോൾ നടക്കാതെ പോയ അ ആഗ്രഹം ഒരു നൊമ്പരമായി ഇന്നും മനസ്സിൽ അവശേഷിക്കുന്നു…., എന്നും….പറനിറയെ തൂകും പൌർണ്ണമിയിൽ

പാഴിരുൾ തറവാടിൻ മുന്നിൽ

ആരോ കമഴ്തിവച്ചൊരോട്ടുരുളിപോലെ

ആവണിത്തിങ്കളുദിക്കേ

നിറകണ്ണുമായി ഞാൻ കാത്തു നിൽപ്പൂ , നീ

പറയാതെ പോയതിൻ പരിഭവത്തിൽ, തമ്മിൽ

കാണാതെ പോയതിൻ നൊമ്പരത്തിൽ

തമ്മിൽ കാണാതെ പോയതിൻ നൊമ്പരത്തിൽ

………………. :(

ഈണത്തിൽ നിന്നും ഈ ഗാനം കേൾക്കാംജോസഫ് തോമസ് ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച്

ഏതാണ്ടൊരു നാല് വര്ഷം മുന്‍പ് തിരുവനന്തപുരത്തു ഈസ്റ്റ്‌ കോസ്റ്റ് സ്റ്റുഡിയോയില്‍ വച്ച് വെറ്റില ചവച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു ചിരിച്ച പുത്തഞ്ചേരിയുടെ മുഖം ഓര്‍മ്മയുണ്ട്. യശ:ശരീരനായ ശ്രീ. എം.ജി. രാധാകൃഷ്ണന്‍ എന്നെ പുത്തഞ്ചേരിക്ക് പരിചയപ്പെടുതിയപ്പോഴായിരുന്നു അത്. എം.ജി.ആറിനു ഒരു ട്രാക്ക് പാടാന്‍ പോയതായിരുന്നു. എം.ജി.ആര്‍. പറഞ്ഞതനുസരിച്ച് ഞാന്‍ "നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ" പാടി. പാട്ടെഴുതിയ ആളും സംഗീതം പകര്‍ന്ന ആളും മുന്‍പില്‍ ഇരിക്കുന്നത് കൊണ്ട് നല്ല വിറ ഉണ്ടായിരുന്നു. പക്ഷെ പാട്ട് കഴിഞ്ഞപ്പോള്‍ "നന്നായി" എന്ന് പറയാന്‍ അദ്ദേഹം മടി കാണിച്ചില്ല. പിന്നെ എങ്ങിനെയാണ് താന്‍ എം.ജി.ആറുമായി സൗഹൃദം സ്ഥാപിച്ചത് എന്നതിനെ പറ്റിയും സിനിമയില്‍ എത്തിപ്പെടാന്‍ കഴിച്ച ബുദ്ധിമുട്ടുകളെ പറ്റിയുമൊക്കെ വിശദമായി പറഞ്ഞു.വെറ്റില നീര് പുറത്തു വരാതിരിക്കാനെന്ന വണ്ണം ചുണ്ടിന്റെ ഒരു വശം കോട്ടി ഗൌരവം പൂര്‍ണ്ണമായി വിടാതെയുള്ള ആ ചിരിയും ഇട മുറിയാതെ നല്ല മലയാളത്തിലുള്ള സംഭാഷണവും മറക്കാന്‍ കഴിയില്ല...N V Krishnan, about Girish Puthencherry

About 6 months before his death I met him in Mumbai when he was on his routine visits here in connection with the Indian Performing Rights Society meetings. He was the chief guest in one stage show in which I also sang a few songs.. After I completed singing the title song of 'Kabhie Kabhie', he came up to me and congratulated for the performance and asked if I could meet him at his hotel the next  day.. Accordingly I went to meet him on the next day (August 1st 2009) song..The 4- 5 hours I spent with him can never be forgotten throughout my life..There were just me, Girish and a common musician friend of ours...no one else.. Over the phone he introduced me to his family in Kerala. He made me talk to them... I must have sung not less than 50 songs for him that evening.. He wanted to see the newly opened Worli Sea link Bridge. We took a cab and went to  see that bridge. He was creating instant couplets after every 5 mts..  He also  sang quite a lot of songs.. I was amazed at the knowledge he had in music .. It was with a great love and affection that he let me go that night..I never anticipated that his end would be so soon..A very down to earth person with immense knowledge in Music and .literature.. !!!  I never can forget him and that evening.

 

പിന്മൊഴികൾ