നിധി ചാല സുഖമാ

 

 

പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

കൃതി : നിധി ചാല സുഖമാ

കർത്താവ് : ത്യാഗരാജ ഭാഗവതർ

 രാഗം : കല്യാണി

 

72 മേളകർത്താ രാഗങ്ങളെ രണ്ടായി തരം തിരിച്ചാൽ 1 മുതൽ 36 വരെയുള്ളവയെ ശുദ്ധമദ്ധ്യമ രാഗങ്ങളെന്നും 37 മുതൽ 72 വരെയുള്ളവയെ പ്രതി മദ്ധ്യമ രാഗങ്ങളെന്നും വിളിക്കുന്നു. ഇതിൽ 65 ആം മേളകർത്താ രാഗമായ കല്യാണി അഥവാ കല്യാൺ അല്ലെങ്കിൽ യമൻ എന്ന മേചകല്യാണി (ച = 6, മ = 5) പ്രതിമദ്ധ്യമ രാഗവിഭാഗത്തിൽ പെടും. 11 ആം ചക്രത്തിലെ (രുദ്ര) 5 ആം രാഗമാണിത്. ശാന്തകല്യാണിയെന്നും ഇതറിയപ്പെടുന്നു (ത = 6, ശ = 5). ഷഡ്ജം, ചതുശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പ്രതി മദ്ധ്യമം, ചതുശ്രുതി ധൈവതം, കാകളി നിഷാദം എന്നിവയാണ് സ്വരങ്ങൾ. ശങ്കരാഭരണവുമായി മദ്ധ്യമത്തിന്റെ വ്യത്യാസമേ ഈ രാഗത്തിനുള്ളൂ. ഇതൊരു ‘സർവ്വ സർവ്വ ഗമക വാരികാ രക്തി രാഗ’മായിട്ടാണ് അറിയപ്പെടുന്നത്. ഇതിൽ ഗ, പ എന്നിവ അംശസ്വരങ്ങളും രി, ഗ, ധ, നി ന്യാസസ്വരങ്ങളുമാണ്. എല്ലാ സ്വരങ്ങളും ഗമകങ്ങളോടെ തീവ്രങ്ങളായാണ് ഇതിൽ ഉപയോഗിക്കുന്നത്. കമ്പിത-സ്ഫുരിത-ത്രിപുച്ഛ ഗമകങ്ങളോടെയുള്ള  സ്വരസഞ്ചാരം ഇതിന് പ്രത്യേകമായ സൌന്ദര്യവും ഭാവവും ആകർഷണീയതയും പകരുന്നു. രിരി ഗഗ മമ ധധ, ഗഗ മമ ധധ നിനി, മമ ധധ നിനി രിരി തുടങ്ങിയ ജണ്ഡപ്രയോഗങ്ങളും നിഗരിനി, ധനിരിനിധനി, ഗനിധ നിഗരി തുടങ്ങിയ ദാട്ടു പ്രയോഗങ്ങളും ഇതിൽ ശോഭിക്കുന്നു. ഷഡ്ജവും പഞ്ചമവും ഒഴിവാക്കി ധനിരിഗമ ധനിരിനിധ മഗരിനി തുടങ്ങിയ പ്രയോഗങ്ങളും ഇതിലുണ്ട്.

 

ഷഡ്ജ സ്വരശ്ച ഋഷഭഃ പഞ്ചശ്രുതിസ്സമാന്വിതാഃ

ഗാന്ധാരോന്തര സംജ്ഞശ്ച പഞ്ചശ്രുതികോ ധൈവതാ

കാകല്യാഖ്യ നിഷാദശ്ച കല്യാണീ മേളകേ സ്വരാഃ

ശാന്ത കല്യാണി രാഗാശ്ച സർവ്വകാലേ പ്രഗീയതേ

(ചതുർദണ്ഡി പ്രകാശിക)

 

കല്യാണി ഒരു സാ‍ർവ്വകാലിക രാഗമാണെങ്കിലും അസ്തമയ ശേഷമാണ് നിശ്ചിതമായ സമയം. അനേകം ജന്യരാഗങ്ങൾ ഇതിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇതിന്റെ തീവ്രസ്വരങ്ങൾ പ്രത്യേകമായ ഒരു സംഗീതാന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ സാധാരണ കച്ചേരികൾ ആദ്യം ആലപിക്കാറുണ്ട് (വർണ്ണമായി). ഇക്കാരണത്താൽ തന്നെ രാഗമാലികയിലും ശ്ലോകങ്ങളിലും വിരുത്തങ്ങളിലും എന്തിന് തില്ലാനയിൽ പോലും ഈ രാഗം ഉപയോഗിച്ചുകാണുന്നു. ഇത് വളരെ ശുഭദ, സുന്ദര, ആഹ്ലാദ പ്രദായക രാഗമാണെന്ന് നിസ്സംശയം പറയാം.

 

സംഗീതം പഠിച്ചുതുടങ്ങുന്നവർ അഭ്യസിക്കുന്ന പുരന്ദരദാസന്റെ ത്രിപുട താളത്തിലുള്ള  ‘കമലജാ ദല’ എന്ന ഗീതവും പ്രസിദ്ധങ്ങളായ രണ്ടു വർണ്ണങ്ങളും ഈ രാഗത്തിലാണ് (രാമനാട് ശ്രീനിവാസയ്യങ്കാരുടേതും പല്ലവി ഗോപാലയ്യരുടേയും). മുത്തുസ്വാമി ദീക്ഷിതർ 11 ഉം ത്യാഗരാജ സ്വാമികൾ 19 ഉം ശ്യാമശാസ്ത്രികൾ 9 ഉം കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ദീക്ഷിതരുടെ ഭജരേ രേ ചിത, കമലാംബാം ഭജരേ, ശ്രീ മംഗളാംബികേ എന്നിവ ഈ രാഗത്തിലുള്ള പ്രസിദ്ധ കൃതികളാണ്. ശ്യാമശാസ്ത്രിയുടെ ഹിമാദ്രി സുതേ പാഹിമാം, പാപനാശത്തിന്റെ ഉന്നെയല്ലാൽ വേറേ ഗതിയില്ലെയമ്മാ, സ്വാതിയുടെ പങ്കജലോചന, പാഹിമാം ശ്രീ വാഗീശ്വരീ എന്നിവയും പദങ്ങളായ എന്തു മമ, കിന്തു ചെയ്‌വു എന്നിവയും ജനപ്രിയമായ കല്യാണിരാഗനിബദ്ധ രചനകളാണ്. തുളസീവനത്തിന്റെ ശ്രീശബരീശ്വരാ, ശ്രീമഞ്ജുനാഥ വിഭോ, മാമവ എന്നീ കൃതികൾ ആധുനിക കാലത്ത് എഴുതപ്പെട്ടവയാണ്. സ്വാതിയുടെ നാധിരു ധിരു , മഹാ വൈദ്യനാഥയ്യരുടെ ധീം തര തിരന, മൈസൂർ വാസുദേവാചാരുടെ ധീം തര താനി എന്നിവ കല്യാണിയിലുള്ള പ്രസിദ്ധങ്ങളായ തില്ലാനകളാണ്. ഈ രാഗം ഓപ്പറകളിലും ഭരതനാട്യത്തിലും, കഥകളിയിലും അതുപോലുള്ള നൃത്ത-നാടക രൂപങ്ങളിലും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഹംഗേറിയൻ സംഗീതത്തിലും കല്യാണിക്ക് സമാനമായ രാഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

 

