സാധിഞ്ചനേ

പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  റഫറൻസുകളൊക്കെ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

 

കൃതി : സാധിഞ്ചനേ

കർത്താവ് : ത്യാഗരാജ ഭാഗവതർ

 

രാഗം : ആരഭി

 

ഇരുപത്തൊൻപതാം മേളകർത്താ രാഗമായ ശങ്കരാഭരണത്തിന്റെ ജന്യമാണ് ഈ ഘനരാഗം. ഈ ഔഡവ – സമ്പൂർണ്ണ രാഗത്തിന് ഒരു നാടൻ ഛായയുണ്ട്. പഴയ നന്തുണിപ്പാട്ടുകളിലും കുറത്തിപ്പാട്ടുകളിലും ഈ രാഗസാമ്യം കാണാം. ഒരു പക്ഷേ നാടോടിപ്പാട്ടുകളിൽ നിന്ന് സംസ്കരിച്ചെടുത്തതുമാവാം. അധികം ഗമകങ്ങളോ വ്യതിയാനങ്ങളോ ഒന്നുമില്ലാത്ത ‘ഫ്ലാറ്റ്’ ആയ എളിമയും തനിമയുമുള്ള ഒരു രാഗമാണിത്. രാഗാലാപനത്തിലെ ഒരു പ്രധാനകാര്യം ഗാന്ധാരം മധ്യമത്തോട് ചേർന്നു വരുന്നതിനാൽ ‘മ ഗ രി’ എന്നു പാടുമ്പോൾ ‘മ മ രി’ എന്നും നിഷാദം ഷഡ്ജത്തോട് വളരെ അടുത്തുനിൽക്കുന്നതിനാൽ ‘സ നി ധ’ എന്നത് ‘സ സ ധ’ എന്നും തോന്നിപ്പിക്കാറുണ്ട് എന്നതാണ്. ശാമയോടും അതിൽ കൂടുതൽ ദേവഗാന്ധാരിയോടും ഈ ഉപാംഗരാഗത്തിന് വളരെ സാമ്യം ഉണ്ട് (എന്നാൽ കൂടുതൽ ഗമകങ്ങളും വിളംബകാല പ്രയോഗങ്ങളും ശാമയിലും ദേവഗാന്ധാരിയിലുമാണ്, ദീർഘ ‘ഗ’ ദേവഗാന്ധാരിയുടെ ഒരു പ്രത്യേകതയും. ആരഭിയും ദേവഗാന്ധാരിയും, കുറിഞ്ഞി – നവറോശ്, ദ്വിജാവന്തി – ശഹാന, ജനരഞ്ജിനി – പൂർണ്ണചന്ദ്രിക എന്നീ രാഗങ്ങൾ പോലെ പാർശ്വരാഗങ്ങളാണ്). മദ്ധ്യമകാല സഞ്ചാരവും ജണ്ഡസ്വരങ്ങളും ഈ രാഗത്തിന് സൌന്ദര്യം നൽകുന്നു. സാധാരണ കച്ചേരി തുടങ്ങുമ്പോൾ ആണ് ആരഭി ആലപിക്കാറ് പതിവ്. താനവും ഇതിൽ തന്നെ അവതരിപ്പിക്കാറുണ്ട്. ജീവ – രാഗച്ഛായാ സ്വരങ്ങൾ രി, മ, ധ എന്നിവയാണ് (ഇതിൽ രി യും ധ യും കമ്പിത സ്വരങ്ങളാണ്), സ രി പ ധ ഗ്രഹസ്വരങ്ങളും. രി മ ധ രി ഇതിലെ ഒരു പ്രത്യേക പ്രയോഗവും മ ഗ രി സ രി രഞ്ജക പ്രയോഗവുമാണ്. ചിലപ്പോൾ നിഷാദം വർജ്യമായും ഇത് ഉപയോഗിക്കാറുണ്ട് (സാധിഞ്ചനയിൽ ‘നിഷാദം’ ഉപയോഗിക്കുന്നില്ല). "സ സ ധ ധ പ പ മ ഗ രി അല്ലെങ്കിൽ ധ സ ധ പ മ ഗ രി തുടങ്ങിയ സഞ്ചാരങ്ങൾ ആരഭിയുടെ മുഖമുദ്രയെന്നു വേണമെങ്കിൽ പറയാം. പ പ മ ഗ രി, ധ ധ പ പ മ ഗ രി, രി മ ഗ രി എന്നിവ സാധാരണയായി പാടാറുണ്ട്. മദ്ധ്യമ കാല ആലാപനത്തിന് കൂടുതൽ ഇണങ്ങിയ, മന്ദ്രധൈവതം മുതൽ താരപഞ്ചമം വരെ സ്ഥായികളിൽ വിശാലമായ റേഞ്ചുള്ള ഒരു സാർവ്വകാലിക രാഗമാണ് ആരഭി. വീര രൌദ്ര ബീഭത്സ ഭാവങ്ങളും ഇതിൽ പ്രകാശിക്കും.

 

ആരഭിഃ സർവ്വഥാ ഗേയ

ആരോഹണേ ഗ നി വർജ്ജിതഃ

ക്വചിത് ആരോഹണ സംയുക്താ

നിഷാദോ നിഗ്രഹോ ഭവേത്

(ചതുർദ്ദണ്ഡി പ്രകാശിക)

 

ആരഭി ജനിതാ ധീരശങ്കരാഭരണാത് തഥാ

സന്യാസം സാംശകം ചൈവ സ ഷഡ്ജ ഗ്രഹം ഉച്യതേ

ആരോഹേ ഗാ, നി വർജ്ജ്യാ ച അവരോഹേ സമഗ്രകം

സ രി മ പ ധ സ, സ നി ധ പ മ ഗ രി സ നി സ

(സംഗ്രഹ ചൂഡാമണി)

 

ഹാസ്യത്തിന്റെ നേർത്ത ഒരു ഛായപോലുമില്ലാത്ത ഈ രാഗഭാവത്തിൽ ഹാസ്യഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇളയരാജയുടെ ആദ്യ ആരഭിരാഗ ഗാനം മലേഷ്യാ വാസുദേവൻ ആലപിച്ച ആശൈക്കിളിയേ അരൈക്കിലോ പുളിയേ അഴുകിന തക്കാളിയേ എന്ന കോമഡി ഗാനമാണ്. ഈ ഗാനത്തിൽ നിഷാദം പൂർണ്ണമായും വർജ്ജിച്ചാണ് അദ്ദേഹം ആരഭിയിൽ കമ്പോസ് ചെയ്തത്. അദ്ദേഹം തന്നെ ‘മന്നവനേ മന്നവനേ’ (എസ്.പി.ബി & ജാനകി), ‘മധുരൈ വാഴും മീനാക്ഷിയേ’ (യേശുദാസ് & ജാനകി) എന്നീ ഗാനങ്ങളും ആരഭിയിൽ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമലുണ്ണി എന്ന ചിത്രത്തിലെ ‘പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം’ എന്ന വയലാറിന്റെ പാണപ്പാട്ട് ദേവരാജൻ മാസ്റ്റർ ആരഭിയിലാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ഗുരുവായൂർ കേശവനിലെ ‘നവകാഭിഷേകം കഴിഞ്ഞു’, ചിലമ്പിലെ ‘പുടമുറി കല്യാണം’, തമ്മിൽ തമ്മിൽ എന്ന ചിത്രത്തിലെ ‘ഇത്തിരി നാണം പെണ്ണിൻ കവിളിൽ’, ഒതേനന്റെ മകനിലെ ‘വെള്ളോട്ടു വളയിട്ടു’ എന്നീ ഗാനങ്ങൾ ആരഭി അടിസ്ഥാനമാക്കി ചെയ്തതാണ്. പുഷ്പാഞ്ജലി എന്ന ആൽബത്തിൽ പി. ജയച്ചന്ദ്രൻ പാടിയ ‘പാറമേക്കാവിൽ കുടികൊള്ളും ഭഗവതീ‘ എന്ന ഗാനം പി. കെ. കേശവൻ നമ്പൂതിരി ആരഭിയിലാണ് ചെയ്തിരിക്കുന്നത് (വളരെ മികച്ച ഒരു സംഗീത സംവിധായകനായിരുന്നിട്ടുപോലും ഇദ്ദേഹത്തിന്റേതായി കൂടുതൽ വർക്കുകൾ ഒന്നും തന്നെ ഇറങ്ങുകയുണ്ടായില്ല. മയിൽ‌പീലിക്കുശേഷം യേശുദാസിന്റെ ഒരു ഗുരുവായൂരപ്പ ഭക്തിഗാന ആൽബം (വനമാല) ഇദ്ദേഹം ചെയ്തിരുന്നു. അതിലെ ആകാശം നാഭീനളിനം, ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ, ഗുരുവായൂരൊരു മഥുര, അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖി തുടങ്ങി എല്ലാഗാനങ്ങളും ഭക്തിഭാവ പൂർണ്ണവും പശ്ചാത്തല ബഹളങ്ങളൊന്നും ഇല്ലാത്തതുമായിരുന്നു. ഒരിക്കൽ ഗായകൻ ശ്രീ പി. ജയച്ചന്ദ്രൻ ‘എന്നെങ്കിലും ഒരു ഭക്തിഗാന ആൽബം ഇദ്ദേഹത്തെക്കൊണ്ടു ചെയ്യിക്കൂ’ എന്ന് എന്നോടു പറഞ്ഞ് വിലാസവും ഫോൺ നമ്പരും തന്നിരുന്നു). രാധാകൃഷ്ണജിയുടെ സംഗീത സംവിധാനത്തിൽ യേശുദാസ് ആലപിച്ച ‘ഒരുയുഗം തൊഴുതാലും തീരാത്ത ദുരിതങ്ങൾ’ എന്ന ഗാനവും ആരഭി അടിസ്ഥാനമാക്കി ചെയ്തതാണ്.

 

പഞ്ചരത്ന കൃതികളിൽ ഉൾപ്പെട്ട ‘സാധിഞ്ചനേ’ സോപാനം എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല്ലവി ദൊരൈസ്വാമിയുടെ ‘സരസിജമുഖിരോ’, ടൈഗർ വരദാചാര്യരുടെ ‘അന്നമേ’,  ഇരയിമ്മൻ തമ്പിയുടെ ‘അംബ ഗൌരി’, മുത്തുസ്വാമി ദീക്ഷിതരുടെ ‘ശ്രീ സരസ്വതീ നമോസ്തുതേ’, ‘മാരകോടി ലാവണ്യ’, ‘അഖിലാണ്ഡേശ്വര്യൈ’, ‘ശിവകാമേശ്വരം’, പാപനാശം ശിവന്റെ ‘ദുർഗ്ഗാ ലക്ഷ്മീ സരസ്വതി’ തുടങ്ങിയവ ഈ രാഗത്തിലെ പ്രശസ്തമായ കൃതികളാണ്. സ്വാതിതിരുനാളിന്റെ ‘പാഹി പർവ്വത നന്ദിനി’ യും ‘നരസിംഹമാമവ’ യും പ്രസിദ്ധങ്ങളാണ്. ഊത്തുക്കാടിന്റെ ‘മരതക മണിമയ’ എന്ന കൃതി കുച്ചിപ്പുടി വേദികളുടെ ഒരു ഹരമാണ്.

 

ഈ രാഗം കർണ്ണാടക സംഗീത ത്രിമൂർത്തികളുടെ കൃതികളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെട്ട 28 രാഗങ്ങളിൽ ഒന്നാണ്. 12 ഓളം കൃതികൾ ത്യാഗരാജനും 8 ഓളം കൃതികൾ ദീക്ഷിതരും ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആരഭി എന്നും ആരഭീ എന്നും രണ്ടുപേരുകളിലും ഇത് പരാമർശിച്ചുകാണുന്നുണ്ട്.

 

Aroh:

സ രി2 മ1 പ ധ2 സ         

Avroh:

സ നി3 ധ2 പ മ1 ഗ3 രി2 സ       

 

 

പല്ലവി

 
സാധിഞ്ചെനേ ഓ മനസാ


O My Mind (manasA)! The Lord had His say (sAdhinchenE).

അനുപല്ലവി

 
ബോധിഞ്ചിന സന്മാര്ഗ വചനമുല
ബൊങ്കു ജേസി താ പട്ടിന പട്ടു (സാ)


O My Mind! Falsifying (bonku jEsi) the dictums (vacanamula) of true path (san-mArga) (He Himself) taught (bOdhincina), He maintained the stand (paTTu) (literally hold) He (tA) held (paTTina).

ചരണം
സമയാനികി തഗു മാടലു-ആഡെനേ


He spoke (ADenE) words (mATalu) (mATalADenE) suited (tagu) to the occasion (samayAniki) in the following ways

സ്വരസാഹിത്യം

1
ദേവകി വസു ദേവുല-ഏകിഞ്ചിന-അടു


As if (aTu) defaming (Ekincina) (EkincinaTu) His parents – dEvaki and vasu dEva (dEvulanu) (dEvulanEkincinaTu)


2
രംഗ-ഈശുഡു സദ്ഗംഗാ ജനകുഡു
സങ്ഗീത സാമ്പ്രദായകുഡു


The Lord (ISuDu) of SrI rangam (rangESuDu), One who generated (janakuDu) sacred (sad) river gangA, One belonging to musical (sangIta) tradition (sAmpradAyakuDu).


3
ഗോപീ ജന മനോരഥമു-ഒസംഗ
ലേകനേ ഗേലിയു ജേസേ വാഡു


He (vADu) who, without (lEkanE) fulfilling (osanga) the desire (manOrathamu) (manOrathamosanga) of the gOpis (gOpI jana), makes (jEsE) fun (gEliyu) of them.

4
വനിതല സദാ സൊക്ക ജേയുചുനു
മ്രൊക്ക ജേസേ പരമാത്മുഡു-അദിയു ഗാക
യശോദ തനയുഡു-അഞ്ചു മുദംബുനനു
മുദ്ദു പെട്ട നവ്വുചു-ഉണ്ഡു ഹരി


The Supreme Lord (paramAtmuDu) who, while always (sadA) making (jEyucunu) the damsels (vanitala) enamoured (sokka) of Him, also makes (jEsE) them worship (mrokka) Him, further (adiyu gAka) (paramAtmuDadiyu), Lord hari who, when yaSOda joyously (mudambunanu) kisses (muddu peTTa) Him as (ancu) her son (tanayuDu) (tanayuDancu), would keep (uNDu) smiling (navvucu) (navvucuNDu).


5
സാര-അസാരുഡു സനക സനന്ദന
സന്മുനി സേവ്യുഡു സകല-ആധാരുഡു


The Lord who is –
both the substance (sAra) and non-substance (asAra) (sArAsAruDu), worshipped (sEvyuDu) by great sages (san-muni) like sanaka and sanandana, the prop (AdhAruDu) of everything (sakala) (sakalAdhAruDu).


6
പരമ ഭക്ത വത്സലുഡു സുഗുണ
പാരാവാരുണ്ഡു-ആജന്മമു-അനഘുഡു-ഈ
കലി ബാധല തീർചുവാഡു-അനുചു നേ
ഹൃത്-അംബുജമുന ജൂചുചു-ഉണ്ഡഗ

 

While I (nE) am (uNDaga) beholding (jUcucu) (jUcucuNDaga) Him in my heart (hRt) Lotus (ambujamuna) (hRd-ambujamuna) as (anucu) – the supremely (parama) affectionate One (vatsaluDu) towards devotees (bhakta), the Ocean (pArAvAruNDu) of virtues (suguNa), the Sinless One (anaghuDu) throughout life (Ajanmamu), and the reliever (tIrcu-vADu) (vADanucu) of the troubles (bAdhala) of this (I) (pArAvAruNDAjanmamanaghuDI) age of kali.

7
ഹരേ രാമ ചന്ദ്ര രഘു കുല-ഈശ
മൃദു സു-ഭാഷ ശേഷ ശയന
പര നാരീ സോദര-അജ വിരാജ തുരഗ
രാജ രാജ നുത നിരാമയ-അപഘന
സരസീ-രുഹ ദള-അക്ഷ-അനുചു
വേഡുകൊന്ന നന്നു താ ബ്രോവകനു


Instead of protecting (brOvakanu) me (nannu) who prayed (vEDukonna) to Him as (anucu) – ‘O Lord (harE) rAma chandra! O Lord (ISa) of raghu dynasty (kula) (kulESa)! O Soft (mRdu) and sweet-spoken (su-bhAsha)! O Lord reclining (Sayana) on SEsha! O Brother (sOdara) of pArvatI – the Supreme (para) Goddess (nArI) (literally woman)! O Unborn (aja) (sOdarAja)! O Lord who speeds (turaga) on garuDa (virAja)! O Lord praised (nuta) by Emperors (rAja rAja)! O Lord with healthy (nirAmaya) limbs (apaghana) (nirAmayApaghana)! and O Lotus (sarasI-ruha) petal (daLa) Eyed (aksha) (daLAkshayanucu)!’


8
ശ്രീ വേങ്കടേശ സ്വപ്രകാശ
സർവ്വ-ഉന്നത സജ്ജന മാനസ നികേതന
കനക-അംബര ധര ലസന്‍-മകുട
കുണ്ഡല വിരാജിത ഹരേ-അനുചു നേ
പൊഗഡഗാ ത്യാഗരാജ ഗേയുഡു
മാനവ-ഇന്ദ്രുഡൈന രാമ ചന്ദ്രുഡു


Even though I (nE) extol (pogaDagA) Him as – ‘O Lord SrI vEnkatESa! O Self-effulgent One (svaprakASa)! O Most Eminent (unnata) of all (sarva) (sarvOnnata)! O Lord abiding (nikEtana) in the hearts (mAnasa) (literally minds) of virtuous people (sajjana)! O Lord hari (harE) (harEyanucu) wearing (dhara) golden (hued) (kanaka) garments (ambara) (kanakAmbara) and resplendent (virAjita) with shining (lasat) diadem (makuTa) (lasan-makuTa) and ear-ornaments (kuNDala)!’, He - Lord rAma chandra (rAma candruDu) who is (aina) the Lord (indruDu) of humans (mAnava) (mAnavEndruDaina) and who is sung about (gEyuDu) by this tyAgarAja.


ചരണം


സമയാനികി തഗു മാടലു-ആഡെനേ
സദ്ഭക്തുല നഡതലു-ഇത്ല-അനെനേ
അമരികഗാ നാ പൂജ കൊനെനേ
അലുക വദ്ദു-അനെനേ
വിമുഖുലതോ ചേര പോകുമു-അനെനേ
വെത കലിഗിന താളുകൊമ്മു-അനെനേ
ദമ ശമ-ആദി സുഖ ദായകുഡഗു ശ്രീ
ത്യാഗരാജ നുതുഡു ചെന്ത രാകനേ

 

He spoke (ADenE) words (mATalu) (mATalADenE) suited (tagu) to the occasion (samayAniki); He prescribed (anenE) (literally said) that this (iTlu) is how the conduct (naDatalu) (naDataliTlanenE) of true devotees (sad-bhaktula) is; He accepted (konenE) my (nA) worship (pUja) in a befitting manner (amarikagA); He asked (anenE) me not to be (vaddu) (vaddanenE) afraid (aluka); He asked (anenE) me not to associate (cEra pOkumu) (pOkumanenE) with those who have turned their faces away (vimukhulu) (vimukhulatO) from Him; He asked (anenE) me to forbear (tALukommu) (tALukommanenE) even when I am distressed (veta kaligina); thus, He who confers (dAyakuDu) (dAyakuDagu) the comfort (sukha) of control of mind (Sama) and control of body (dama) etc (Adi) (SamAdi), praised (nutuDu) by this tyAgarAja (SrI tyAgarAja), without coming (rAkanE) near (centa), had His say.

 

സാരാർത്ഥം


O My Mind!

·         The Lord had His say.

o        Falsifying the dictums of true path (He Himself) taught, He maintained the stand He held.

o        He spoke words suited to the occasion.

§         As if defaming His parents (dEvaki and vasu dEva), He spoke words suited to the occasion.

§         The Lord of SrI rangam, One who generated sacred river gangA, One belonging to musical tradition, spoke words suited to the occasion.

§         He who, without fulfilling the desire of the gOpis, makes fun of them, spoke words suited to the occasion.

§         The Supreme Lord who makes the damsels enamoured of Him and also makes them worship Him, spoke words suited to the occasion; Lord hari, who, when yaSOda joyously kisses Him as her son, would keep smiling, spoke words suited to the occasion.

§         The Lord who is both substance and non-substance, worshipped by great sages like sanaka and sanandana, the prop of everything, spoke words suited to the occasion.

§         I am beholding Him in my heart Lotus as – the supremely affectionate One towards devotees, the Ocean of virtues, the Sinless One throughout life, and the reliever of the troubles of this age of kali; but, He spoke words suited to the occasion.

§         I prayed to Him as – ‘O Lord rAma chandra! O Lord of raghu dynasty! O Soft and sweet-spoken! O Lord reclining on SEsha! O Brother of pArvatI! O Unborn! O Lord who speeds on garuDa! O Lord praised by Emperors! O Lord with healthy limbs! O Lotus petal Eyed!’; instead of protecting me, He spoke words suited to the occasion.

§         I extolled Him as – ‘O Lord SrI vEnkatESa! O Self-effulgent One! O Most Eminent of all! O Lord abiding in the hearts of virtuous people! O Lord hari wearing golden garments and resplendent with shining diadem and ear-ornaments!’; but, He - Lord rAma chandra who is the Lord of humans and who is sung about by this tyAgarAja - spoke words suited to the occasion.

o        He spoke words suited to the occasion;

o        He prescribed that this is how the conduct of true devotees is;

o        He accepted my worship in a befitting manner;

o        He asked me not to be afraid;

o        He asked me not to associate with those who have turned their faces away from Him;

o        He asked me to forbear even when I am distressed;

·         thus, He who confers the comfort of control of mind and body etc., praised by this tyAgarAja, without coming near, had His say.

 

പദാന്തരങ്ങൾ


1 – samayAniki – samayAlaku.

2 – EkincanaTu – EgincanaTu. In telugu, these two words (Eku – Egu) have different meanings. By softening the ‘ka’ it should not be made into ‘ga’ because the meaning will be distorted. In the present context ‘EgincinaTu’ is meaningless. Therefore, ‘EkincanaTu’ has been adopted.

3 – jEsE – jEseDu.

4 – muddu peTTa – muddu peTTu : In the present context, the correct word is ‘muddu peTTa’.

5 - svara sAhitya 4A - This is available only in the book ‘Compositions of Tyagaraja’ by SrI TK Govinda Rao.

6 – svaprakASa – suprakASa : In my opinion, ‘svaprakASa’ is the correct word.

7 – pogaDagA – pogaDaga.

8 – veta galgina – veta galgitE.

റഫറൻസുകൾ
1 – sad-gangA janakuDu - Regarding birth of river ganga, the following verse in SrImad bhAgavataM – Book 8 – Chapter 21 is relevant –

dhAtuH kamNDalu jalaM tad-urukramasya
pAdAvanEjana-pavitratayA narendra |
svardhunyabhUn-nabhasi sA patatI nimArshTi
lOkatrayaM bhagavatO viSadEva kIrtiH || 4 ||

“O King, the water from Lord brahmA’s kamaNDalu washed the lotus feet of Lord vAmanadEva, who is known as urukrama, the wonderful actor. Thus that water became so pure that it was transformed into the water of the ganga, which went flowing down from the sky, purifying the three worlds like the pure fame of the Supreme Personality of Godhead.”

2 – sangIta sAmpradAyakuDu – kRshNa is an expert flute player, hearing which the complete gOkula was mesmerised (vanitala sokka jEyucu). Please also refer to kRti ‘sAmaja vara gamana’ rAga hindOLaM, where SrI tyAgarAja praises the Lord as ‘nAdAcala dIpa’ – the lamp shining on the mountain of nAda.

3 – gOpI jana manOrathamosanga lEkanE – Please refer to SrImad bhAgavataM, Book 10, Chapter 39, wherein the Lord assures the gOpis that he would return to vraja, but He never ever returned –

tAstathA tapyatIrvIkshya svaprasthAnE yadUttamaH |
sAntvayAmAsa saprEmairAyAsya iti dautyakaiH || 35 ||

“Observing them suffering agony as aforesaid at His departure, SrI kRshNa (the foremost of yadus) comforted them with message full of love, sent through a messenger, saying ‘I shall come (back)’.”

4 – AjanmamanaghuDu – One who is sinless throughout his life. The following verse from SrImad bhAgavataM – Book 10 – Chapter 22 (gOpi vastra apaharaNa episode) refers –

saMkalpO viditaH sAdhvyO bhavatInAM mad-arcanaM |
mayAnumOditaH sO(a)sau satyO bhavitum-arhati ||
na mayyAvESitadhiyAM kAmaH kAmAya kalpatE |
bharjitA kvathitA dhAnA prAyO bIjAya nEshyatE || 25, 26 ||

“Your desire, O Chaste Girls, in the shape of eagerness to worship Me is (already) known to me. (Nay), it has been approved of by Me; (hence) it deserves to materialize.
The craving for enjoyment on the part of those whose mind is devoted to Me cannot lead to (further) enjoyment even as seeds of grain (once) fried or boiled are not as a general rule intended to be sown.”

5 – sadbhaktula naDatalu – The conduct of true devotees - Please refer to kRti ‘karuNa ElAgaNTE’. The list is as given herein.

A true devotee will NOT -
utter falsehood; beseech mean-minded; worship even benevolent kings; forget the Sun (worship); touch meat; drink any intoxicants; cause injury to others; forget teachings; use or enjoy the three kinds of desires - wife, children and wealth; exhibit the delight of wandering as living free; deceive anyone; utter falsehood with blessed or pious people; abandon the truth even when his mind or intellect is disturbed; deviate from his aim with the understanding that he is only a witness.

Please also refer to kRti ‘manavinAlakinca’ rAga naLina kAnti, wherein SrI tyAgarAja states that ‘for the sake of suffering humanity, He exemplified by His conduct’ (kanipincinADE naData).

6 – Sama dama - Six Virtues – shaDguNa sampat – Sama - control upon his own mind; dama - control upon his physical body; titiksha - forbearance for the odds and evens of the nature; samAdhAna - equanimity of all beings and having a sympathetic mind; uparati - indifference with a sAkshi type of mind; Sraddha - sincere adherence to the words of guru and SAstrAs, by word and deed.

അഭിപ്രായങ്ങൾ


1 – sAdhincenE – The word has been translated as ‘had His say’ and ‘maintained’ depending on the construction of sentence.

At the end of the kRti, SrI tyAgarAja mentions how the Lord ‘had His say’ – ‘centa rAkanE’ – without coming near – in spite of all the prayers etc. SrI tyAgarAja cites examples of the Lord’s behaviour in the svara sAhityas. Therefore, SrI tyAgarAja implies that this is usual for the Lord to behave so with devotees.

2 – sanmArga vacanamula bonku jEsi – svara sAhityas 1 to 4 of the caraNa are in praise of SrI kRshNa. The stark difference between conduct of SrI rAma and SrI kRshNa is what mentioned here. However, to understand the true purport of the sports which the Lord enacted as SrI kRshNa, it needs a frame of mind like those of SrI rAmakRshNa paramahaMsa, mIrA, ANDAL and other devotees of the Lord. Though SrI tyAgarAja seems to criticise the Lord in this kRti, if we read his ‘nauka caritra’ wherein he has dramatised the ‘rAs lIlA’, it would be clear that SrI tyAgarAja is pointing out only to ‘apparent’ contradictions.

“The Gopis were Rishis, and the Lord Supreme as a babe is teaching them a lesson. But there is more than that. There is a profound occult lesson behind the story. When the Soul is approaching the Supreme Lord at one great stage of initiation, it has to pass through a great ordeal. Stripped of everything on which it has hitherto relied, stripped of everything that is not its inner self, deprived of all external aid, of all external protection, of all external covering, the soul itself, in its own inherent life, must stand naked and alone, with nothing to rely on save the life of the Self within it. If it flinches before the ordeal, if it clings to anything to which it has hitherto looked for help, if in the supreme hour, it cries out for friend or help, or even the Guru himself, the soul fails in that ordeal. Naked and alone it must go forth, with absolutely none to aid it save the divinity within itself. And it is that nakedness of the soul as it approaches the supreme goal, that is told of in that story.”

3 – samayAniki tagu mATalADeNE – spoke words suited to the occasion. In the kRti ‘Emani mATADitivO’ – rAga tODi, SrI tyAgarAja praises the speech of SrI rAma appropriate to the occasion which kept everyone attracted to Him. But, here, ‘tagu mATalu’ (words suited to occasion) refer to cleverness - which SrI tyAgarAja calls ‘sanmArga vacanamula bonku jEsi’ (falsifying dictums of true path) – rather a justification for what the Lord said in many occasions.

4 – dEvaki vasu dEvulanEkincanaTu – In some books, this has been taken to mean ‘He subjected his parents to trials and sorrow’. In my opinion, the corresponding word 'Ekincu’ does not convey any such meaning; it means ‘defame’ and similar meanings.

5 – navvucuNDu – kRshNAvatAra is considered by vaishNavas as a pUrNAvatara (though SrI tyAgarAja considers rAmAvatAra to be so – please refer to his kRti ‘raghupatE rAma – rAga SahAna’ – caraNa 2) wherein the Lord fully exhibited His sports to the wonderment of one and all; yet He, for all His pretensions, was a babe. Therefore, the smile (navvu) on His face as if to mock at His ‘mother’. Please refer to pApanAsam sivan’s kRti ‘enna tavam seydanai yaSOdA’ wherein, he ecstatically sings ‘para brahmaM unnai ammAyenRazhaikka’ (what penances did you perform in order that the Supreme Lord would call you as ‘mother’?).

6 – sArAsAra – as per Sanskrit Dictionary this word means - substance and (or) emptiness, strength and (or) weakness, worth and (or) worthlessness, strong and (or) weak. Please also refer to similar words ‘artha anartha’ (vishNu sahasranAmaM) etc which refer to the Supreme Lord (paramAtma).

7 – hRdambujamuna jUcucuNDaga – This has been translated as ‘while I am beholding in my heart-lotus’; however, it could also mean ‘while I am looking forward for Him (to come) in my heart-lotus’. This goes with what SrI tyAgarAja tells in the end of the kRti ‘centa rAkanE sAdhincenE’ – ‘He had His say without coming near’.

8 – para nArI sOdara – In some books it has been taken as ‘one who behaves like brother with other women’. In my opinion, considering the context, this refers to ‘pArvatI’ – ‘brother of pArvathI’. ‘para’ also means ‘Supreme Being’.

Contributors: 

പിന്മൊഴികൾ