നഗു മോമു കന ലേനി

പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

 

കൃതി : നഗു മോമു കന ലേനി

കർത്താവ് : ത്യാഗരാജ ഭാഗവതർ

 രാഗം : ആഭേരി

 

22 ആം മേളകർത്താ രാഗമായ ഖരഹരപ്രിയയുടെ ജന്യമായി കണക്കാക്കുന്ന ഒരു രാഗമാണ് ആഭേരി. ഇതൊരു ഷഡവ – സമ്പൂർണ്ണ രാഗമാണ്. ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, ചതുശ്രുതി ധൈവതം, കൈശികി നിഷാദം എന്നിവയ്ക്കുപുറമേ ഗമകങ്ങളും ഇതിൽ ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ ആരോഹണം ശുദ്ധധന്യാസിക്കും (ഉദയരവിചന്ദ്രിക) അവരോഹണം ഖരഹരപ്രിയയ്ക്കും സമാനമാണ്. അന്യസ്വരമായ ശുദ്ധധൈവതവും വരുന്നതിനാൽ ഇതിനെയൊരു ഭാഷാംഗരാഗമായാണ് കരുതുന്നത്. നഠഭൈരവിയുടെ ജന്യമായും ഇതിനെ കണക്കാക്കുന്നവരുണ്ട്. ബീം‌പ്ലാസ് എന്ന ഹിന്ദുസ്ഥാനി രാഗത്തിനോട് ഏറെക്കുറേ സമാനമാണ് ഈ രാഗം. (പണ്ട് ശുദ്ധധൈവതമായിരുന്നു അഭേരിയുടെ കൂടെ ഉപയോഗിച്ചിരുന്നത്. 20ആം നൂറ്റാണ്ടിന്റെ പകുതിയോടുകൂടിയാണ് ചതുശ്രുതി ധൈവതം ഇതിന്റെ സ്വരമായെടുത്തത്. ദീക്ഷിതരുടേയും ത്യാഗരാജന്റേയും ആരഭി കൃതികൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ പറ്റും. ദീക്ഷിതർ D1 ആണ് ഉപയോഗിക്കുന്നത്. ഒരു മെലഡിയസ് ഫീൽ ഉണ്ടാക്കാൻ വേണ്ടിയാണ് പിന്നീട് D2 ഇതിൽ ഉപയോഗിച്ചു തുടങ്ങിയത്. നഗുമോ പണ്ടു കാലത്ത് പാടുന്നതും ഇപ്പോൾ പാടുന്നതും തമ്മിൽ ചില അന്തരം ഉണ്ടെന്ന് പറയപ്പെടുന്നു. ആരഭിയിൽ ശുദ്ധധൈവതം ചേരുമ്പോൾ ദുഃഖ / ഭക്തി ഭാവങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നു. എന്നാൽ D2 ആണെങ്കിൽ അൽ‌പ്പം കൂടി ഊർജ്ജസ്വലവും മെലഡിയസുമായിരിക്കും. ഇപ്പോൾ നാം കേൾക്കുന്നത് ചതുശ്രുതി ധൈവതം ചേർന്ന വേർഷനാണ്. നഠഭൈരവിൽ D1 ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യമായും കരുതുന്നത്)

 

വളരെ പ്ലസന്റ് ആയ മൂഡാണ് ഈ രാഗം പ്രദാനം ചെയ്യുന്നത്. ചലച്ചിത്രഗാനങ്ങൾക്ക് മോഹനം കഴിഞ്ഞാൽ ഏറ്റവും ഉപയോഗിക്കപ്പെടുന്നതും ഒരു പക്ഷേ ആഭേരിയായിരിക്കും. ഒരു പക്ഷേ മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ ഗാനങ്ങൾ കൂടുതലായി ഉൾപ്പെടുത്താൻ നിദാനമായ ഒരു ഗാനം കൂടിയാണിതെന്നു വേണമെങ്കിൽ പറയാം. ‘ചിത്രം’ എന്ന മോഹൻലാൽ ചിത്രത്തിൽ ശ്രീ നെയ്യാറ്റിൻ‌കര വാസുദേവനും ശ്രീ എം.ജി ശ്രീകുമാറും ചേർന്ന് ആലപിക്കുന്ന ഈ ഗാനം വളരെയധികം പോപുലറാവുകയും തുടർന്ന് ശാസ്ത്രീയകൃതികളുടെ ഒരു നീണ്ട ഘോഷയാത്ര മലയാള ചലച്ചിത്രങ്ങളിലേക്ക് കടന്നുവരികയും ചെയ്തു. ആഭേരി എന്ന രാഗത്തെ ഇപ്പോഴത്തെ അതിന്റെ ഭാവം വച്ച് ഒരു ‘കുടുംബ രാഗം’ എന്നു വേണമെങ്കിൽ വിളിക്കാം. ഏതു തരക്കാരും ഇഷ്ടപ്പെടുന്ന വ്യത്യസ്ത ഭാവം പകരുന്ന ഈ രാഗത്തെ ബേസ് ചെയ്ത് ധാരാളം സിനിമാഗാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇന്ദ്രവല്ലരി പൂചൂടിവരും, മാനസനിളയിൽ, ചിത്രശിലാപാളികൾ, ആവണിപ്പൊന്നൂഞ്ഞാൽ, കാക്കത്തമ്പുരാട്ടി, ദേവദുന്ദുഭീ, ഒരു രാത്രികൂടി, കള്ളിപ്പൂങ്കുയിലേ, മകളേ പാതിമലരേ, പത്തുവെളുപ്പിന് തുടങ്ങി ധാരാളം ഗാനങ്ങൾ ഈ രാഗം അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മൈസൂർ വാസുദേവാചാര്യരുടെ ‘ഭജരേ രേ മാനസാ’, ദീക്ഷിതരുടെ ‘വീണാഭേരീ’, പാപനാശം ശിവന്റെ ‘കന്ദാ വന്ദരുൾ’ തുടങ്ങിയവ ഈ രാഗത്തിലെ ശാസ്ത്രീയകൃതികളാണ്.

 

മറ്റുപല കൃതികളേയും പോലെ ഇതും പലരും തെറ്റായി പിരിച്ച് പാടുന്നത് കേട്ടിട്ടുണ്ട്. പാടുവാനുള്ള സൌകര്യത്തിനാണിത് ചെയ്യുന്നതെങ്കിലും അർത്ഥത്തോട് ഒരിക്കലും അത് നീതി പുലർത്തുകയില്ല. അഥവാ താളനിബദ്ധമാക്കാൻ വേണ്ടിയാണെങ്കിൽ ശ്വാസം മുറിക്കാതെ തന്നെ നീട്ടിപ്പാടാവുന്നതേയുള്ളൂ. നമ്മുടെ നാട്ടിൽ മിക്കവർക്കും ശാസ്ത്രീയ ഗീതങ്ങളുടെ അർത്ഥം അത്ര പിടിയില്ലാത്തതുകൊണ്ട് എങ്ങനെ പാടിയാലും അതൊരു പ്രശ്നമാകാറില്ല. പലരും പാടുന്നതു കേൾക്കുമ്പോൾ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാല’ത്തിൽ ജഗദീഷിന്റെ ‘പിന്നെ യും‌പിന്നെ യുമ്മാരോ പടിക ടന്നെത്തു’ എന്ന കവിത ചൊല്ലലാണ് മനസ്സിൽ ഓർമ്മവരുന്നത്. മലയാളഗാനമാണ് ഇങ്ങനെ ആലപിച്ചിരുന്നെങ്കിൽ നാം അവരെ വെറുതേ വിടുമായിരിക്കില്ല? മിക്കവരും നഗുമോ | മൂകനലേ | നീനാജാ | ലീതെലിസീ എന്നോക്കെ തോന്ന്യാസം ശ്വാസം മുറിച്ച് പാടുന്നത് കേൾക്കാം. തുടർന്നുവരുന്നവരും കേട്ടുപാടുന്നവരും ഈ തെറ്റ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. നഗു എന്നാൽ ചിരി, മോമു എന്നാൽ മുഖം, കന എന്നാൽ കാണുക, ലേനി എന്നാൽ അസാദ്ധ്യം (അല്ലയോ രഘുവരാ നിന്റെ മന്ദഹാസ മധുരമായ വദനം കാണാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു); ഈ വാക്കുകൾ മുകളിൽ പറഞ്ഞപോലെ പിരിച്ചാൽ എന്തർത്ഥമാണ് കിട്ടുക?! (ഒരിക്കൽ അടുത്തക്ഷേത്രത്തിൽ കച്ചേരിക്കുവന്ന ഒരു സംഗീതജ്ഞൻ കാട്ടിയ പരാക്രമമാണ് മനസ്സിൽ വരുന്നത്. ഇഷ്ടൻ നഗുമോ എന്നു പാടി മൃദംഗക്കാരനെ ഒന്നു നോക്കി പുഞ്ചിരിച്ചു. പിന്നെ തല ആട്ടിയെടുത്ത് മൂകനലേ എന്നു പാടി വയലിനിസ്റ്റിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പിന്നൊരൊറ്റ ഉറഞ്ഞു തുള്ളലായിരുന്നു, ശ്രോതാക്കളുടെ മുട്ടൻ കയ്യടിയും!!! ഈ പാട്ടറിയപ്പെടുന്നതും ‘നഗുമോ’ എന്ന പേരിൽ!!) പുതുതലമുറയിലെ ശ്രദ്ധേയനായ ഗായകൻ പി. ഉണ്ണികൃഷ്ണൻ ഇങ്ങനെ യാതൊരു തത്വദീക്ഷയുമില്ലാതെ പദങ്ങൾ പിരിക്കുന്നത് കണ്ടിട്ടുണ്ട്. മറ്റൊന്നു കൂടി പറയട്ടേ ഭാവതീവ്രതയിൽ എന്റെ ഇഷ്ടഗായകനായ ഉണ്ണിക്ക് അക്ഷരശുദ്ധിയും, സ്ഫുടതയും,  പദാർത്ഥജ്ഞാനവും ലവലേശം തൊട്ടുതീണ്ടിയിട്ടില്ല എന്നത് അത്യന്തം ദുഃഖകരമായ വസ്തുതയാണ്.

 

Aroh:

സ ഗ2 മ1 പ നി2 സ           

Avroh:

സ നി2 ധ2 (ധ1) പ മ1 ഗ2 രി2 സ

 

പല്ലവി


നഗു മോമു കന ലേനി നാ ജാലി തെലിസി
നന്നു ബ്രോവ രാദാ ശ്രീ രഘുവര നീ

O SrI raghuvara! realising (telisi) my (nA) plight (jAli) of being unable (lEni) to behold (kana) Your (nI) smiling (nagu) face (mOmu), can’t (rAdA) You protect (brOva) me (nannu)?


അനുപല്ലവി


നഗ രാജ ധര നീദു പരിവാരുലു-എല്ല
ഒഗി ബോധന ജേസേ വാരലു കാരേ-അടുലു-ഉണ്ഡുദുരേ നീ

O Lord who bore (dhara) mandara - king (rAja) of mountains (naga) on His back! Aren’t (kArE) all (ella) those in Your (nIDu) retinue (parivArulu) (parivArulella) the ones (vAralu) who render (jEsE) proper (ogi) advice (bOdhana) to You? would they remain (uNDudurE) (unconcerned) like that (aTulu) (kArEyaTuluNDudurE)?  

 

ചരണം


ഖഗ രാജു നീ-ആനതി വിനി വേഗ ചന ലേഡോ
ഗഗനാനികി-ഇലകു ബഹു ദൂരംബ്-അനിനാഡോ
ജഗമു-ഏലേ പരമാത്മ എവരിതോ മൊരലു-ഇഡുദു
വഗ ജൂപകു താളനു നന്നു-ഏലുകോരാ ത്യാഗരാജ നുത നീ

 

Didn’t (lEDO) garuDa – King (rAju) of birds (khaga) - proceed (cana) fast or quickly (vEga) hearing (vini) your (nI) command (Anati) (nIyAnati)? or, did he (garuDa) say (aninADO) that it is much (bahu) distance (dUrambu) (dUrambaninADO) from vaikuNTha (gagananiki) (literally sky) to the earth (ilaku) (gaganAnikilaku)? O Supreme Lord (paramAtmA) who rules (ElE) the universe (jagamu) (jagamElE)! With whom else (evaritO) shall I (nE) complain (moralu iDudu) (moraliDudu)? don’t cite (jUpaku) (literally show) pretexts (vaga); I can’t bear it (tALanu); please govern (ElukOrA) me (nannu) (nannElukOrA); O Lord praised (nuta) by this tyAgarAja! 

 

സാരാർത്ഥം
O SrI raghuvara! O Lord who bore mandara mountain on His back! O Supreme Lord who rules the universe! O Lord praised by this tyAgarAja! Realising my plight of being unable to behold Your smiling face, can’t You protect me? Aren’t all those in Your retinue the ones who render proper advice to You? would they remain (unconcerned) like that? Didn’t garuDa proceed fast or quickly hearing your command? or, did he say that it is much distance from vaikuNTha to the earth? With whom else shall I complain? don’t cite pretexts; I can’t bear it; please govern me.

 

പദാന്തരം

1 – brOva rAdA – brOvaga rAdA.
2 – aTuluNDudurE – aTuluNDudurA - iTuluNDadurA.
The word ‘aTulu’ (that way) or ‘iTulu’ (this way) does not make much difference. However, the word ‘uNDudurE’ meaning ‘they will be like this’ and ‘uNDadurA’ meaning ‘it won't be like this’ are diametrically opposite. In keeping with the previous phrase ‘ogi bOdhana jEsE vAralu kArE’ which is interrogatory, the context demands a question ‘would they be like this?’ Therefore, 'uNDudurE seem to be appropriate. The version 'aTuluNDadurA', (it won’t be like this) involves a change in the gender – from masculine plural to neuter singular. Therefore, it may not be appropriate.
3 – evaritO – evaritO nE.

സൂചിക
1 - khaga rAju - The episode of gajEndra mOkshaM is implied here. As soon as the cry of gajEndra ‘O AdimUlaM’ was heard, the Lord immediately rushed on garuDa and saved gajEndra. Therefore, SrI tyAgarAja ridicules SrI rAma whether in his case garuDa has feigned his inability to take the Lord.

കമന്റുകൾ
1 – ogi – There are two similar words in telugu – ‘Ogi’ meaning ‘duly’ and ‘Ogu’ meaning ‘evil’, ‘wicked’; However, in all books, it is given as 'ogi' (short 'o'). Here, the word ‘ogi’ with meaning ‘duly’ has been adopted.
2 – bOdhana – this word has both positive and negative meanings. Accompanied by words like ‘tattva’ (tattva bOdhana) it will give positive meaning - ‘philosophical teaching’. On the other hand, when preceded by words like ‘evari’ (evari bOdhana), this will give a negative meaning – whose instigation. Therefore, in this case, the previous word being ‘duly’, ‘bOdhana’ has been taken in a positive sense as ‘advice’.


3 –
ogi bOdhana jEsE vAralu kArE – Taking meaning ‘due advice’ for (ogi bOdhana), if the remaining words of translated as it is, it would simply mean, ‘they (Your retinue) are not the ones who would give due advice’. However, taking caraNa where garuDa’s case is cited, such a meaning militates against the sense of the kRti. Therefore, this is not an affirmative sentence, but interrogatory. Accordingly, if we translate, this would mean ‘Aren’t the people of Your retinue the ones who give due advice?’.


4 - jagamElE paramAtma - How is it possible for the Lord who wields power over the whole universe would not to know the plight of an individual? - this is what SrI tyAgarAja asks. Sri Ramakrishna Paramahamsa would say ‘The mother is happy till the child is busy playing. But the moment she hears the cry of the child – either due to hunger or some other reason, she hurries to take care of the child’. In the kRti ‘sItA nAyaka – rAga rItigauLa, SrI tyAgarAja states ‘ingitamerigi...brOcu ... dora’ – Lord who protects understanding the indications or intentions (of the devotees).

Contributors: