ജഗദാനന്ദ കാരകാ


പ്രധാനമായും കൃതികളുടെ അർത്ഥം
അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

കൃതി : ജഗദാനന്ദ കാരകാ

കർത്താവ് : ത്യാഗരാജ ഭാഗവതർ

 രാഗം : നാട്ട

 

ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കീർത്തനങ്ങളിൽ ആദ്യത്തെ ഈ കൃതി കർണ്ണാടക രാഗങ്ങളിൽ ഏറ്റവും പുരാതനമെന്നറിയപ്പെടുന്ന നാട്ട രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ട കൂടാതെ ഗൌള, ആരഭി, വരാളി, ശ്രീ എന്നീ രാഗങ്ങളാണ് പഞ്ചരത്നകീർത്തനങ്ങളിലുള്ളത്. ഇവയെ ‘ഘനപഞ്ചക’ രാഗങ്ങളെന്ന് വിളിക്കുന്നു. ഒരോ കീർത്തനത്തിലേയും വ്യത്യസ്ത രാഗങ്ങൾ അതിന്റെ സാഹിത്യത്തിന്റേയും സഞ്ചാരത്തിന്റേയും ഭാവത്തിന്റേയും അടിസ്ഥാനത്തിൽ കൊടുക്കപ്പെട്ടിരിക്കുന്നതായിക്കാണാം. നാട്ടയിൽ ധൈവതത്തിനു പ്രാധാന്യമുണ്ടെങ്കിലും ത്യാഗരാജൻ ഈ കീർത്തനത്തിൽ നിന്ന് അതിന്റെ രൂപവും ഭാവവും നഷ്ടപ്പെടാതെതന്നെ ഒഴിവാക്കിയിരിക്കുന്നു. മറ്റ് പഞ്ചരത്ന കൃതികളിൽ നിന്നുള്ള ഒരു വ്യത്യാസം ഇതിന്റെ സാഹിത്യം തെലുങ്കിലല്ല മറിച്ച് സംസ്കൃതത്തിലാണെന്നാണ്. 18ആം നൂറ്റാണ്ടിൽ ആ പ്രദേശം ഭരിച്ചിരുന്ന മറാത്ത രാജാവായ ശരഭോജിയുടെ സദസ്സിൽ ഈ കൃതി ആലപിക്കപ്പെട്ടിരുന്നു.

 

36ആം മേളകർത്താ രാഗമായ ചലനാട്ടയുടെ ജന്യമായ നാട്ട ഒരു സമ്പൂർണ്ണ ഔവ-ഉപാംഗ രാഗമാണ്. ഈ രാഗത്തെ വിവാദിരാഗമെന്നും വിളിക്കുന്നു (ഋഷഭം സാധാരണ ഗാന്ധാരത്തിന്റെ സ്ഥാനത്തും ധൈവതം കൈശികി നിഷാദത്തിന്റെ ഭാഗത്തും പാടുന്നതിനാൽ). രി, മ, നി എന്നിവ ജീവ സ്വരങ്ങളും സ, രി, ഗ, പ ഇവ ഗ്രഹസ്വരങ്ങളുമാണ്. വീരമാണ് ഇതിന്റെ രസം. സാധാരണ കച്ചേരികളും ഭാഗവത പാരായണവും ഈ രാഗത്തിലാണ് ആരംഭിക്കാറുള്ളത്. ഏതുസമയത്തും പാടാൻ അനുയോജ്യമാണെങ്കിലും സന്ധ്യാനേരമാണ് ഇതിന്റെ ആലാപന സമയമായി നൽകപ്പെട്ടിട്ടുള്ളത്. ഇതൊരു തൃസ്ഥായി രാഗമാണെന്നും പറയാം.

 

ഗണപതി കീർത്തനങ്ങളും ഗണേശ ഭക്തിഗാനങ്ങളും ധാരാളം ഇതിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘ഗണപതിക്ക് നാട്ട’ എന്നൊരു വിശ്വാസം തന്നെ ഉടലെടുത്തിട്ടുള്ളതായിക്കാണാം. ദീക്ഷിതരുടെ സ്വാമിനാഥ പരിപാലയ, മഹാഗണപതിം എന്നീ കീർത്തനങ്ങളും നൂറണിയുടെ സരസിജനാഭ എന്ന വർണ്ണവും ഈ രാഗത്തിലാണ്. ഈ രാഗത്തെ അടിസ്ഥാനപ്പെടുത്തി ധാരാളം ചലച്ചിത്രഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ചലച്ചിത്ര-ലളിതഗാനങ്ങൾ പൂർണ്ണമായും ഒരു രാഗമാണെന്നു പറയാനാകില്ലെങ്കിലും ആ രാഗത്തിന്റെ ഭാവം മനസ്സിലാക്കാൻ അത് സഹായിക്കും. പൊൻ‌പുലരൊളി പൂവിതറിയ, ഗോപാംഗനേ, മനസിൽ മിഥുനമഴ തുടങ്ങിയ ചലച്ചിത്രഗാനങ്ങളും ഓംകാരപ്പൊരുളേ ഗണേശാ, വിഘ്നേശ്വരാ ജന്മ നാളികേരം, ലംബോദരനുടെവാക്കിൽ നോക്കി തുടങ്ങിയ ഭക്തിഗാനങ്ങളും ഈ രാഗം ബേസ് ചെയ്ത് ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

 

ഷഡ്ജം, ഷ്ഡ്ശ്രുതി ഋഷഭം (സാധാരണ ഗാന്ധാരം), അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ഷഡ്ശ്രുതി ധൈവതം (കൈശികി നിഷാദം), കാകളി നിഷാദം ഇവയാണ് സ്വരങ്ങൾ.

 

Aroh:

സ രി3 ഗ3 മ1 പ ധ3 നി3 സ              

Avroh:

സ നി3 പ മ1 രി3 സ  

 

 

പല്ലവി


ജഗദാനന്ദ കാരകാ
ജയ ജാനകീ പ്രാണ നായക

O Lord who causes (kAraka) joy (Ananda) to the World (jagat) (jagadAnanda)! Hail (jaya) You – Consort (prANa nAyaka) (literally Lord of life) of jAnakI!


അനുപല്ലവി


ഗഗന-അധിപ സത്കുലജ രാജ രാജ-ഈശ്വര
സുഗുണ-ആകര സുര സേവ്യ ഭവ്യ ദായക
സദാ സകല

O Lord born in the holy Solar – Lord (adhipa) of the sky (gagana) (gananAdhipa) dynasty (sat-kulaja)! O Overlord (ISvara) of Emperors (rAja rAja) (rAjESvara)! O Lord who is a mine (Akara) of virtues (suguNa) (suguNAkara)! O Lord worshipped (sEvya) by celestials (sura)! O Bestower (dAyaka) of fortune (bhavya)!


ചരണം

1
അമര താരക നിചയ കുമുദ ഹിത
പരിപൂർണ്ണ-അനഘ സുര സുര ഭൂജ
ദധി പയോധി വാസ ഹരണ
സുന്ദര-തര വദന സുധാ-മയ വചോ-
ബൃന്ദ ഗോവിന്ദ സ-ആനന്ദ
മാ-വര-അജര-ആപ്ത ശുഭ കര-അനേക

 

O Moon – friend (hita) of lily (kumuda) – amidst stars (tAraka nicaya) called celestials (amara)! O Perfect Lord (paripUrNa)! O Sinless (anagha) (paripUrNAnagha) One! O Wish-tree (kalpa vRksha) – celestial (sura) tree (bhUja) - of celestials (sura)! O Lord who stole (haraNa) curd (dadhi), butter (payaOdhi) (literally milk born – cream) and garments (vAsa) of gOpis! O Most Charming (sundara-tara) Faced (vadana)! O Lord gOvinda of nectarine (sudhA-maya) words (vacO-bRnda) (literally multitude of words)! O Ever-joyful (sa-Ananda)(sAnanda)! O Consort (vara) of lakshmI (mA)! O Friend (Apta) of celestials – non-ageing (ajara) (mA-varAjarApta)! O Lord who bestows (kara) auspiciousness (Subha)!

2
നിഗമ നീരജ-അമൃതജ
പോഷക-അനിമിഷ വൈരി വാരിദ സമീരണ
ഖഗ തുരംഗ സത്കവി ഹൃത്-ആലയ-അഗണിത
വാനര-അധിപ നത-അങ്ഘ്രി യുഗ

 

O Nourisher (pOshaka) of nAda – born of the nectar (amRtaja) of Lotus (nIraja) (nIrajAmRtaja) called vEdas (nigama)! O Wind (samIraNa) which disperses the clouds (vArida) called enemies (vairi) of celestials – un-winking (animisha) (pOshakAnimisha)! O Lord who has garuDa – bird (khaga) - as carrier (turanga)! O Lord residing (Alaya) in the hearts (hRt) of great poets (sat-kavi)! O Lord whose holy feet (anghri yuga) are supplicated (nata) (natAnghri) by sugrIva - chief (adhipa) of numerous (agaNita) (hRd-AlayAgaNita) monkeys (vAnara) (vAnarAdhipa)!


3
ഇന്ദ്ര നീല മണി സന്നിഭ-അപഘന
ചന്ദ്ര സൂര്യ നയന-അപ്രമേയ
വാക്‍-ഇന്ദ്ര ജനക സകല-ഈശ ശുഭ്ര
നാഗ-ഇന്ദ്ര ശയന ശമന വൈരി സന്നുത

 

O Lord whose body (apaghana) (literally limbs) resembles (sannibha) (sannibhApaghana) the gem stone (maNi) sapphire (indra nIla)! O Lord who has Moon (chandra) and Sun (sUrya) as His eyes (nayana)! O Inestimable Lord (apramEya) (nayanApramEya)! O Father (janaka) of brahmA – Lord (indra) of speech or sarasvati (vAk) (vAgIndra)! O Lord (ISa) of Everything or Everyone (sakala) (sakalESa)! O Radiant or Spotless (Subhra) Lord! O Lord reclining (Sayana) on the couch of SEsha – the king (indra) of snakes (nAga) (nAgEndra)! O Lord praised (sannuta) by Lord Siva – enemy (vairi) of Lord of Death – yama (Samana)!


4
പാദ വിജിത മൌനി ശാപ സവ
പരിപാല വര മന്ത്ര ഗ്രഹണ ലോല
പരമ ശാന്ത ചിത്ത ജനകജാ-അധിപ
സരോജ ഭവ വരദ-അഖില

 

O Lord who redeemed (vijita) ahalyA from the curse (SApa) of sage gautama (mauni) by the touch of His Holy feet (pAda)! O Protector (paripAla) of sacrificial oblations (sava)! O Lord who is dear (lOla) to those who have comprehended the sacred (vara) (grahaNa) gAyatrI mantra! O Lord who has supremely (parama) calm (SAnta) intellect or mind (citta)! O Consort (adhipa) of sItA - daughter of King janaka (janakajA) (janakajAdhipa)! O Bestower of boons (varada) to brahmA – abiding (bhava) in Lotus (sarOja)!


5
സൃഷ്ടി സ്ഥിതി-അന്ത-കാരക-അമിത
കാമിത ഫലദ-അസമാന ഗാത്ര
ശചീ പതി നുത-അബ്ധി മദ ഹര-അനുരാഗ
രാഗ രാജിത കഥാ സാര ഹിത

 

O Lord who causes (kAraka) projection (sRshTi), sustenance (sthiti) and in-folding (anta) (sthityanta)! O Lord who bestows fruits (phalada) of desires (kAmita) bountifully (amita) (kArakAmita)! O Lord of incomparable (asamAna) (phaladAsamAna) bearing or form (gAtra)! O Lord praised (nuta) by indra – husband (pati) of SacI! O Destroyer (hara) of the arrogance (mada) of varuNa – Lord of Oceans (abdhi) (nutAbdhi)! O Lord established (hita) as the essence (sAra) of the radiant (rAjita) rAmAyaNa - story (kathA) (composed with) supreme love (anurAga) (harAnurAga) and set to music (rAga)! (OR) O Benefactor (hita) of those who have composed (rAcita) the essence (sAra) of Your story (kathA) (rAmAyaNa) with supreme love (anurAga) and set to music (rAga)!

6
സജ്ജന മാനസ-അബ്ധി സുധാ-കര
കുസുമ വിമാന സുരസാ രിപു കര-അബ്ജ
ലാലിത ചരണ-അവ-ഗുണ-അസുര ഗണ
മദ ഹരണ സനാതന-അജ നുത

 

O Moon (sudhA-kara) shining in the ocean (abdhi) of minds (mAnasa) (mAnasAbdhi) of pious people (sajjana)! O Lord who has pushpaka (kusuma) vimAna! O Lord whose holy feet (caraNa) are caressed (lAlita) by the Lotus (abja) hands (kara) (karAbja) of AnjanEya – enemy (ripu) of serpent demon surasA! O Lord who destroyed (haraNa) the arrogance (mada) of wicked (ava-guNa) demons (asura gaNa) (caraNAva-guNAsura)! O Eternal Lord (sanAtana)! O Lord praised (nuta) by brahmA (aja) (sanAtanAja)!

7
ഓങ്കാര പഞ്ജര കീര പുര
ഹര സരോജ ഭവ കേശവ-ആദി
രൂപ വാസവ രിപു ജനക-അന്തക കലാ-
ധര കലാ ധര-ആപ്ത ഘൃണാ-കര
ശരണ-ആഗത ജന പാലന സു-മനോ-
രമണ നിർ‌വികാര നിഗമ സാരതര

 

O Parrot (kIra) (singing) in the cage (panjara) of OMkAra! O Supreme Lord who has assumed the forms (rUpa) of Trinity - Siva – destroyer (hara) of fortresses (pura), brahmA - abiding (bhava) in Lotus (sarOja) - and vishNu (kESava) and others (Adi) (kESavAdi)! To rAvaNa – father (janaka) of indrajit – enemy (ripu) of indra (vAsava), You are like Lord Siva – wearer (dhara) of digit (kalA) of Moon – to yama (anataka) (janakAntaka)! O Friend (Apta) of Lord Siva – One who wears (dhara) (dharApta) the digit (kalA) of Moon! O Compassionate Lord (ghRNA-kara)! O Protector (pAlana) of those (jana) who have sought (Agata) refuge (SaraNa) (SaraNAgata) in You! O Lord who is most delightful (ramaNa) to virtuous minded (su-manO) (su-manO-ramaNa)! O Immutable Lord (nir-vikAra)! O Lord who is described as the Excellent One (sAratara) in the vEdas (nigama)!

8
കര ധൃത ശര ജാല-അസുര
മദ-അപഹരണ-അവനീ-സുര സുര-അവന
കവി-ഇന ബിലജ മൌനി കൃത ചരിത്ര
സന്നുത ശ്രീ ത്യാഗരാജ നുത

 

O Lord who wields (kara dhRta) (literally holding in hands) multitude (jAla) of arrows (Sara)! O Lord who destroyed (apaharaNa) the arrogance (mada) of demons (asura) (jAlAsura)! O Protector (avana) of brAhmaNas (avanI sura) (madApaharaNAvanI) and celestials (sura) (surAvana)! O Lord well praised (sannuta) in the story (caritra) composed (kRta) by sage (mauni) vAlmIki – King (ina) (literally Sun) of poets (kavi) (kavIna) - born from ant-hill (bilaja)! O Lord praised (nuta) by this tyAgarAja!

9
പുരാണ പുരുഷ നൃ-വര-ആത്മജ-ആശ്രിത
പര-അധീന ഖര വിരാധ രാവണ
വി-രാവണ-അനഘ പരാശര മനോ-
ഹര-അവികൃത ത്യാഗരാജ സന്നുത

 

O Primeval (purANa) Lord (purusha)! O Lord mind-born (Atmaja) to king (nR-vara) daSaratha! O Lord ever-intent on looking after (para adhIna) (literally under subjection) (parAdhIna) (the welfare of) those dependent (ASrita) (nR-varAtmajASrita) on You! O Destroyer (virAvaNa) (literally one who roars) of demons khara, virAdha and rAvaNa!
O Sinless One (anagha) (virAvaNAnagha)! O Lord who enthralls the mind (manO-hara) (literally stealing the heart) of sage parASara! O Supreme Lord who is ever change-less (avikRta) (manO-harAvikRta)! O Lord well-praised (sannuta) by this tyAgarAja!

10
അഗണിത ഗുണ കനക ചേല
സാല വിദളന-അരുണ-ആഭ സമാന
ചരണ-അപാര മഹിമ-അദ്ഭുത സു-കവി ജന
ഹൃത്സദന സുര മുനി ഗണ വിഹിത
കലശ നീര നിധിജാ രമണ പാപ ഗജ
നൃ-സിംഹ വര ത്യാഗരാജ-ആദി നുത

 

O Lord endowed with innumerable (agaNita) virtues (guNa)! O Lord wearing golden-hued (kanaka) garments (cEla)! O Lord who pierced (vidaLana) (literally rent asunder) seven sAla trees by a single arrow! O Lord whose holy feet (caraNa) have splendour (Abha) like (samAna) (literally equal to) that of the rising Sun (aruNa) (red in colour) (vidaLanAruNAbha)! O Lord of Boundless (apAra) (caraNApAra) Might (mahima)! O Wonderful Lord (adbhuta) (mahimAdbhuta)! O Lord resident (sadana) in the hearts (hRt) (hRt-sadana) of Great Poets (su-kavi jana)! (OR) O Lord resident (sadana) in the hearts (hRt) (hRt-sadana) of wonderful (adbhuta) Great Poets (su-kavi jana)! O Highly Beneficent (vihita) towards celestials (sura) and sages (muni gaNa)! O Beloved (ramaNa) of lakshmI – born in the Ocean (nIra nidhi) (nidhijA) from where pitcher (kalaSa) of nectar emerged! O Man-Lion (nR-siMha) for elephantine (gaja) sins (pApa)! O Lord praised (nuta) by this blessed (vara) tyAgarAja and others (Adi) (tyAgarAjAdi)!

 

Notes

Variations - (Pathanthara)
In some books, caraNas 7, 8 and 9 are given as 9, 7 and 8.
1 – sura sEvya – sujana sEvya.

References
1 - purusha – In this regard, the following verse of bRhadAraNyaka upanishad (II. v.18) is relevant –
puraH sa pakshI bUtvA puraH purusha AviSat || iti |
sa vA ayaM purushaH sarvAsu pUrshu purISayaH
nainEna kiMcanAnAvRtaM, nainEna kiMcanAsaMvRtaM ||

‘That Supreme Being first entered the bodies as a bird (the subtle body). On account of his dwelling in all the bodies, He is called the purusha. There is nothing that is not covered by Him, nothing that is not pervaded by him.” (Translation by Swami Madhavananda)

2 – sAla vidaLana – ‘sAla’ tree - Shorea robusta – Please refer to vAlmIki rAmAyaNa, kishkindhA kANDa, Chapter 12 (verses 1 – 4).

Comments
1 – nigama nIraja amRtaja pOshaka – Nourisher of nAda – the nectar born in the ocean called vEdas. In the kRti ‘nAda tanumaniSaM’ – raga citta ranjani, SrI tyAgarAja states that ‘nAda’ is the essence of vEda. Accordingly, this epithet has been translated as ‘Nourisher of nAda – the essence of vEda’.

2 – sat-kavi hRdAlaya – resident in hearts of poets - this may refer to poet-sages like vAlmIki, vyAsa etc.

3 – vAgIndra – Though this has been translated as ‘brahmA’, there is some doubt about the form of this word – can it be ‘vAgindra’?

4 – Subhra – In some books, this word has been taken as qualifier for ‘SEsha’ – nAgEndra (Subhra nAgEndra).

5 – vara mantra grahaNa lOla – In some books, this has been translated to mean the ‘bala ati-bala’ mantra in which SrI rAma and lakshmaNa were initiated by sage viSvAmitra. In such a case, the word ‘lOla’ stands aloof. Therefore, the meaning ‘gAyatrI’ has been taken.

6 – anurAga rAga rAjita kathA sAra hita – In all the books, the word ‘rAjita’ is mentioned. However, with this word, it is problematic to translate the epithet, taking the normal meaning of the word ‘hita’ - ‘beneficial’. Therefore taking meaning ‘established’ for ‘hita’ this epithet has been translated. However, in my opinion, instead of ‘rAjita’, it should be ‘rAcita’ in order to derive the meaning ‘beneficial’ for ‘hita’. ‘rAcita’ and ‘racita’ mean same thing.

anurAga rAga rAcita kathA sAra hita – This should refer to SrI tyAgarAja himself and others who have similarly composed musical rAmAyaNa.

7 – OMkAra panjara kIra – Please also refer to kRti ‘O rAma O rAma’ – rAga Arabhi, where SrI tyAgarAja describes the Lord as OMkAra dhAma.

8  - adbhuta su-kavi jana hRt-sadana – who is resident in the hearts of wonderful great poets – might refer to sages like vAlmIki.

 

സാരാർത്ഥം

·         O Lord who causes joy to the World!

·         O Lord born in the holy Solar dynasty! O Overlord of Emperors! O Lord who is a mine of virtues! O Lord worshipped by celestials! O Bestower of fortune! O Lord who ever causes joy to entire Worlds!

·         O Moon amidst stars called celestials! O Perfect Lord! O Sinless One! O Wish-tree of celestials! O Lord who stole curd, butter and garments of gOpis! O Most Charming Faced! O Lord gOvinda of nectarine words! O Ever-joyful! O Consort of lakshmI! O Friend of celestials! O Lord who bestows auspiciousness! O Lord who causes joy to the numerous Worlds!

·         O Nourisher of nAda – born of the nectar of Lotus called vEdas! O Wind which disperses the clouds called enemies of celestials! O Lord who has garuDa as carrier! O Lord residing in the hearts of great poets! O Lord whose holy feet are supplicated by sugrIva!

·         O Lord whose body resembles the gem stone sapphire! O Lord who has Moon and Sun as His eyes! O Inestimable Lord! O Father of brahmA! O Lord of Everything or Everyone! O Radiant or Spotless Lord! O Lord reclining on the couch of SEsha! O Lord praised by Lord Siva – enemy of yama!

·         O Lord who redeemed ahalyA from the curse of sage gautama by the touch of His Holy feet! O Protector of sacrificial oblations! O Lord who is dear to those who have comprehended the sacred gAyatrI mantra! O Lord who has supremely calm intellect or mind! O Consort of sItA! O Bestower of boons to brahmA! O Lord who causes joy to the entire Worlds!

·         O Lord who causes projection, sustenance and in-folding! O Lord who bestows fruits of desires bountifully! O Lord of incomparable bearing or form! O Lord praised by indra! O Destroyer of the arrogance of varuNa! O Lord established as the essence of the radiant rAmAyaNa - story (composed with) supreme love and set to music! (OR) O Benefactor of those who have composed the essence of Your story (rAmAyaNa) with supreme love and set to music!

·         O Moon shining in the ocean of minds of pious people! O Lord who has pushpaka vimAna! O Lord whose holy feet are caressed by the Lotus hands of AnjanEya – enemy of serpent demon surasA! O Lord who destroyed the arrogance of wicked demons! O Eternal Lord! O Lord praised by brahmA!

·         O Parrot (singing) in the cage of OMkAra! O Supreme Lord who has assumed the forms of Trinity - Siva, brahmA and vishNu, and others! To rAvaNa, You are like Lord Siva to yama! O Friend of Lord Siva – One who wears the digit of Moon! O Compassionate Lord! O Protector of those who have sought refuge in You! O Lord who is most delightful to virtuous minded! O Immutable Lord! O Lord who is described as the Excellent One in the vEdas!

·         O Lord who wields multitude of arrows! O Lord who destroyed the arrogance of demons! O Protector of brAhmaNas and celestials! O Lord well praised in the story composed by sage vAlmIki – King of poets - born from ant-hill! O Lord praised by this tyAgarAja!

·         O Primeval Lord! O Lord mind-born to king daSaratha! O Lord ever-intent on looking after (the welfare of) those dependent on You! O Destroyer of demons khara, virAdha and rAvaNa! O Sinless One! O Lord who enthralls the mind of sage parASara! O Supreme Lord who is ever change-less! O Lord well-praised by this tyAgarAja!

·         O Lord endowed with innumerable virtues! O Lord wearing golden-hued garments! O Lord who pierced seven sAla trees by a single arrow! O Lord whose holy feet have splendour like that of the rising Sun (red in colour)! O Lord of Boundless Might! O Wonderful Lord! O Lord resident in the hearts of Great Poets! (OR) O Lord resident in the hearts of wonderful Great Poets! O Highly Beneficent towards celestials and sages! O Beloved of lakshmI! O Man-Lion for elephantine sins! O Lord praised by this blessed tyAgarAja and others!

o        Hail You, Consort of jAnakI!

Contributors: 

പിന്മൊഴികൾ

പഞ്ചരത്നകൃതികളിൽ ചരണങ്ങൾ അതിമനോഹരവും ശിൽ‌പ്പചാരുതയാർന്നതും “ജഗദാനന്ദകാരക’ യിൽ തന്നെ.

ശ്രീരാമന്റെ വിശേഷണപ്പേരുകൾ ഒന്നിനുപുറകേ ഒന്നായിട്ട് നിബന്ധിച്ചുണ്ടാക്കിയെടുത്തതാണിത് എന്നതും സംസ്കൃതത്തിൽ ഉള്ള ഒരെണ്ണം മാത്രം എന്നതും പ്രത്യേകതകൾ.
മന്ദ്രസ്ഥായിയിലോ കീഴ്സ്ഥയിയിലോ തുടങ്ങി  നടുക്കു വച്ചൊ അവസാനമോ സ്ഥയി മുകളിൽ എത്ത്തിയ്ക്കുന്ന വിധത്തിലാണ് ഇതിലെ ചരണങ്ങൾ.  എന്നാൽ “ഓങ്കാര പഞ്ജര” എന്നതുമാത്രം മേൽ സ്ഥായിയിലാണു തുടങ്ങുന്നത്, ധാരാളം മേൽ സ്ഥായി സ്വരങ്ങളും പിന്നീട് വരുന്നുണ്ട് ഇതിൽ. അപ്പുറത്തും ഇപ്പുറത്തും ഉള്ള ചരണങ്ങൾ, പ്രത്യേകിച്ചും  കീഴ്സ്ഥായിയിൽ തുടങ്ങുന്ന ‘സജ്ജനമാനസ” (ചരണം 6) ഒരു വശത്തും മിക്കവാറും മദ്ധ്യസ്ഥാ‍ായിയിലുള്ള  ‘കരധൃതശരജാ” (ചരണം 8) അപ്പുറത്തും. ആകപ്പാടെ ഒരു ശിൽ‌പ്പമെന്നനിലയ്ക്ക് ഒരു bell shaped curve വരുകയാണിങ്ങനെ.

സ്വരങ്ങൾ കൊണ്ടുള്ള കളികൾ വേറേ. അക്ഷരങ്ങളും വാക്കുകളും യതിയുടെ ഉപയോഗവും കൊണ്ട് ത്യാഗരാജർ ചില്ലറയല്ല വേലത്തരങ്ങൾ ചെയ്തിരിക്കുന്നത്. ആറക്ഷരങ്ങൾ ഉള്ള വാക്കുകൾ കൊണ്ടുള്ള കളിയാണ് “ഇന്ദ്രനീലമണി-സന്നിഭാപഘന-ചന്ദ്രസൂര്യനയ-......” എന്നിങ്ങനെ പോകുന്ന മൂന്നാം ചരണത്തിൽ മൂന്നാം അക്ഷരം നീട്ടിയെടുത്ത് അപാരമായ പ്രാസഭംഗിയാണ് പാടുമ്പോൾ വരുന്നത്. പിന്നീട് പാടിയെടുക്കുന്ന ഖണ്ഡത്തിന്റെ ആദ്യാക്ഷരം നീട്ടുകയാണ്. “നാപ്രമേയവാ-ഗീന്ദ്രജനകസക-ലേശുശുഭ്രനാ-ഗേന്ദ്രശയനശമ.........’ എന്നിങ്ങനെ.  അതിന്റെ സ്വരങ്ങൾ ആവർത്തിക്കുമ്പോൾ
പാനിപാനിപമ  മാപമാപമരി
ഗാമഗാമരിസ ...ആവർത്തിക്കുമ്പോൾ ആദ്യത്തെ സ്വരം രണ്ടെണ്ണം കൂടെ കൂട്ടി ചടുലമാക്കാറുണ്ട്.
ഇങ്ങനെ:
 പപപനിപനിപമ  മമമപമപമരി
ഗഗഗമഗമരിസ....എന്ന്. (ശങ്കരൻ നമ്പൂതിരിയും മറ്റും)

ഒന്നാം ചരണത്തിലെ ‘മാവരാജരാപ്തശുഭകരാ,,‘ എന്നുള്ളത് ആ “ര”യ്ക്ക് കടുപ്പംകൊടുക്കാൻ വേണ്ടി “വരാ---ജരാ----“എന്നാക്കിയിരിക്കുന്നു. അതുപോലെ അഞ്ചാം ചരണത്തിൽ “മദഹരാനുരാഗരാഗരാജിത കഥാസാരഹിത” യിലെ “ര’ യ്ക്കും തൂക്കം കൂട്ടിയിട്ടുണ്ട്. “ഹരാനുരാ-ഗരാ-ഗരാ....” എന്നാണു വിദ്യ ചെയ്തു വച്ചിരിക്കുന്നത്.

രണ്ടാം ചരണം ആറക്ഷരങ്ങൾ വരിവരിയായി വരുന്ന മാലപോലെയാണ് നിഗമനീരജാ- മൃതജപോഷകാ-നിമിഷവൈരിവാ-രിദസമീരണാ.
നിമ്മിഷ വൈരിവാ താഴെയാണെങ്കിൽ പിന്നെ വരുന്ന “ഖഗതുരംഗസത്’ മുകളിലാണ്

വെസ്റ്റേൺ രീതിയിലെ staccato-സ്വരങ്ങൾ നീട്ടാതെ  കൃത്യമായ ending കൊടുക്കുന്ന വിദ്യ-യാണ് അഞ്ചാം ചരണത്തിലെ “സൃഷ്ടിസ്ഥിത്യ..” എന്ന ഭാഗത്ത്. “സ പ മ രി’ എന്ന ഇതെ സ്വരക്കൂട്ടം ഉടൻ മാറ്റിയെടുക്കുകയാണ് “പാ’ ദീർഘിപ്പിച്ച് “സപാമരി എന്നാക്കി.
നാലാം ചരണത്തിൽ ഇതുപോലെ ആവർത്തിക്കുന്ന സ്വരങ്ങൾക്കിടയിൽ ഒരു സ്വരം കയറ്റി വിദ്യ കാണിച്ചിട്ടുണ്ട്.
പനിപമപനി പിന്നെ ‘പനിപമപനി’ ഒരു മ കയറ്റി!  “പാദവിജിതമൌ- കഴിഞ്ഞ് “നിശാപസവപരി’ വ്യത്യസ്തമാ‍ാകുന്നു ഇങ്ങനെ.
ഇതേ ചരണത്തിലെ “സരോജ ഭവ വര ദാ” യിലെ “ദാ” (രീ സ്വരം) മേത്സ്ഥായിയിലാക്കി ഒന്നു നിറുത്തിയിട്ടുപോകുന്നത് അതിമനോഹരം.

ഒൻപതാം ചരണവും ആറക്ഷരങ്ങൾ തിരിച്ചും മറിച്ചും ഓടിപ്പിച്ചും നടകൾ കയറിയിറങ്ങുകയാണ്.

ചരണങ്ങളെല്ലാം ‘സ’ യിലോ ‘പ’ യിലോ മാത്രം തുടങ്ങുന്നവയാണെന്ന പ്രത്യേകതയുമുണ്ട് ‘ജഗദാനന്ദകാരക’ യ്ക്ക്. ‘പമരി’ പ്രയോഗങ്ങൾ ധാരാളമായിട്ടുണ്ട്.
എന്തരോ മഹാനുഭാവലു’ യിലെ ചരണങ്ങൾക്ക് കുളിർമ്മയാണുള്ളതെങ്കിൽ ‘ജഗദാനന്ദ കാരക’ യിലെ ചരണങ്ങൾക്ക് ചടുലതയും ഗാംഭീര്യവുമാണുള്ളത്