ഏകദേശം 122 ജന്യരാഗങ്ങൾ കല്യാണിക്ക് ഉണ്ട്. അവയിൽ സാരംഗ, മോഹന കല്യാണി, ഹമീർ കല്യാണി, ബിഹാഗ് തുടങ്ങിയ ജനപ്രീതി നേടിയവയാണ്. എണ്ണിയാലൊടുങ്ങാത്ത ചലച്ചിത്രഗാനങ്ങൾ വിവിധ ഭാരതീയ ഭാഷകളിലായി കല്യാണി രാഗം അടിസ്ഥാനപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങൾ പൂർണ്ണമായും ഒരു രാഗം തന്നെ അടിസ്ഥാനപ്പെടുത്തിയായിരിക്കില്ല കമ്പോസ് ചെയ്യപ്പെടുന്നതെങ്കിലും സാധാരണക്കാർക്ക് ആ രാഗത്തിന്റെ ഭാവത്തെക്കുറിച്ചും സഞ്ചാരത്തെക്കുറിച്ചും ഒരേകദേശ ജ്ഞാനം ലഭിക്കാൻ ഇത് സഹായിക്കും. ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിലെ ആലപ്പുഴപ്പട്ടണത്തിൽ, അനുരാഗിണീ ഇതായെൻ, ജാനകീ ജാനേ, സ്വർണ്ണച്ചാമരം വീശിയെത്തുന്ന, പൂങ്കാറ്റിനോടും കിളികളോടും, സ്വർഗ്ഗനന്ദിനീ, മാഘമാസം മല്ലികപ്പൂ കോർക്കും കാലം, പൂവച്ചൽ ഖാദർ ഏ.ടി. ഉമ്മർ ടീമിന്റെ ഈശ്വരാ ജഗദീശ്വരാ മമ ശബരിഗിരീശ്വരാ തുടങ്ങിയവ ചിലതുമാത്രം. തുളസീതീർത്ഥത്തിലെ നീലപ്പീലിക്കാവടിയേന്തി, ബിച്ചു-സ്വാമി ടീമിന്റെ ഹരിപ്പാടിൽ വാഴുന്ന തിരുമുരുകാ, പുത്തഞ്ചേരിയുടെ ഓണ ആൽബത്തിലെ പൂമുല്ലക്കോടിയുടുക്കേണം എന്നിവ ആൽബങ്ങളിലെ ചില കല്യാണി രാഗ ഗാനങ്ങളാണ്.

 

[രാജസഭയിലേക്ക് തഞ്ചാവൂർ രാജാവിന്റെ ക്ഷണം കിട്ടിയപ്പോൾ അതു നിഷേധിച്ചുകൊണ്ട് ത്യാഗരാജൻ രചിച്ചെന്നു പറയപ്പെടുന്ന ഈ കൃതി സംസാരസുഖങ്ങളുടേയും അചഞ്ചലമായ ഭക്തിചിന്തയുടേയും അർത്ഥാന്തരങ്ങൾ സർവ്വസമ്മതമായ ഉപമാനോപമേയങ്ങളുടെ താരത്മ്യങ്ങളിലൂടെ അനുവാചകർക്ക് അനാദൃശമാക്കുന്നതും പരിമിതങ്ങളായ ബിംബ കൽ‌പ്പനകളിലൂടെ ബഹുളമായ അർത്ഥവ്യാപ്തി പേറുന്നവയുമാണ്. “അല്ലയോ മനസ്സേ ധനം സമ്പാദിക്കുന്ന കർമ്മമാണോ രാമനെ ഭജിക്കാനുള്ള അവസരമാണോ നിന്നെ കൂടുതൽ സംതൃപ്തനാക്കുക? പാലും തേനും തൈരും തരുന്ന രുചിയോ അതോ ശ്രീരാമദ്ധ്യാനത്തിൽ നിന്നു ലഭിക്കുന്ന സുധാരസ രുചിയോ, ഇതിലേതാണ് കൂടുതൽ നല്ലത്?; ഗംഗയിൽ സ്നാനം ചെയ്യുന്നതോ പൊട്ടക്കുളത്തിൽ കുളിക്കുന്നതോ, സുഖപ്രദമായിട്ടുള്ളത്? സ്വാർത്ഥ ചിത്തരായ മനുഷ്യരെ സ്തുതിച്ചു കഴിയുന്നതോ അതോ നിസ്വാർത്ഥ ചിത്തനായ ഭഗവാനെ ഭജിച്ചു ജീവിക്കുന്നതോ, ഏതാണ് ഹിതകരം??”]

 

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഏകദേശം ഈ രാഗത്തിലുള്ള ഒരു ഭക്തിഗാനം http://www.4shared.com/audio/Lvuw2RZ5/Thiruvayyaar_-_Nisi-Madhu.html ൽ നിന്നും ഡൌൺലോഡ് ചെയ്യാം.

 

ഭക്തിയും പ്രേമവും പരിഹാസവും പ്രതീക്ഷയും നേർത്തവിഷാദവും സന്തോഷവുമെല്ലാം പ്രതിഫലിപ്പിക്കാനുള്ള കല്യാണി രാഗത്തിന്റെ കഴിവ് അപാരമാണ്.

 

Aroh:

സ രി2 ഗ2 മ2 പ ധ2 നി2 സ

Avroh:

സ നി2 ധ പ മ2 ഗ2 രി2 സ

 

പല്ലവി

 
നിധി ചാല സുഖമാ രാമുനി 
സന്നിധി സേവ സുഖമാ നിജമുഗ പല്കു മനസാ
 

O My Mind (manasA)! Tell me (palku) truthfully (nijamuga) whether wealth (nidhi) is very (cAla) comforting (sukhamA) or the service (sEva) in the holy presence (sannidhi) of Lord SrI rAma (rAmuni) comforting (sukhamA)?


അനുപല്ലവി

 
ദധി നവനീത ക്ഷീരമുലു രുചിയോ 
ദാശരഥി ധ്യാന ഭജന സുധാ രസമു രുചിയോ


Are curd (dadhi), fresh butter (navanIta) and milk (kshIramu) etc. (kshIramulu) tasty (ruciyO) or the nectarine (sudhA) juice (rasamu) of meditation (dhyAna) and bhajana of Lord rAma - son of King daSaratha (dASarathi) - tasty (ruciyO)?


ചരണം

 
ദമ ശമമു-അനു ഗംഗാ സ്നാനമു സുഖമാ 
കർദ്ദമ ദുർ‌വിഷയ കൂപ സ്നാനമു സുഖമാ
മമത ബന്ധന യുത നര സ്തുതി സുഖമാ 
സുമതി ത്യാഗരാജ നുതുനി കീർത്തന സുഖമാ

 

Is a bath (snAnamu) in the (holy) river ganga called (anu) (practice of) self control (dama) and tranquility (Sama) (Samamanu) comforting (sukhamA) or is a bath (snAnamu) in the water of well (kUpa) called the filthy (kardama) evil natured objects of senses (dur-vishaya) comforting (sukhamA)? is extolling (stuti) humans (nara) bound by (bandhana yuta) (literally with the fetter of) egotism (mamata) comforting (sukhamA) or is singing songs (kIrtana) of the pure minded (su-mati) Lord praised (nuta) (nutuni) by this tyAgarAja comforting (sukhamA)? 

സാരാർത്ഥം

·         O My Mind!

·         Tell me truthfully -

o    whether wealth is very comforting or the service in the holy presence of Lord SrI rAma comforting?

o    Are curd, fresh butter and milk etc. tasty or the nectarine juice of meditation and bhajana of dASarathi tasty?

o    Is a bath in the (holy) river ganga called (practice of) self control and tranquility comforting or a bath in the water of well called the filthy, evil natured objects of senses comforting?

o    Is extolling humans bound by egotism comforting or singing songs of the pure minded Lord praised by this tyAgarAja comforting?

 

പദാന്തരങ്ങൾ


1 – ruciyO – rucO.
2 – mamata – mamatA. 

മറ്റു വിവരങ്ങൾ


1 - dama Sama – Six Virtues – shaDguNa sampat – Sama - control upon his own mind; dama - control upon his physical body; titiksha - forbearence for the odds and evens of the nature; samAdhAna - equanimity of all beings and having a sympathetic mind; uparati - indifference with a sAkshi type of mind; Sraddha - sincere adherence to the words of guru and SAstrAs, by word and deed.

അഭിപ്രായങ്ങൾ


1 - nijamuga palku – truthfully. Use of this word is significant. It is a pointer to the inner conflict which we face in decision making on moral issues. In this regard the following verse in kaTha Upanishad is relevant – 

SrEyasca prEyasca manushyam Etastau 
samparItya vivinakti dhIra: |
SrEyO hi dhIrO(a)bhi prEyasO vRNItE prEyO 
mandO yOga-kshEmAd-vRNItE || (I-ii-2)

“The preferable and the pleasurable approach man. The man of intelligence, having considered them, separates the two. The intelligent one selects the electable in preference to the delectable; the non-intelligent one selects the delectable for the sake of the growth and protection (of the body etc).” (Translation by Swami Gambhirananda)

2 – sumati – this epithet may be applied to SrI tyAgarAja also.

 

Contributors: